Bandicoot robots , Startup , Genrobotics ,five more ,sewer cleaning robots, Kerala , Huddle Kerala, 
in , ,

അഴുക്കുചാലിൽ നിന്ന് തൊഴിലാളികളെ മോചിപ്പിക്കാൻ കൂടുതൽ ബാന്‍ഡിക്കൂട്ട് റോബോട്ടുകളെത്തുന്നു

തിരുവനന്തപുരം: ആള്‍നൂഴികള്‍ക്കുള്ളിലെ (മാന്‍ഹോള്‍) ദുരിതപൂര്‍ണ്ണമായ മനുഷ്യജോലികള്‍ക്ക് അറുതിവരുത്തുവാനായി വികസിപ്പിച്ച ബാന്‍ഡിക്കൂട്ട് റോബോട്ടിന്‍റെ ( Bandicoot robots ) പുതിയ അഞ്ചു പതിപ്പുകള്‍ കൂടി ഉടന്‍ സേവനത്തിനായി പുറത്തിറങ്ങുമെന്ന് ബാന്‍ഡിക്കൂട്ടിനു രൂപം നല്‍കിയ ജന്‍റോബോട്ടിക്സ് എന്ന സ്റ്റാര്‍ട്ടപ്പിന്‍റെ സംരംഭകര്‍ അറിയിച്ചു.

കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ നിര്‍മാണഘട്ടത്തിലിരിക്കുന്ന അഞ്ചു റോബോട്ടുകളും അഞ്ചു മാസത്തിനുള്ളില്‍ സേവനത്തിനു തയ്യാറാകും. ആള്‍നൂഴികളില്‍ മനുഷ്യപ്രവൃത്തിക്കു പകരമുള്ള ലോകത്തിലെ തന്നെ ആദ്യത്തെ യന്ത്രസംവിധാനമാണ് ബാന്‍ഡികൂട്ട് (പെരുച്ചാഴി) റോബോട്ട്.

സ്കെയ്ല്‍ അപ് ഘട്ടത്തിലുള്ള ജന്‍റോബോട്ടിക്സ്, കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ നേതൃത്വത്തില്‍ കോവളം ദ ലീല റാവിസ് റിസോര്‍ട്ടില്‍ നടക്കുന്ന ആഗോള സ്റ്റാര്‍ട്ടപ് സമ്മേളനമായ ‘ഹഡില്‍ കേരള’യുടെ എക്സ്പോയിലും പങ്കെടുക്കുന്നുണ്ട്.

ഹഡില്‍ കേരള ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി എത്തിയ ഷാര്‍ജ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ഉന്നത സമിതി ചെയര്‍മാന്‍ ഷേഖ് ഫഹീം ബിന്‍ സുല്‍ത്താന്‍ അല്‍ ഖസിമി തങ്ങളുടെ സ്റ്റാള്‍ സന്ദര്‍ശിക്കുകയും ട്വീറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ബാന്‍ഡിക്കൂട്ട് ചിത്രങ്ങള്‍ റിട്വീറ്റ് ചെയ്യുകയും ചെയ്തതിന്‍റെ സന്തോഷത്തിലാണ് ജന്‍ റോബോട്ടിക്സ് പ്രവര്‍ത്തകര്‍.

യുഎഇയിലെ മിക്ക രാജ്യങ്ങളില്‍നിന്നും ബാന്‍ഡിക്കൂട്ടിനെപ്പറ്റി അന്വേഷണങ്ങള്‍ വരുന്നതിനാല്‍ ഷെയ്ഖുമായി നടന്ന ലഘുകൂടിക്കാഴ്ച ഷാര്‍ജയില്‍ തങ്ങളുടെ ഉല്‍പ്പന്നം അവതരിപ്പിക്കാനുള്ള സാധ്യതയിലേക്കു വളര്‍ത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഇവര്‍ പറയുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ലോകത്തെ ആദ്യ ആള്‍നൂഴി ശുചിയാക്കല്‍ യന്ത്രമായ ബാന്‍ഡിക്കൂട്ട് റോബോട്ട് തിരുവനന്തപുരത്ത് പരീക്ഷിച്ചത്. കേരള വാട്ടര്‍ അതോറിറ്റിക്കു വേണ്ടിയാണ് സ്റ്റാര്‍ട്ടപ് മിഷന്‍റെ നേതൃത്വത്തില്‍ ജന്‍റോബോട്ടിക്സ് ആള്‍നൂഴി റോബോട്ട് വികസിപ്പിച്ചത്.

തിരുവനന്തപുത്ത് ആള്‍നൂഴികളില്‍ മനുഷ്യപ്രവൃത്തി പൂര്‍ണ്ണമായും ഇല്ലാതായിക്കഴിഞ്ഞതായും എല്ലാ ആള്‍നൂഴികളും ശുചിയാക്കുന്നത് ബാന്‍ഡിക്കൂട്ട് തന്നെയാണെന്നും ഇതുവരെയും യന്ത്രത്തകരാര്‍ ഒന്നുമില്ലാതെയാണ് റോബോട്ടിന്‍റെ പ്രവര്‍ത്തനമെന്നും ബാന്‍ഡിക്കൂട്ട് നിര്‍മാതാക്കളും എന്‍ജിനീയറിങ് ബിരുദധാരികളുമായ അരുണ്‍ ജോര്‍ജ്, വിമല്‍ ഗോവിന്ദ്, എന്‍.പി. നിഖില്‍, ആശിഖ് എന്നിവര്‍ അവകാശപ്പെട്ടു.

Bandicoot robots , Startup , Genrobotics ,five more ,sewer cleaning robots, Kerala , Huddle Kerala, 

ആള്‍നൂഴി ശുചിയാക്കല്‍ ജോലികള്‍ ചെയ്തിരുന്ന രണ്ടുപേര്‍ക്ക് റോബോട്ട് ഉപയോഗിക്കാനുള്ള പരിശീലനം ഇവര്‍ നല്‍കിക്കഴിഞ്ഞു. 20 ആള്‍നൂഴി തൊഴിലാളികള്‍ക്കു കൂടി പരിശീലനം നല്‍കുന്നതോടെ ആള്‍നൂഴികളില്‍നിന്ന് മനുഷ്യരെ മോചിപ്പിക്കുക എന്ന തങ്ങളുടെ ലക്ഷ്യം സഫലമാവുകയാണെന്ന് ഇവര്‍ വ്യക്തമാക്കി.

തൊഴിലാളികളുടെ സൗകര്യത്തിനായി റോബോട്ടില്‍ ഇംഗ്ലീഷ് നിര്‍ദ്ദേശങ്ങള്‍ക്കു പകരം മലയാളം ഉപയോഗിക്കുമെന്നും ഇവര്‍ അറിയിച്ചു. ബാന്‍ഡിക്കൂട്ട് റോബോട്ട് തമിഴ്നാട്ടിലും കര്‍ണാടകയിലും അവതരിപ്പിക്കാന്‍ ക്ഷണം ലഭിച്ചുകഴിഞ്ഞതായും ഇവര്‍ വെളിപ്പെടുത്തി.

പുതുതായി നിര്‍മിക്കുന്ന അഞ്ചു റോബോട്ടുകളില്‍ ഓരോന്നു വീതം തമിഴ്നാട്ടിലും കര്‍ണാകടയിലും പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. ഒരെണ്ണം കൊച്ചി സിയാലിനു വേണ്ടിയും രണ്ടെണ്ണം ജല അതോറിറ്റിക്കും വേണ്ടിയാണ് നിർമ്മിക്കുക.

പുതിയ റോബോട്ടുകളുടെ നിര്‍മാണത്തിന് ഫണ്ട് നല്‍കി സഹായിക്കുന്നത് കെഎഫ്സിയാണ്. കൂടാതെ യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്സ് എന്ന വെഞ്ച്വര്‍ കാപ്പിറ്റല്‍ കമ്പനിയുടെ ഫണ്ടും ജന്‍റോബോട്ടിക്സിനു ലഭിക്കുന്നുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴില്‍ ഇന്‍കുബേറ്റ് ചെയ്ത കമ്പനിക്ക് സ്കെയില്‍ അപ് ഘട്ടത്തിലും സ്റ്റാര്‍ട്ടപ് മിഷന്‍റെ പൂര്‍ണ്ണ പിന്തുണയുണ്ട്.

ബാന്‍ഡിക്കൂട്ട് റോബോട്ട് പ്രവര്‍ത്തനം തുടങ്ങിയ ശേഷം മാത്രം പതിനഞ്ചോളം ആള്‍നൂഴി മരണങ്ങള്‍ രാജ്യത്തു പലയിടങ്ങളിലായി നടന്നു. ആള്‍നൂഴിയില്‍ ഇറങ്ങുന്നവരുടെ തൊഴില്‍ നഷ്ടപ്പെടുത്തുകയല്ല, അവരെ ബാന്‍ഡിക്കൂട്ട് ഓപറേറ്റര്‍മാരാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് സ്റ്റാര്‍ട്ടപ് സംരംഭകര്‍ പറയുന്നു.

മനുഷ്യന് മാലിന്യം സ്പര്‍ശിക്കേണ്ടി വരുന്ന സ്ഥിതി ഇല്ലാതാക്കുകയാണ് ലക്ഷ്യം. ആള്‍നൂഴികളില്‍ മാത്രമല്ല, മനുഷ്യര്‍ നേരിട്ട് മാലിന്യം വൃത്തിയാക്കുന്ന എല്ലായിടത്തും ഉപയോഗിക്കാവുന്ന റോബോട്ടുകള്‍ നിര്‍മിക്കുകയാണ് ജന്‍റോബോട്ടിക്സിന്‍റെ ലക്ഷ്യം.

ആള്‍നൂഴി തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സഫായ് കരംചന്ദ് ആന്തോളന്‍ എന്ന എന്‍ജിഒയും ഇവര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നു. റോബോട്ട് ഉടന്‍ എത്തിക്കാനാവാത്ത സ്ഥലങ്ങളിലെ തൊഴിലാളികള്‍ക്കായി ഹെല്‍മറ്റ്, കയ്യുറകള്‍, മറ്റു സുരക്ഷാ ഉപാധികള്‍ എന്നിവയും ജന്‍റോബോട്ടിക്സ് വിതരണം ചെയ്യുന്നുണ്ട്.

വികസിത രാജ്യങ്ങളില്‍പ്പോലും ആള്‍നൂഴികളില്‍ മനുഷ്യര്‍ പണിയെടുക്കുമ്പോള്‍ ആദ്യമായി ഇത്തരം യന്ത്രസംവിധാനത്തിന് പേറ്റന്‍റ് നേടാനായത് അഭിമാനനേട്ടമായി ഇവര്‍ കരുതുന്നു. മറ്റു മനുഷ്യരെപ്പോലെ ആള്‍നൂഴി തൊഴിലാളികളും അന്തസ്സോടെ പണിയെടുക്കുന്ന ലോകമാണ് തങ്ങളുടെ സ്വപ്നമെന്നും അരുണ്‍ ജോര്‍ജും സംഘവും പ്രഖ്യാപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

banks, kerala, development, Thomas Issac, finance minister, kerala bank, loans, AIBEA, press club, banking, seminar, 

കേരള വികസനത്തിൽ ബാങ്കുകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കണം: തോമസ് ഐസക്

Sami Direct, new centre ,Thiruvalla, Kerala direct selling companies , nutraceutical , cosmeceutical segment, expanding,,award-winning ingredients,innovator and multinational Health Science Company, Sami Labs Ltd., Southern India , distributors , customers, associate base , sales volumes ,

ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാൻ സാമി ഡയറക്ടിന് തിരുവല്ലയില്‍ പുതിയ കേന്ദ്രം