bank frauds , RBI, loan, Reserve Bank, RTI, query, Over 23,000 cases , Rs 1 lakh crore , 5 years,fraud , various banks, Bank Fraud , Prime minister, Supreme court, PNB, Oriental bank, CBI, Narendra Modi, Bank Fraud , Prime minister, Supreme court, PNB, Oriental bank, CBI, Narendra Modi, rotomac, Vikram Kothari,CBI, arrest, bank, loans, Rs 800 crore, fraud, pen owner, accused,raid, FIR, wife, son, banks,
in , ,

ബാങ്ക് തട്ടിപ്പ്: പ്രതികരണവുമായി പ്രധാനമന്ത്രി; പരിഹാസവുമായി കോടതി

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുക്കേസില്‍ ( Bank Fraud ) ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്തെത്തി. തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ജനങ്ങളുടെ പണം അപഹരിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും രാജ്യത്തെ ഞെട്ടിച്ച തട്ടിപ്പുക്കേസില്‍ ആദ്യമായി പ്രതികരിച്ചു കൊണ്ട് മോഡി വ്യക്തമാക്കി.

പൊതുധനം കൊള്ളയടിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നും ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച ആഗോള ബിസിനസ് ഉച്ചകോടിയില്‍ വച്ച് അദ്ദേഹം വ്യക്തമാക്കി. സാമ്പത്തികതട്ടിപ്പുകള്‍ക്കെതിരെ ശക്തമായ നടപടിയാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും അതിനിയും തുടരുമെന്നും മോഡി അറിയിച്ചു.

അതേസമയം, വജ്രവ്യാപാരിയായ നീരവ് മോഡിയുടെയും മെഹുല്‍ ചോക്സിയുടേയും എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാന്‍ കേന്ദ്രം അനുമതി തേടി. ഇതിനായി കമ്പനി നിയമ ട്രൈബൂണലിനെ സമീപിക്കുവാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

ബാങ്കുകളില്‍ നിന്ന് വന്‍തുക വായ്പയെടുത്ത് ചില അതിസമ്പന്നർ രാജ്യം വിടുന്ന സാഹചര്യത്തെ സുപ്രീംകോടതി പരിഹസിച്ചു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുവാവ് രാജ്യം വിട്ടെന്ന യുവതിയുടെ പരാതി പരിഗണിക്കവെയാണ് സുപ്രീംകോടതി രാജ്യം വിടുന്ന സാമ്പത്തിക തട്ടിപ്പുകാരെ പരോക്ഷമായി പരിഹസിച്ചത്.

‘നിലവില്‍ കുറ്റാരോപിതന്‍ എവിടെയാണ്?’ എന്ന ചോദ്യത്തിന് ഇപ്പോള്‍ ഫിന്‍ലന്‍ഡിലാണെന്ന് കുറ്റാരോപിതനുവേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു. ‘ഓ, അദ്ദേഹവും ക്വിറ്റ് ഇന്ത്യ പരിപാടിയില്‍ അംഗമായോ?’ എന്ന് ബെഞ്ച് പരിഹസിച്ചു. ജസ്റ്റിസുമാരായ ജെ ചെലമേശ്വറും സഞ്ജയ്കിഷന്‍ കൗളും അംഗങ്ങളായ ബെഞ്ചാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിനെയും മറ്റും പരോക്ഷമായി പരിഹസിച്ചത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 11,400 കോടിയിലധികം രൂപ വെട്ടിച്ച വജ്രവ്യാപാരി നീരവ്മോഡിയും പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് ശതകോടികള്‍ തട്ടിയെടുത്ത മദ്യരാജാവ് വിജയ് മല്യയും മറ്റും രാജ്യം വിട്ടുപോയ സാഹചര്യത്തെയാണ് കോടതി പരോക്ഷമായി പരിഹസിച്ചത്.

എന്നാല്‍, തന്റെ കക്ഷി മറ്റുള്ളവരെപ്പോലെ നിയമത്തെ പേടിച്ച്‌ രാജ്യം വിട്ടതല്ലെന്നും ഉടന്‍ തിരിച്ചെത്തുമെന്നും കുറ്റാരോപിതന്റെ അഭിഭാഷകന്‍ മറുപടി നല്‍കി. ജാമ്യാപേക്ഷയില്‍ കോടതി തീരുമാനം ഉണ്ടാകുന്നതു വരെ യുവാവിനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് കോടതി അറിയിച്ചു.

അതേസമയം, വജ്രവ്യാപാരി നീരജ് മോദിയുടെ ശതകോടിയുടെ ബാങ്ക് തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ മറ്റൊരു ബാങ്ക് കൂടി തട്ടിപ്പിന് ഇരയായതായി പരാതി. ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വജ്രവ്യാപാര കമ്പനിയായ ദ്വാരക സേത്ത് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് 390 കോടി രൂപ വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ മുങ്ങിയെന്നാണ് സി.ബി.ഐയ്ക്ക് ലഭിച്ച പരാതി. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് നല്‍കിയ പരാതിയില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

ഞാൻ ജീവിതത്തെ, മനുഷ്യരെ, സിനിമയെ അഗാധമായി സ്നേഹിക്കുന്നു. അതുകൊണ്ടു തന്നെ എനിക്ക് വിജയപരാജയങ്ങളില്ല: സണ്ണി ജോസഫ് 

Madhu , Attappadi , Kerala High Court, suo motu case, registered, Kerala adivasi man, tribal youth, case, Madhu , postmortem , Shylaja, Harthal , BJP, UDF, health minister, AK Balan, Ramesh Chennithala, Sudheeran, family, tribal youth, Attapadi, Attappadi , adivasi youth ,murder,case, Pinarayi, Joy Mathew , polie, selfie, Madhu, tribal youth, attapadi region, died, police jeep, Kottathara, handed over, accused, local people, Kadukumanna,

മധുവിന്‍റെ പോസ്‌റ്റ്‌മോർട്ടം ഇന്നത്തേയ്ക്ക് മാറ്റി വച്ചതില്‍ അപാകതയില്ല: ആരോഗ്യ മന്ത്രി