bank frauds , RBI, loan, Reserve Bank, RTI, query, Over 23,000 cases , Rs 1 lakh crore , 5 years,fraud , various banks, Bank Fraud , Prime minister, Supreme court, PNB, Oriental bank, CBI, Narendra Modi, Bank Fraud , Prime minister, Supreme court, PNB, Oriental bank, CBI, Narendra Modi, rotomac, Vikram Kothari,CBI, arrest, bank, loans, Rs 800 crore, fraud, pen owner, accused,raid, FIR, wife, son, banks,
in , ,

ബാങ്ക് വായ്പാ തട്ടിപ്പുകൾ: അഞ്ച്​ വർഷത്തിനിടെ നഷ്‌ടമായത്‌ ഒരു ലക്ഷം കോടിയിലേറെ രൂപ

ന്യൂഡൽഹി: രാജ്യത്തെ ബാങ്ക് തട്ടിപ്പുകളെ ( bank frauds ) സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ റിസർവ് ബാങ്ക് പുറത്തു വിട്ടു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് ഒരു ലക്ഷം കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടന്നതായി റിസർവ് ബാങ്ക് സ്ഥിരീകരിച്ചു.

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിലാണ് രാജ്യത്തെ ഗുരുതരമായ ബാങ്ക് തട്ടിപ്പുകളെ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വന്നത്. 2013 മുതൽ 2018 വരെയുള്ള വർഷങ്ങളിലെ തട്ടിപ്പ് കേസുകളുടെ വിവരങ്ങളാണ് റിസർവ് ബാങ്ക് വെളിപ്പെടുത്തിയത്.

അഞ്ച് വർഷത്തിനിടെ 23,000ലധികം തട്ടിപ്പ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും ഓരോ കേസിലും ഒരു ലക്ഷം രൂപയോ അതിന് മുകളിലോ ഉള്ള തുകയ്ക്കാണ് തട്ടിപ്പ് നടന്നതെന്നും റിപ്പോർട്ടുണ്ട്.

2013-14 സാമ്പത്തികവർഷത്തിൽ 4,306 കേസുകൾ ശ്രദ്ധയിൽപ്പെട്ടതായും ആ തട്ടിപ്പിലൂടെ 10,170 കോടി രൂപയുടെ നഷ്‌ടമുണ്ടായതായും റിസർവ് ബാങ്ക് വ്യക്തമാക്കി. 2014-15-ൽ കേസുകളുടെ എണ്ണം 4,639 ആയതായും 2015-16-ൽ ഇത് 4,693 ആണെന്നും റിസർവ് ബാങ്ക് അറിയിച്ചു.

2016-17ൽ 5,076 കേസുകളാണ് രേഖപ്പെടുത്തിയത്. 2017 ഏപ്രിൽ മുതൽ 2018 മാർച്ച് ഒന്ന് വരെയുള്ള കേസുകളുടെ എണ്ണം 5,152 ആണെന്നും റിസർവ് ബാങ്ക് വെളിപ്പെടുത്തി.

ബാങ്ക് വായ്പാതട്ടിപ്പ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നതായി റിസർവ് ബാങ്ക് പുറത്തു വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ബാങ്ക് തട്ടിപ്പ് കേസുകൾ പരിശോധിച്ച് വരികയാണെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും റിസർവ് ബാങ്ക് അധികൃതർ അറിയിച്ചു.

വായ്‌പയ്‌ക്കായുള്ള ബാങ്ക് നടപടികളുടെ നൂലാമാലകളിൽപ്പെട്ട് സാധാരണക്കാർ നെട്ടോട്ടമോടുമ്പോഴാണ് വമ്പൻ തട്ടിപ്പുകളെ പറ്റിയുള്ള വിവരങ്ങൾ പുറത്തു വരുന്നത്. അഞ്ച് വർഷത്തിനുള്ളിൽ ബാങ്ക് തട്ടിപ്പുകളിലൂടെ ഏകദേശം 1,00,718 കോടി രൂപയാണ് നഷ്ടമായത്

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

കടൽ ജീവികൾ കഴിയ്ക്കുന്നതെന്ത്? അറിയുമ്പോൾ നിങ്ങൾ ഞെട്ടും   

National film awards distribution , winners, President, Smriti Irani, Kerala, meeting,Yesudas, Jayaraj, parvathy, AR Rahman,  

ദേശീയ ചലച്ചിത്ര സമ്മാനദാന വിവാദത്തിൽ പുതിയ വഴിത്തിരിവ്