in , ,

ബാങ്കുകള്‍ എടിഎം ഇടപാട് നിരക്ക് വർധിപ്പിക്കുമെന്ന് സൂചന

മുംബൈ: ബാങ്കുകള്‍ എടിഎം ( ATM ) ഇടപാടുകൾക്ക് ഈടാക്കുന്ന നിരക്ക് വർധിപ്പിക്കുമെന്ന് സൂചന. സേവന നിരക്ക് വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്ന് ബാങ്കുകള്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പരിപാലന ചെലവും ഇന്റര്‍ബാങ്ക് ഇടപാട് ചെലവും വര്‍ധിച്ചതിനെ തുടർന്നാണ് എടിഎം ഇടപാടുകളിൽ ഈടാക്കുന്ന നിരക്ക് വർധിപ്പിക്കാൻ ബാങ്കുകൾ തീരുമാനിച്ചതെന്നാണ് വിലയിരുത്തൽ.

കൂടാതെ നോട്ട് അസാധുവാക്കലിനു ശേഷം എടിഎം ഇടപാടുകള്‍ കുറഞ്ഞതായും ബാങ്കുകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തൻമൂലം പരിപാലന ചെലവ് കൂടിയതായും ബാങ്ക് അധികൃതർ വ്യക്തമാക്കിയിരുന്നു.

തുടർന്നാണ് പൊതുമേഖലയിലേയും, സ്വകാര്യ മേഖലയിലേയും വിവിധ ബാങ്കുകളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി റിസര്‍വ് ബാങ്കിനെ സമീപിച്ചത്.

അക്കൗണ്ടുള്ള ബാങ്കിന്റെതല്ലാതെയുള്ള എടിഎമ്മുകള്‍ ഉപയോഗിക്കുമ്പോള്‍ ബാങ്കുകള്‍ തമ്മില്‍ നല്‍കുന്ന ഇടപാടിനുള്ള നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. സ്വകാര്യ ബാങ്കുകളില്‍ നിന്നാണ് ഈ ആവശ്യം ആദ്യമുയര്‍ന്നത്.

നോട്ട് അസാധുവാക്കലിനുശേഷം പുതിയ വലിപ്പത്തിലുള്ള നോട്ടുകള്‍ നിറയ്ക്കുന്നതിനും സുരക്ഷാ സംവിധാനമൊരുക്കുന്നതിനും എടിഎമ്മുകളിലെ ട്രേകളുടെ വലിപ്പം പരിഷ്കരിക്കുന്നതിനും വൻ തുക ചെലവാക്കേണ്ടി വന്നതായി ബാങ്കുകള്‍ അറിയിച്ചിട്ടുണ്ട്.

പുതിയ വലിപ്പത്തിലുള്ള നോട്ടുകള്‍ നിറയ്ക്കുന്നതിനായി ഒരു എടിഎമ്മിനു മാത്രം മൂവായിരം രൂപയിലേറെ ചെലവുണ്ടായതായി റിപ്പോർട്ടുണ്ടായിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kerala, budget, February 2, cabinet meet, decided, annual state budget, recommend, governor, summon, assembly meeting, January 22, full budget, budget session, Thomas Issac,

ഫെബ്രുവരി രണ്ടിന് സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ബജറ്റ്

പെൺവാർത്തയുടെ വർഷം