banned pesticides, Kerala, paddy, farmers, Palakkad, Kuttanadu, paddy fields, diseases, deadly pesticides, recommended, ban, ignorance, committee, stockholm convention
in , ,

കേരളത്തിലെ നെല്ലറകളിലും നിരോധിത കീടനാശിനികൾ

ഹരിപ്പാട്: പലപ്പോഴായി നിരോധിച്ച കീടനാശിനികള്‍ (banned pesticides) പുതിയ രൂപത്തിൽ മടങ്ങിയെത്തിയതായി ആരോപണം. കേരളത്തിന്റെ നെല്ലറകളായ പാലക്കാട്, കുട്ടനാട് പ്രദേശങ്ങളിലെ നെല്‍പ്പാടങ്ങളിലാണ് നിരോധിത കീടനാശിനികള്‍ വ്യാപകമായി ഉപയോഗിക്കുന്നത്.

കമ്പനികള്‍ പാടശേഖര കമ്മിറ്റികളെയും കീടനാശിനി വില്‍പ്പന കേന്ദ്രങ്ങളായ വളം ഡിപ്പോകളെയും പാരിതോഷികങ്ങളും മറ്റും നൽകി സ്വാധീനിച്ചാണ് നിരോധിത കീടനാശിനികള്‍ വിതരണം വ്യാപകമായി വിതരണം ചെയ്യുന്നതെന്നാണ് ആരോപണം.

‘കൂടുതല്‍ വിളവിന് കൂടുതല്‍ കീടനാശിനി’ എന്ന കമ്പനികളുടെ പ്രചാരണ തന്ത്രവും കർഷകരെ സ്വാധീനിക്കുന്നു. കൂടാതെ വളം ഡിപ്പോകൾ കര്‍ഷകര്‍ക്ക് കീടനാശിനികള്‍ ഒരു സീസണ്‍ വരെ കടമായി നല്‍കാറുമുണ്ട്.

നിരോധിത മരുന്നുകളില്‍ മറ്റ് മരുന്നിന്റെ മിശ്രിതങ്ങള്‍ ചേര്‍ത്താണ് കര്‍ഷകര്‍ക്ക് നല്‍കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പലപ്പോഴായി നിരോധിച്ച കീടനാശിനികള്‍ നിര്‍മ്മാണ ശാലകളിലും ഗോഡൗണുകളിലും കെട്ടികിടക്കുന്നുണ്ട്.

കടലാസു കമ്പനികള്‍ ഇവയിൽ പുതിയ സ്റ്റിക്കറുകള്‍ ഒട്ടിച്ച്‌ ആകര്‍ഷകമായ ബോട്ടിലുകളിലും മറ്റും ആവശ്യക്കാരുടെ കൈകളിലെത്തിക്കുകയാണെന്നാണ് പരാതി.banned pesticides, Kerala, paddy, farmers, Palakkad, Kuttanadu, paddy fields, diseases, deadly pesticides, recommended, ban, ignorance, committee, stockholm convention

കീടങ്ങളെ നിയന്ത്രിക്കുകയോ, നശിപ്പിക്കുകയോ ചെയ്യുന്ന വസ്തുക്കളായ കീടനാശിനികളിൽ ആല്‍ഡ്രില്‍, ഡയല്‍ഡ്രില്‍, ക്ലോര്‍ഡേന്‍, ഹെപ്റ്റാക്ലോര്‍, എന്‍ഡ്രില്‍ എന്നിവ സ്റ്റോക് ഹോം കണ്‍വെന്‍ഷന്റെ തീരുമാന പ്രകാരം അന്താരാഷ്ട്രതലത്തില്‍ നിരോധിച്ചിട്ടുണ്ട്.

ഇവയാണ് യാതൊരു നിയന്ത്രണവുമില്ലാതെയാണ് വ്യാപകമായി ഉപയോഗിക്കുന്നത്. തന്മൂലം പ്രദേശവാസികള്‍ കാന്‍സര്‍ പോലെയുള്ള മാരകരോഗത്തിന് അടിമപ്പെടുന്നു. നെൽപ്പാടങ്ങൾക്ക് പുറമെ മറ്റ് കൃഷിയിടങ്ങളിലും വ്യാപകമായ രീതിയില്‍ നിരോധിച്ച വീര്യം കൂടിയ കീടനാശിനികള്‍ പ്രയോഗിക്കുന്നുണ്ട്.

ഓരോ സീസണിലും പുതിയ പേരുകളിൽ കൃഷിക്കാരുടെ കൈവശമെത്തിച്ചേരുന്ന നിരോധിച്ച കീടനാശികളുടെ ഉത്ഭവം കണ്ടെത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും മാതൃകാ കൃഷിക്കാരും പരിസ്ഥിതി പ്രവർത്തകരും കാലാകാലങ്ങളായി ആവശ്യപ്പെടുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഐഎഫ്എഫ്കെ അരങ്ങൊഴിഞ്ഞു; വാജിബിന് സുവര്‍ണ ചകോരം

Rahul Gandhi, AICC, president, Sonia, takes charge, Congress President,  Cong President Rahul Gandhi ,PM Modi, India , party's central poll authority ,Certificate of Election , top post.,mother, Indira gandhi, 

എഐസിസി അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റു