in ,

ബാര്‍ കോഴ റിപ്പോര്‍ട്ട്: മാധ്യമ ചര്‍ച്ചകള്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്

കൊച്ചി: വിവാദ ബാര്‍ കോ‍ഴക്കേസിലെ ( bar case ) വിജിലന്‍സ് റിപ്പോര്‍ട്ടിന്മേലുള്ള മാധ്യമ ചര്‍ച്ചകള്‍ക്ക് ( media discussion ) ഹൈക്കോടതി (HC) വിലക്കേർപ്പെടുത്തി. കേസ് വിവരങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് രേഖകളുമായി ബന്ധപ്പെട്ട തുടര്‍ മാധ്യമ ചര്‍ച്ചകള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തിയത്.

ഇനിയൊരു ഉത്തരവിറങ്ങുന്നതു വരെയാണ് വിലക്ക്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ന്നതില്‍ കോടതി അതൃപ്തി അറിയിച്ചു. അന്വേഷണത്തിന്റെ ഉള്ളടക്കം പോലീസ് പുറത്തുവിടരുതെന്നും കോടതി ആവശ്യപ്പെട്ടു.

വിജിലന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്നത് എങ്ങനെയെന്ന് കോടതി ആരാഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയിൽ അറിയിച്ചു. റിപ്പോര്‍ട്ട് ചോര്‍ന്നത് സംബന്ധിച്ച്‌ ആഭ്യന്തര അന്വേഷണം നടക്കുന്നതായി വിജിലന്‍സ് ഡയറക്ടര്‍ വ്യക്തമാക്കി.

ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ട രേഖകള്‍ മുദ്ര വച്ച കവറിലാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഇതിലെ വിവരങ്ങൾ ചോര്‍ന്നതാണ് കോടതി ചോദ്യം ചെയ്തത്. വിജിലൻസ് റിപ്പോർട്ടിൽ കെ.എം.മാണിക്കെതിരെ തെളിവില്ല എന്നതടക്കമുള്ള വിവരങ്ങളാണ് നേരത്തെ പുറത്തുവന്നത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായത്.

ഹൈക്കോടതിയില്‍ മുദ്ര വച്ച കവറില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ അന്വേഷണ സംഘം പുറത്തുവിടുന്നത് ശരിയായ നടപടിയല്ലെന്ന് കോടതി വ്യക്തമാക്കി. മാധ്യമ ചര്‍ച്ചകള്‍ കേസിന്റെ അന്വേഷണ പുരോഗതിയെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് കോടതിയുടെ ഇടപെടല്‍.

ബാര്‍ കോഴക്കേസില്‍ സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ കണ്ടത്താനായിട്ടില്ലെന്ന് വിജിലൻസ് സമർപ്പിച്ച റിപ്പോര്‍ട്ടിലുള്ളതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് വിജിലന്‍സ് സംഘത്തിന് ഹൈക്കോടതി 45 ദിവസത്തെ സമയം കൂടി അനുവദിച്ചിട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Sreejeev, death, CBI, CBI probe, investigation, order, Sreejith, brother, strike, mother, Kerala, Govt, letter, secretariat, social media, private secretary, CM, chief minster, high court, murder, hospital, controversy, probe, police custody,

ശ്രീജീവിന്റെ മരണത്തിൽ സിബിഐ അന്വേഷണം; ഉത്തരവ് കൈമാറി

Loyola Old Boys Association, LOBA, awards, presented,  Global Leadership Award ,GLA,Young Achiever’s Award , presented ,function ,Golf Club on January 19,Loyola School,LOBA, award , function, Loyola Old Boys’ Association, alumni association , old students , Thiruvananthapuram,  membership , old boys ,annual Global Leadership Award,GLA,Sankar Krishnan, Pro-Vice Chancellor , Ashoka University, ,Haryana,LOBA Young Achiever’s Award , BalakrishnanMadhavankutty, Resident Representative, Government of Andhra Pradesh ,Telangana,  World Bank, award, schools, awards function , Golf Club , January 19, ,Jithin C Nedumala, Co-Founder , CEO ,Make A Difference ,MAD,Chief Guest,

ലൊയോള ഓള്‍ഡ്‌ ബോയ്‌സ് അസോസിയേഷന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു