in ,

ബാര്‍ കോഴ: പ്രോസിക്യൂട്ടര്‍ക്കെതിരെ ആഭ്യന്തര സെക്രട്ടറിക്ക് അസ്താനയുടെ കത്ത്

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ബാര്‍ കോഴക്കേസിലെ ( Bar case ) സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ( special public prosecutor ) അഡ്വക്കേറ്റ് കെ.പി.സതീശനെതിരെ വിജിലന്‍സ് ഡയറക്ടറായ എന്‍.സി.അസ്താന ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കി.

ഈ കേസില്‍ നിന്ന് മുന്‍ ധനമന്ത്രി കെ.എം മാണിയെ രക്ഷിക്കാന്‍ ഗൂഢാലോചന നടക്കുന്നതായും കേസ് അട്ടിമറിച്ചതായും അഡ്വക്കേറ്റ് കെ.പി.സതീശൻ നേരത്തെ ആരോപിച്ചിരുന്നു.

കെ.പി.സതീശന്റെ ആരോപണങ്ങൾ കോടതിയലക്ഷ്യമാണെന്ന് അസ്താന ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ബാര്‍ കേസുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളും ഹൈക്കോടതി വിലക്കിയിട്ടുള്ളതാണെന്നും അസ്താനയുടെ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട് .

ഈ മാസം അഞ്ചിന് മാണിയെ മൂന്നാമതും കുറ്റവിമുക്തനാക്കി തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് സംഘം റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു. തുടർന്നാണ് മാണിയെ രക്ഷിക്കാന്‍ ഗൂഢാലോചന നടന്നതായി കെ.പി.സതീശൻ ആരോപിച്ചത്.

ഗൂഢാലോചനയില്‍ ചില ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും സതീശന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ബാർ കോഴ കേസില്‍ മാണിക്കെതിരായ അന്വേഷണം തുടരാനായിരുന്നു താൻ അന്വേഷണ സംഘത്തിന് നിയമോപദേശം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാൽ മാണിയ്ക്ക് അനുകൂലമായി വിജിലൻസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. കെ.എം മാണി കോഴ വാങ്ങിയതിന് ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് തിരുവനന്തപുരം വിജിലന്‍സ് കോടതി ഒന്നിൽ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ബാര്‍ ലൈസന്‍സ് പുതുക്കിക്കൊടുക്കുന്നതിന് ബാറുടമകള്‍ ധനമന്ത്രിയായിരുന്ന കെ.എം.മാണിക്ക് കോഴനല്‍കിയെന്ന വ്യവസായി ബിജു രമേശിന്റെ ആരോപണത്തിന് തെളിവ് കണ്ടെത്താനായില്ലെന്നാണ് വിജിലൻസിന്റെ അന്തിമറിപ്പോര്‍ട്ടിൽ പറഞ്ഞിരുന്നത്.

കേസിലെ പ്രധാന തെളിവായിരുന്ന സി.ഡിയില്‍ കൃത്രിമം നടന്നതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Virat Kohli, Uber, Brand Ambassador ,

വിരാട് കോലി ഊബര്‍ ഇന്ത്യ ബ്രാന്‍ഡ് അംബാസഡര്‍

Indian farmers, central govt, hike, MSP, Kharif crops, price, government, approve, protest, Kisan long march , Mumbai, Maharashtra, Fadnavis,farmers, protest, meeting, Azad Maidan, 

മഹാരാഷ്ട്രയിലെ കർഷക മഹാ പ്രക്ഷോഭം; പ്രതിഷേധം രൂക്ഷമായി