ബാര്‍ കോഴക്കേസന്വേഷണം; ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബാര്‍ ( Bar ) കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കോഴക്കേസില്‍ കെ.എം. മാണിക്കെതിരെ ( KM Mani ) സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിക്കളഞ്ഞു.

നിലവിൽ ഈ കേസില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ അതിൽ ഇടപെടാനാകില്ലെന്നാണ് കോടതി അറിയിച്ചത്. അന്വേഷണത്തില്‍ പിഴവുണ്ടെങ്കില്‍ പിന്നീട് കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.

നോബിള്‍ മാത്യുവാണ് പൊതുതാത്പര്യ ഹര്‍ജി സമർപ്പിച്ചത്. ലോക്നാഥ് ബെഹ്റ വിജിലന്‍സ് മേധാവിയായ ശേഷം എല്ലാ കേസുകളും അവസാനിപ്പിക്കുകയാണെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. കൂടാതെ സംസ്ഥാന വിജിലന്‍സ് കാര്യക്ഷമമല്ലെന്നും നോബിള്‍ മാത്യു ചൂണ്ടിക്കാട്ടിയിരുന്നു.

നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നോബിള്‍ മാത്യു ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയും നോബിളിന്‍റെ ഹര്‍ജി തള്ളിയിരുന്നു.

കെ.എം. മാണി ബാറുടമകളില്‍ നിന്ന് ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് വിജിലന്‍സ് അന്വേഷണം തുടരുന്നത്. അതേസമയം ബാറുകള്‍ തുറക്കാന്‍ മാണി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്ന് ബാര്‍ ഉടമയായ ബിജു രമേശ് നേരത്തെ ആരോപിച്ചിരുന്നു.

കൂടാതെ മാണിക്കെതിരെ പരാതി നൽകിയാൽ അധികാരത്തിലെത്തുമ്പോൾ പൂട്ടിയ എല്ലാ ബാറുകളും തുറക്കാമെന്ന് സിപിഎം നേതാക്കൾ വാക്ക് നൽകിയിരുന്നതായി ബിജു രമേശ് അടുത്തിടെ ആരോപിച്ചിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Madhu , Attappadi , Kerala High Court, suo motu case, registered, Kerala adivasi man, tribal youth, case, Madhu , postmortem , Shylaja, Harthal , BJP, UDF, health minister, AK Balan, Ramesh Chennithala, Sudheeran, family, tribal youth, Attapadi, Attappadi , adivasi youth ,murder,case, Pinarayi, Joy Mathew , polie, selfie, Madhu, tribal youth, attapadi region, died, police jeep, Kottathara, handed over, accused, local people, Kadukumanna,

അട്ടപ്പാടിയിലെ ആദിവാസി യുവാവിന്റെ മരണം; പ്രതിഷേധം രൂക്ഷം

ഞാൻ ജീവിതത്തെ, മനുഷ്യരെ, സിനിമയെ അഗാധമായി സ്നേഹിക്കുന്നു. അതുകൊണ്ടു തന്നെ എനിക്ക് വിജയപരാജയങ്ങളില്ല: സണ്ണി ജോസഫ്