in ,

ബാർ കോഴ: മാണിക്കെതിരെ തെളിവുണ്ടെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ബാര്‍ ( bar ) കോഴ കേസില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണിക്കെതിരേ ( KM Mani ) തെളിവുണ്ടെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ( Special Public Prosecutor ) അറിയിച്ചു.

ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രി കെ.എം മാണിക്കെതിരെ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനെതിരെ പ്രതികരിക്കവെയാണ് അഡ്വ.കെ പി സതീശന്‍ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

മാണിക്കെതിരെ തെളിവുണ്ടെന്നും അന്വേഷണം തുടരണമെന്നുമാണ് താന്‍ നിയമോപദേശം നല്‍കിയതെന്നും അഡ്വ.കെ പി സതീശന്‍ വെളിപ്പെടുത്തി. എന്നാൽ കെ.എം മാണി കോഴ വാങ്ങിയതിന് ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഒന്നിൽ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ വിജിലന്‍സിനെ വിമര്‍ശിച്ച് കൊണ്ട് 45 ദിവസത്തെ സമയം നേരത്തെ ഹൈക്കോടതി നല്‍കിയിരുന്നു. ഇതിന്റെ കാലാവധി ഇന്നലെ തീര്‍ന്നതോടെയാണ് പുതിയ വിജിലന്‍സ് ഡയറക്ടര്‍ എന്‍.പി അസ്താനയുടെ നിര്‍ദേശ പ്രകാരം മൂന്നാമത്തെ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചത്.

കെ.എം മാണിയുടെ എല്‍.ഡി.എഫ് പ്രവേശനവും ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പും ഏറെ ചര്‍ച്ചയാവുന്ന സാഹചര്യത്തിലാണ് വിജിലൻസ് റിപ്പോർട്ടിനെതിരെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രംഗത്തെത്തിയത്.

ബാര്‍ ലൈസന്‍സ് പുതുക്കിക്കൊടുക്കുന്നതിന് ബാറുടമകള്‍ ധനമന്ത്രിയായിരുന്ന കെ.എം.മാണിക്ക് കോഴനല്‍കിയെന്ന വ്യവസായി ബിജു രമേശിന്റെ ആരോപണത്തിന് തെളിവ് കണ്ടെത്താനായില്ലെന്നാണ് വിജിലൻസിന്റെ അന്തിമറിപ്പോര്‍ട്ടിൽ പറയുന്നത്.

കേസിലെ പ്രധാന തെളിവായിരുന്ന സി.ഡിയില്‍ കൃത്രിമം നടന്നതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Indian Railway , luxury trains, tariff ,Palace on Wheels, 50% , Golden Chariot, Maharaja Express, Deccan Odyssey , Royal Orient, travel,slashed , 50 per cent,Centre ,decision , Railway Ministry, State Tourism Departments, partners,stakeholders, trains ,coordination

ഇന്ത്യന്‍ റെയില്‍വേ ആഡംബര തീവണ്ടികളുടെ നിരക്കുകൾ കുറയ്ക്കാനൊരുകുന്നു

Oscar, actress, video, viral, Frances McDormand ,won ,Three Billboards Outside Ebbing, Missouri,  speech, female nominees ,audience ,women, celebrated ,Academy Awards,girl power,  Best Actress , Leading Role category, actor ,Timothée Chalamet,  Call Me By Your Name, captured ,an adorable moment, four women,   Margot Robbie, Meryl Streep, Sally Hawkins , Saoirse Ronan , embracing ,an adorable group hug, captured , images,

നടിമാരുടെ വികാര നിർഭരമായ ആഹ്ളാദത്തിന് ഓസ്കർ വേദി സാക്ഷ്യം വഹിച്ചു