ഭിന്നശേഷി സൗഹൃദ ടൂറിസം: ബാരിയര്‍ ഫ്രീ കേരള ടൂറിസം പദ്ധതിക്ക് തുടക്കമായി

Barrier Free Kerala tourism, inaugurated , Tourism Minister Kadakkampally Surendran , tourism, differently abled, tourists, Barrier Free Kerala, 

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ ടൂറിസം സങ്കപ്പങ്ങള്‍ക്ക് ചിറക് വിരിക്കാനായി സംസ്ഥാന ടൂറിസം വകുപ്പും ഉത്തരവാദിത്ത മിഷനും സംയുക്തമായി നടപ്പിലാക്കുന്ന ‘ബാരിയര്‍ ഫ്രീ കേരള ടൂറിസം പദ്ധതി’ക്ക് ( Barrier Free Kerala tourism ) തുടക്കം കുറിച്ചു.

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന ടൂറിസം- ദേവസ്വം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആക്‌സിസബിൾ ടൂറിസം വര്‍ക്ക് ഷോപ്പിന്റേയും ഭിന്നശേഷി സൗഹൃദ ടൂറിസത്തിനായി തയ്യാറിക്കിയ വിവിധ പദ്ധതികളുടേയും ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കേരളത്തിലെ ടൂറിസം വികസന ചരിത്രത്തിലെ പുതിയ ഒരു മുന്നേറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന് ചടങ്ങ് ഉദ്ഘാടനം നിര്‍വ്വഹിച്ച് കൊണ്ട് മന്ത്രി പറഞ്ഞു.

കേരളത്തിന്റെ മനോഹാരിതയും, വൈവിധ്യങ്ങളും ആസ്വദിക്കുവാന്‍ ദേശീയ അന്തര്‍ദേശീയ ടൂറിസ്റ്റുകളെ കേരള ടൂറിസം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെത്തുന്ന ടൂറിസ്റ്റുകളില്‍ വിവിധ ശാരീരിക അവശതകള്‍ നേരിടുന്നവര്‍ക്കും, വയോജനങ്ങള്‍ക്കും അവസരമൊരുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ‘ബാരിയര്‍ ഫ്രീ കേരള പദ്ധതി’ക്ക് തുടക്കം കുറിച്ചത്.

ഭിന്നശേഷി സൗഹൃദ ടൂറിസം നടപ്പിലാക്കുക എന്നത് 2002 ലെ കേപ്ടൗണ്‍ ഉത്തരവാദിത്ത ടൂറിസം പ്രഖ്യാപനവും 2008 ലെ കേരളത്തിലെ ഉത്തരവാദിത്വ ടൂറിസം പ്രഖ്യാപനത്തിലെ മുഖ്യ അജണ്ടകളില്‍ ഒന്നായിരുന്നുവെങ്കിലും ഇപ്പോള്‍ മാത്രമാണ് നാം ഔദ്യോഗികമായും ഗൗരവതരമായും ഏറ്റെടുത്തതെന്ന് ടൂറിസം മന്ത്രി വ്യക്തമാക്കി.

ബാരിയര്‍ ഫ്രീ കേരളടൂറിസം പദ്ധതിയുടെ ഭാഗമായി കേരളത്തെ 2021 ആകുമ്പോള്‍ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ ടൂറിസം കേന്ദമായി മാറ്റാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും ഇതിനായി കേരളത്തിലെ 200 ടൂറിസം കേന്ദ്രങ്ങളെ ഭിന്നശേഷി സൗഹൃദ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുമെന്നും ഇതിനായി 9 കോടി രൂപ സര്‍ക്കാര്‍ മാറ്റി വച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഇതിന് വേണ്ട അടിസ്ഥാന സൗകര്യമൊരുക്കുന്നതിനായി കൈവരിയോട് കൂടിയ റാമ്പുകള്‍, ശ്രവണ സഹായികള്‍, ഭിന്നശേഷി സൗഹൃദ ശൗചാലയങ്ങള്‍ എന്നിവ സ്ഥാപിക്കുമെന്നും ഭിന്നശേഷി സൗഹൃദ ടൂറിസം പാക്കേജുകള്‍ ഉത്തരവാദിത്വടൂറിസം മിഷന്‍ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ ടൂറിസം സ്ഥാപങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള മാര്‍ഗ രേഖ ഉത്തരവാദിത്ത ടൂറിസം മിഷന്‍ തയ്യാറാക്കി നല്‍കുമെന്നും ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷന്‍ നടപ്പിലാക്കുന്നതിനുള്ള അടിസ്ഥാന ലക്ഷ്യങ്ങളില്‍ ഒന്നായി ഭിന്നശേഷി സൗഹൃദ ടൂറിസം മാറുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെത്തുന്ന എല്ലാ വിനോദ സഞ്ചാരികള്‍ക്കും ഒരു പോലെ വിനോദ സഞ്ചാര മേഖല അനുഭഭേദ്യമാക്കുയെന്നതാണ് ടൂറിസം വകുപ്പിന്റെ ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ് പറഞ്ഞു.

സംസ്ഥാനത്തെത്തുന്ന ഭിന്നശേഷിക്കാരോടൊപ്പം എട്ട് ശതമാനം ശാരിരിക അവശതകള്‍ അനുഭവിക്കുന്ന വയോജനങ്ങള്‍ക്കും ഇത്തരത്തിലുള്ള പദ്ധതികള്‍ കൊണ്ടുളള പ്രയോജനം ലഭിക്കുമെന്ന് ചടങ്ങില്‍ സ്വാഗത പ്രസംഗം നടത്തിയ ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ ഐഎഎസ് അഭിപ്രായപ്പെട്ടു.

സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ റിപ്പോര്‍ട്ടും ആക്ഷന്‍ പ്ലാനും അവതരിപ്പിച്ചു. കെടിഐഎല്ല സിഎംഡി.കെജി മോഹന്‍ലാല്‍ ഐഎഫ്എസ്,കെടിഎം പ്രസിഡന്റ് ബേബിമാത്യു സോമതീരം, കോണ്‍ഫഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡന്റ് ഇഎം നജീബ്, അഡ്വഞ്ചര്‍ ടൂറിസം സിഇഒ മനേഷ് ഭാസ്‌കര്‍ , അട്ടോയി പ്രസിഡന്റ് പി. കെ അനീഷ് കുമാര്‍, ടൂറിസം ഉപദേശക സമിതി അംഗം രവിശങ്കര്‍ കെവി , ആര്‍ടി മിഷന്‍ ഫിനാന്‍സ് അഡ്മിനിസ്ട്രീവ് ഓഫീസര്‍ കമലാസന്‍ വി.എസ് തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന വര്‍ക്ക്‌ഷോപ്പില്‍ ടൂറിസം അഡൈ്വസറി ബോര്‍ഡ് അംഗം കെ വി രവിശങ്കര്‍, ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍, അഭിജിത്ത് മുരുഗക്കര്‍, കവിത മുരുഗക്കര്‍, സിംസണ്‍ ജോര്‍ജ്, ജോളി ജോണ്‍സണ്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Jatayu Earth’s Center , Kerala, tourism, Pinarayi, August 17, 2nd phase, cable car, adventure park, helicopter local flying service, tourists,

ജടായു എര്‍ത്ത്സ് സെന്റര്‍: രണ്ടാംഘട്ട ഉദ്ഘാടനം ചിങ്ങം ഒന്നിന് മുഖ്യമന്ത്രി നിവ്വഹിക്കും

ഫുട്ബോളിലെ പുരുഷനും സ്ത്രീയും ​