BBC, editor, resigns,  China editor ,protest , gender pay gap, Carrie Gracie ,accuses , employer , illegal pay culture,V newsroom role ,senior journalists ,post ,corporation, accusing , management , problem,
in , ,

തുല്യവേതനമില്ല; ബിബിസി എഡിറ്റര്‍ സ്​ഥാനമൊഴിഞ്ഞു

ബീജിംഗ്: തുല്യ ജോലിക്ക് തുല്യവേതനം ലഭിക്കുന്നില്ലെന്ന് ആരോപിച്ച്‌ ബിബിസിയുടെ ( BBC ) ചൈന എഡിറ്റര്‍ ( China Editor ) കാരി ഗ്രേസി സ്ഥാനമൊഴിഞ്ഞത് വിവാദമാകുന്നു. ബി ബി സിയിൽ നിലനിൽക്കുന്ന സ്ത്രീ-പുരുഷ വിവേചനത്തിനെതിരെ ലോകത്തിലെ പ്രമുഖ സീനിയർ പത്രപ്രവർത്തകയായ കാരി ഗ്രേസി തന്റെ തുറന്ന കത്തിലൂടെ പ്രതികരിച്ചു.

തന്റെ അതേ പദവിയുള്ള പുരുഷ സഹപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന വേതനം തനിക്ക് ലഭിക്കുന്നില്ലെന്ന് ഗ്രേസി എഴുതിയ തുറന്ന കത്തിൽ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് താൻ സ്ഥാനമൊഴിയുന്നതെന്നും ഗ്രേസി വ്യക്തമാക്കിയിട്ടുണ്ട്.

ബിബിസിയിൽ ഉയര്‍ന്ന പദവിയിലുള്ള പുരുഷ ജീവനക്കാര്‍ക്ക് അതേ സ്ഥാനം വഹിക്കുന്ന സ്ത്രീകളേക്കാള്‍ അൻപത് മടങ്ങ് കൂടുതല്‍ തുകയാണ് ബിബിസി പ്രതിഫലമായി നല്‍കുന്നത്. ഈ അടുത്ത കാലത്ത് തങ്ങളുടെ ഫണ്ട് ചിലവഴിക്കുന്നതിന്റെ കണക്കുകള്‍ ബിബിസി വെളിപ്പെടുത്തിയിരുന്നു.

സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് ബിബിസി ഫണ്ട് ചിലവഴിക്കലിനെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്. ആറ് മാസങ്ങൾക്ക് മുൻപ് ഫണ്ട് വിവരക്കണക്കുകള്‍ ബിബിസി വെളിപ്പെടുത്തിയപ്പോള്‍ പുരുഷസഹപ്രവര്‍ത്തകര്‍ക്ക് സ്ത്രീകളേക്കാള്‍ 50 ശതമാനത്തിലേറെയാണ് ശമ്പളമെന്ന് ഗ്രേസി കുറ്റപ്പെടുത്തിയിരുന്നു.

സ്ഥാപനത്തില്‍ തുല്യതയില്ലാത്തതിനെ തുടർന്ന് വര്‍ഷങ്ങളായി താൻ ജോലി ചെയ്യുന്ന സ്ഥാപനത്തെ കുറിച്ചുള്ള തന്റെ വിശ്വാസം പ്രതിസന്ധിയിലായതായി ഗ്രേസി അഭിപ്രായപ്പെട്ടു. സുതാര്യവും തുല്യവുമായ ശമ്പള വിതരണ ഘടന ആവശ്യമാണെന്നും അവര്‍ ബ്ലോഗിലെഴുതിയ കത്തിലൂടെ ആവശ്യപ്പെട്ടു.

ബിബിസി തനിക്ക് ശമ്പള വര്‍ധന വാഗ്ദാനം ചെയ്തിരുന്നതായും എന്നാൽ അത് പുരുഷ സഹപ്രവര്‍ത്തകരുടെ ശമ്പള സ്കെയിലിലും താഴെയാണെന്നും അവർ കുറ്റപ്പെടുത്തി. ഇൗ പ്രശ്നത്തിൽ ബിബിസി ഖേദം പ്രകടിപ്പിക്കണമെന്നും ശമ്പള വ്യവസ്ഥയിൽ തുല്യത ഉറപ്പാക്കണമെന്നും ഗ്രേസി ബ്ലോഗിലൂടെ ആവശ്യപ്പെട്ടു.

ബിബിസിയുടെ അന്താരാഷ്ട്ര എഡിറ്റർ പദവി ഒഴിയുകയാണെന്ന് അറിയിച്ച അവർ താൻ ബിബിസി ന്യൂസ് റൂമിലെ പഴയ ജോലിയില്‍ തന്നെ തിരികെ പ്രവേശിക്കുവാൻ ആഗ്രഹിക്കുന്നതായും വ്യക്തമാക്കി.

രണ്ട് പുരുഷന്‍മാർക്ക് പുറമെ രണ്ട് സ്ത്രീകളും ബിബിസിയുടെ അന്താരാഷ്ട്ര എഡിറ്റർമാരാണ്. ഇവരിലൊരാളായ ഗ്രേസി രാജി വച്ചതിനെ തുടർന്ന് ബിബിസിയിൽ നിലനിൽക്കുന്ന സ്ത്രീ-പുരുഷ വിവേചനത്തെ സംബന്ധിച്ച ചർച്ചകൾ കൂടുതൽ സജീവമായി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Golden Globe Awards, Lady Bird, best motion picture drama,Nicole Kidman   Guillermo del Toro, The Shape of Water, The Disaster Artist, 75th Golden Globe,

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം: ലേഡി ബേഡ് മികച്ച ചിത്രം

സജിക്കെതിരായ റിപ്പോർട്ട് പൂഴ്ത്തിയതായി ആരോപണം