Beetle, electric car, zero-emissions, car company, developing, electric version
in , ,

പരിസ്ഥിതി സൗഹാർദ്ദത്തിന് വൈദ്യുത വാഹനവുമായി ബീറ്റിൽ

ആഗോളതലത്തിൽ അനുദിനം പരിണമിച്ചുകൊണ്ടിരിക്കുകയാണ് ഓട്ടോ മൊബൈൽ രംഗം. കാലത്തിന്റെ മാറ്റത്തിനൊപ്പം പുതിയ സാങ്കേതിക വിദ്യകൾ അവതരിപ്പിച്ചു കൊണ്ട് പ്രത്യക്ഷപ്പെടുകയാണ് ഓരോ വാഹന നിർമ്മാതാക്കളും. വാഹനത്തോട് കമ്പമുള്ളവർക്കെല്ലാം പ്രിയപ്പെട്ടവനായ ഫോക്സ്‌വാഗൺ (Volkswagen) ബീറ്റിലും (Beetle) നവീകരണത്തിന്റെ പുതിയ പാത തിരഞ്ഞെടുത്തിരിക്കുന്നു.

ഭാവിയിലേക്കുള്ള ആദ്യ പടിയായി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മോഡൽ പുറത്തിറക്കുവാനാണ് ഫോക്സ്‌വാഗൺ പദ്ധതിയിട്ടിരിക്കുന്നത്. പുക പുറപ്പെടുവിക്കാത്ത പരിസ്ഥിതി സൗഹാർദ്ദ വാഹനവുമായി വിപണിയിലെത്തുവാനുള്ള ചുവടുവയ്പ്പിലാണ് ബീറ്റിൽ.

Beetle, electric car, zero-emissions, car company, developing, electric version‘മോഡുലാർ ഇലക്ട്രിക് ബൗകസ്റ്റൻ’ പ്ലാറ്റ്‌ഫോം (MEB) m ഉപയോഗിച്ചാണ് ഇത്തരമൊരു നിർമ്മാണത്തിലേർപ്പെടുവാൻ തങ്ങൾ പരിശ്രമിക്കുന്നതെന്ന് ഫോക്സ്‌വാഗൺ മാനേജ്‌മന്റ് ബോർഡ് ചെയർമാൻ ഹെർബെർട് ഡിസ് വ്യക്തമാക്കി. ചരിത്രപരമായൊരു പരിശ്രമമാണിതെന്ന് ഹെർബെർട് അഭിപ്രായപ്പെട്ടു.

ഒരുപക്ഷെ ഫോക്സ്‌വാഗൺ ശ്രേണിയിലെ തന്നെ കൂടുതൽ ആരാധകരുള്ള മോഡൽ എന്നു വേണം ബീറ്റിലിനെ വിശേഷിപ്പിക്കാൻ. പൂർണ്ണമായും സീറോ എമ്മിഷൻ സാങ്കേതികതയിൽ അതിനെ പരിണമിപ്പിച്ചെടുക്കുമ്പോഴുള്ള വെല്ലുവിളികളിലേക്കാണ് ആരാധകർ ഉറ്റുനോക്കുന്നത്.

പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ നിർമ്മിക്കുന്നതിന്റെ പ്രാരംഭ ഘട്ട ചർച്ചയിൽ തന്നെ ബീറ്റിലിന്റെ പേരാണ് ഉയർന്നത്. തുടർന്നാണ് ഇത്തരമൊരു പരീക്ഷണത്തിന് നിർമ്മാതാക്കൾ തീരുമാനമെടുത്തത്.Beetle, electric car, zero-emissions, car company, developing, electric version

വൈകാരികമായ ധാരണകൾ മുൻനിർത്തിയാണ് ഇത്തരമൊരു നവീകരണത്തിനായി ബീറ്റിൽ തന്നെ തിരഞ്ഞെടുക്കാൻ അംഗങ്ങൾ തയ്യാറായത്. 15 കാർ മോഡലുകളുടെ വൈദ്യുതീകരണ നിർമ്മിതിയിൽ സഹകരിക്കാൻ സജ്ജരായിരിക്കുകയാണ് എംഇബി പ്ലാറ്റ്ഫോം.

ഇവയിൽ അഞ്ചെണ്ണം ഫോക്സ്‌വാഗണിന്റെ പേരിൽ വിൽക്കപ്പെടുമെന്നുമാണ് ഔദ്യോഗിക വിവരം. ഇലക്ട്രിക് ബീറ്റിലിൽ ലഗേജ് കംപാർട്മെന്റ് വാഹനത്തിന്റെ മുൻപിലായി സ്ഥാനംപിടിക്കുമെന്നാണ് സൂചന.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Joice George MP, 20 acres, Devikulam sub collector, family members, investigation, Kottakamboor village, ownership, revenue department, VR Premkumar

ജോയ്സ് ജോര്‍ജ് എം പി ഭൂമി കയ്യേറിയിട്ടില്ല: റവന്യൂ മന്ത്രി