അയ്യപ്പഭക്തര്‍ ശബരിമലയാത്ര ഒഴിവാക്കണം

പമ്പയിലെയും പരിസരപ്രദേശങ്ങളിലെയും നിലവിലെ പ്രതികൂല സാഹചര്യത്തില്‍ ശബരിമലയിലേക്കുള്ള അയ്യപ്പഭക്തരുടെ യാത്ര സുരക്ഷിതമല്ലാത്തതിനാല്‍, ഭക്തരെ ഓണക്കാലത്തെ പൂജകള്‍ക്കായി ശബരിമലയിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശം.

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം, ഭക്തര്‍ ഓണക്കാലത്ത് നടതുറക്കുന്ന അഞ്ച് ദിവസങ്ങളില്‍ ശബരിമലയിലേക്ക് എത്തേണ്ടതില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.പമ്പാനദി ഗതിമാറി ഒഴുകുന്നതും പമ്പയിലെ പ്രധാന പാലങ്ങള്‍ തകര്‍ന്ന നിലയിലുമുള്ള സ്ഥിതിവിശേഷവുമാണ് ഇപ്പോഴത്തേത്.

ആയതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അയ്യപ്പഭക്തര്‍ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കണം.

എല്ലാ സംസ്ഥാനങ്ങളിലുമുള്ള ഭക്തര്‍ ഹൈക്കോടതി ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ തയ്യാറാകണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു.

ക്ഷേത്ര നട 23 ന് വൈകിട്ട് തുറന്ന് പതിവ് പൂജകള്‍ക്ക്ശേഷം 28 ന് രാ‍ത്രി ഹരിവരാസനം പാടി അടയ്ക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Kerala Police , controversy, efforts, trolls, facebook post, DGP, Udayakumar, case, lock-up death, reforms, 

ടി.പി.ശ്രീനിവാസനെ മർദിച്ച കേസ്:  9 പോലീസുകാർക്കെതിരെ നടപടി വേണമെന്ന് ഉപലോകായുക്ത

പ്ര​ള​യ​ക്കെ​ടു​തി: പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് 30ന്