better sleep-bedroom-pet
in ,

സുഖനിദ്രയ്ക്ക് വളർത്തുമൃഗങ്ങളുടെ കൂട്ട് അനുയോജ്യമോ?

നൈസർഗികമായ സുഖനിദ്രയാണ് (better sleep) നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ അതിനായി വളരെ വിചിത്രമായൊരു രീതി സ്വീകരിക്കാൻ ശാസ്ത്രലോകം നിർദ്ദേശിക്കുന്നു. നിങ്ങളുടെ ഓമനകളായ വളർത്തു മൃഗത്തെ (pet) കിടപ്പ് മുറിയിൽ സൂക്ഷിക്കുകയാണത്രെ സുഖനിദ്ര തേടുന്നവർക്കുള്ള പരിഹാരം.

മയോ ക്ലിനിക്കിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഉറക്കത്തെ വളർത്തു മൃഗങ്ങൾ എങ്ങനെ സ്വാധീനിക്കുന്നു എന്ന വിഷയം കണക്കിലെടുത്തത്. ഇതിനായി പൂർണ്ണ ആരോഗ്യമുള്ളവരും നിദ്രാഭംഗമില്ലാത്തവരുമായ നാൽപ്പത് മുതിർന്നവരെയും അവരുടെ നായ്ക്കളെയും അഞ്ച് മാസക്കാലത്തേക്ക് നിരീക്ഷിച്ചു.

better sleep-bedroom-petപരീക്ഷണത്തിൽ പങ്കാളികളായവരിലും നായ്ക്കളിലും ഉറക്കത്തിന്റെ സമയക്രമം തിരിച്ചറിയാനായി ഉപകരണങ്ങൾ ഘടിപ്പിച്ചാണ് പരീക്ഷണത്തിന്റെ പ്രഥമ ഘട്ടം പിന്നിട്ടത്. പരീക്ഷണ ഫലം അപഗ്രഥിച്ചതിൽ നിന്നും വളർത്തു നായ്ക്കളെ കിടപ്പറയിൽ സൂക്ഷിച്ചവർക്ക് മറ്റുള്ളവരെക്കാൾ നിദ്രാസുഖം കൂടുതൽ ലഭിക്കുകയുണ്ടായി എന്ന് കണ്ടെത്തി.

വളർത്തു മൃഗത്തോടൊപ്പം ഒരേ കിടക്ക ഉപയോഗിച്ചവർക്ക് നിദ്ര നഷ്ടപ്പെടുകയും എന്നാൽ ഒരേ മുറി പങ്കിട്ടവർക്ക് ഉപകാരപ്രദമായെന്നുമാണ് പഠനം വെളിപ്പെടുത്തുന്നത്. വളർത്തുമൃഗങ്ങളെ കിടപ്പ് മുറിയിൽ സൂക്ഷിക്കുന്നത് നിദ്രയ്ക്ക് തടസ്സം നേരിടുമെന്നാണ് നിരവധി പേരുടെ ധാരണയെന്നും എന്നാൽ അത് പ്രാവർത്തികമാക്കി സുരക്ഷിതത്വം അനുഭവിച്ചവർ ഏറെയാണെന്നും പ്രമുഖ ഗവേഷകൻ ലൂയിസ് ക്രാൻ അഭിപ്രായപ്പെട്ടു.

better sleep-pet- bedroom-blivenews.comഒരു ചെറിയ വിഭാഗം ആളുകളിലും നായകളിലും നടത്തിയ പഠനത്തിൽ നിന്നും കാലാന്തരേണ അവർക്കിടയിലുള്ള ബന്ധത്തിന് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് പഠനത്തിലൂടെ വെളിവായെന്ന് ഗവേഷകർ അവകാശപ്പെടുന്നു. അവയോടൊപ്പം ചിലവഴിക്കുന്ന സമയത്തിന്റെ ദൈർഘ്യം വർദ്ധിപ്പിക്കുന്നത് മനുഷ്യർക്ക് ഗുണകരമാണെന്നും അതിനുള്ള എളുപ്പ വഴിയാണ് അവയെ കിടപ്പുമുറിയിൽ സൂക്ഷിക്കുന്നതെന്നും ക്രാൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

k p sasikala, speech, case, police

വിദ്വേഷപ്രസംഗം: കെ.പി ശശികലയ്‌ക്കെതിരെ കേസെടുത്തു

cancer, e-pen, electronic pen

അർബുദം നേരത്തെ കണ്ടെത്താം ഇലക്ട്രോണിക് പേനയിലൂടെ