in ,

അതിരുകൾക്കുമപ്പുറം

അയൽ പക്കങ്ങൾ  തമ്മിലുള്ള പാരസ്പര്യം
പണ്ടെല്ലാം അടുക്കള വഴിയാണ്.

വടക്കേപ്പറത്തെ ചൂട്ടഴിയിലൂടെ ഇവിടന്നങ്ങോട്ടും അവിടന്നിങ്ങോട്ടുമൊക്കെ രുചികൾ കയറുകയും
ഇറങ്ങുകയും  ചെയ്യും

Rathy Columnവീട്ടിൽ മീൻ വെയ്ക്കാത്ത
നൊയമ്പ് മാസങ്ങളിൽ മറ്റ്
അടുക്കളകളിലെ
മീൻ ചട്ടിയിലെ
പൂച്ചയായി വേഷം മാറുന്നത്
ഞങ്ങളുടെ സ്ഥിരം ഏർപ്പാടാണ് .

വിരുന്നുകാർ വന്ന് സ്ഥലമില്ലാതെ
വീട് തിങ്ങുമ്പോൾ ഞങ്ങൾ  പുസ്തകക്കെട്ടുമായി
അങ്ങോട്ടോടും

അവിടെ അരമതിലിൽ ഇരുന്ന് പഠിക്കും
അവിടുത്തെ .ഇരുമ്പു  കട്ടിലിൽ  കിടന്നുറങ്ങും.
എന്തൊരു കുളിർമയാണ് ഈ ഓർമകൾക്ക്

വേലിയും മതിലൊമൊക്കെ കെട്ടി സ്നേഹങ്ങൾക്ക്
അതിരുകൾ ഉണ്ടാക്കുന്നതിന് മുൻപ് എല്ലാ ആഘോഷങ്ങളും
എല്ലാവരുടേതുമായിരുന്നു

ഓണമെന്നോ പെരുന്നാളെന്നോ പേരിലുള്ള വ്യത്യാസം മാത്രം.
പെരുന്നാളിന് പുലർച്ചെയുള്ള പള്ളിയിലെ ബാങ്ക് വിളിയാണ് തുടക്കം
അത്തറ് മുഴുക്കെ വാരിതേച്ച് സ്വർണക്കുടുക്ക് വെച്ച കുപ്പായോമിട്ട് വടക്കേലെ കൈജുമ്മ രാവിലെ തന്നെ പത്തിരീം ഇറച്ചിയുമായി മുന്നിലുണ്ടാവും .

fenceramadan_2ശേഖരേട്ടനുള്ള ചോന്ന വെള്ളം മൂപ്പര് കൊണ്ടരണ്ണ്ട്
എന്ന്  പറഞ്ഞ് തിരിയുമ്പോഴേക്കും പുതിയ ലുങ്കി  മടക്കിയതിൽ കുപ്പിയുമായി മമ്മാലിക്കയും എത്തും

പള്ളിയിൽ നിന്നും എല്ലാവർക്കും നിറച്ച്‌
നാളികേരമിട്ട മഞ്ഞച്ചോറ് കിട്ടും

ഞങ്ങൾ കുട്ടിസംഘങ്ങൾ പാത്രവുമായി പള്ളിക്കാട്‌
കടന്ന് മദ്രസ്സയുടെ മുൻപിൽ  നേരത്തെ തന്നെ ഹാജരാവും

ആ  രസമൊന്നും ഇപ്പോ ഒന്നിനുമില്ല

കൈജുമ്മാന്റെ മകൻ ഹുസ്സൈൻ ഗൾഫിൽ പോയി പുതിയ
വീട് പണിത് അവരൊക്കെ വേറെ സ്ഥലത്തേയ്ക്ക് താമസം മാറി
പുതിയ താമസക്കാർ വന്നപ്പോൾ  ഓർമകൾക്ക് ചുറ്റും അതിരുമുണ്ടായി

ഞങ്ങടെ വീടിന്റെ ഉമ്മറത്തും
മതിലും  ഗേറ്റുമൊക്കെയായി
അച്ഛൻ പഴയ ശേഖരേട്ടൻ അല്ലാതായി
ചോന്ന വെള്ളമൊക്കെ പുതിയ ബ്രാൻഡുകളിൽ
സ്വന്തം മുറിയിൽ തന്നെ ഭദ്രമാക്കി.
എല്ലാ കൊതികളും
എല്ലാവർക്കും കെട്ടപോലെയായി

പക്ഷെ എനിക്കീ നാളുകളിൽ വീടാകെ അത്തറ് മണക്കുന്നു

വടക്കു നിന്ന് വെളളം നീന്തി വരുന്ന കൈജുമ്മാന്റെ മൈലാഞ്ചിയിട്ട കൈകൾ
പള്ളിക്കാട്ടിലെ ഖബറുകളിൽ മീസാൻ നോക്കി വാപ്പയെയും ഉമ്മയെയും തിരിച്ചെടുക്കാൻ വിമ്മിഷ്ടപ്പെടുന്ന
വെള്ളത്തൊപ്പിക്കാർ.
നിസ്കാര  തഴമ്പ്  കറുപ്പേറ്റിയ നെറ്റിത്തടങ്ങൾ

നൗഷാദിന്റെ വീട്ടിലെ അറവനമുട്ട്
അവന്റെ വീടിന്  മുന്നിലെ വലിയ നെല്ലിമരം

അതെ …

ഒരു ഖബറിലും അടക്കാൻ ഒക്കാത്ത
അത്രയും  ഓർമ്മകൾ. നോവുകൾ

പ്രാരാബ്ധങ്ങളുടെ അങ്കത്തട്ടിൽ
പയറ്റി തെളിഞ്ഞുള്ള  ഈ ഇടവേളകിളിൽ
വാത്സല്യം മിഴിനീർ തുടച്ചിരുന്ന അവരൊന്നും
അപ്പുറത്ത് ഇല്ലെന്ന ഒരു തീരാസങ്കടം

എന്തിനാ  ഞാനിത്രയും  വലുതായേ
എന്ന്  സ്വയം ചോദിച്ചു പോവുന്നു

കാരക്കായയും കറുകയിലയും
 പേൻ  നിറഞ്ഞ ചപ്രത്തലമുടിയും
 വെള്ള ഷിമ്മീസും…..
എനിക്കിപ്പോ  ശരിക്കും കൊതിയാവുന്നുണ്ട്
കൈജുമ്മാന്റെ  കൊഴുത്ത ഇറച്ചിച്ചാറിൽ പത്തിരി മുക്കി തിന്നാൻ
അത്തറ്  മണമുള്ള അവരെ  മുറുക്കെ ഒന്ന് കെട്ടിപ്പിടിക്കാൻ…
—————————————————————————————————————

 – ഞാനെന്നൊരാൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Dileep-AMMA Row , Mukesh, Deepesh, WCC, letter, Sudheeran, 

അമ്മയ്ക്ക് ഡബ്യുസിസിയുടെ കത്ത്;  മുകേഷിനെതിരെ കത്തുമായി സംവിധായകൻ 

surgical strike , surgical attack, video,  India, Modi,BJP, Congress, Jawan, leaders, peace, militants, Pakistan, Gandhiji, US, North Korea, India ,rank , Global Peace Index 2018 , Australian think tank , Iceland, New Zealand, Austria, Portugal ,Denmark , Syria, Afghanistan, South Sudan, Iraq , Somalia ,Yemen, Sri Lanka, Chad, Colombia, Uganda. 137, 

മിന്നലാക്രമണത്തിന്റെ വീഡിയോ പുറത്തു വിട്ടതിന്റെ ചേതോവികാരമെന്താവാം?