Movie prime

ഫുഡ് ഡെലിവറി മേഖലയിൽ ഇനി ബെസോസ്-മൂർത്തി മെനു

ആമസോൺ മേധാവിയും ലോകത്തെ ഏറ്റവും സമ്പന്നനുമായ ജെഫ് ബെസോസും ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആർ നാരായണമൂർത്തിയും കൈകോർക്കുന്നു. ഫുഡ് ഡെലിവറി ബിസിനസിലാണ് ഇരുവരും ഒന്നിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായാണ് പ്രിയോൺ ബിസിനസ് സർവീസസ് എന്ന പേരിലുള്ള കമ്പനി പ്രവർത്തിക്കുക. ബെംഗളൂരുവിലെ തിരഞ്ഞെടുത്ത മേഖലകളിൽ ബിസിനസിന്റെ പൈലറ്റ് ടെസ്റ്റിംഗ് നടന്നുവരുന്നതായി എക്കണോമിക് ടൈംസ് റിപ്പോർട് ചെയ്യുന്നു ആമസോൺ പ്രൈമിന്റെയോ ആമസോൺ ഫ്രഷിന്റെയോ ഭാഗമായാവും കമ്പനിയിലെ ആമസോണിന്റെ സ്റ്റെയ്ക്. മൂർത്തിയുടെ കീഴിലുള്ള കറ്റമരാൻ വെൻച്വർസ് ആണ് ഇതിൽ ഭാഗഭാക്കാവുക. പ്രിയോൺ ബിസിനസ് സർവീസസിൽ ഇരുകൂട്ടരുടെയും More
 
ഫുഡ് ഡെലിവറി മേഖലയിൽ ഇനി ബെസോസ്-മൂർത്തി മെനു

ആമസോൺ മേധാവിയും ലോകത്തെ ഏറ്റവും സമ്പന്നനുമായ ജെഫ് ബെസോസും ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആർ നാരായണമൂർത്തിയും കൈകോർക്കുന്നു.

ഫുഡ് ഡെലിവറി ബിസിനസിലാണ് ഇരുവരും ഒന്നിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായാണ് പ്രിയോൺ ബിസിനസ് സർവീസസ് എന്ന പേരിലുള്ള കമ്പനി പ്രവർത്തിക്കുക.

ബെംഗളൂരുവിലെ തിരഞ്ഞെടുത്ത മേഖലകളിൽ ബിസിനസിന്റെ പൈലറ്റ് ടെസ്റ്റിംഗ് നടന്നുവരുന്നതായി എക്കണോമിക് ടൈംസ് റിപ്പോർട് ചെയ്യുന്നു

ആമസോൺ പ്രൈമിന്റെയോ ആമസോൺ ഫ്രഷിന്റെയോ ഭാഗമായാവും കമ്പനിയിലെ ആമസോണിന്റെ സ്റ്റെയ്ക്. മൂർത്തിയുടെ കീഴിലുള്ള കറ്റമരാൻ വെൻച്വർസ് ആണ് ഇതിൽ ഭാഗഭാക്കാവുക. പ്രിയോൺ ബിസിനസ് സർവീസസിൽ ഇരുകൂട്ടരുടെയും നിക്ഷേപ വിഹിതം എത്രയെന്ന് പുറത്തുവിട്ടിട്ടില്ല.

കടുത്ത മത്സരം നിലനിൽക്കുന്ന ഈ രംഗത്ത് സൊമാറ്റോ, സ്വിഗ്ഗി എന്നിവയാണ് അതികായന്മാർ. ദീപിന്ദർ ഗോയലിന്റെ കീഴിലുള്ളതും ഗുരുഗ്രാം ആസ്ഥാനവുമായ സൊമാറ്റോ നിലവിൽ ഇരുപത്തിനാലു രാജ്യങ്ങളിൽ ഫുഡ് ഡെലിവറി ബിസിനസ് നടത്തുന്നുണ്ട്. സിംഗപ്പൂർ സർക്കാരിനു കീഴിലുള്ള തെമാസെക്ക് ഉൾപ്പെടെയുള്ള വമ്പന്മാർക്ക് സൊമാറ്റോയിൽ നിക്ഷേപമുണ്ട്.

അടുത്തിടെ യൂബർ ഈറ്റ്സിന്റെ ഇന്ത്യൻ വിഭാഗത്തെ സൊമാറ്റോ ഏറ്റെടുത്തിരുന്നു. 180 ദശലക്ഷം ഡോളറാണ് ഇതിനായി കമ്പനി മുടക്കിയത്. ബെംഗളൂരു ആസ്ഥാനമായ സ്വിഗ്ഗി മുന്നൂറോളം ഇന്ത്യൻ നഗരങ്ങളിൽ സേവനം നൽകുന്നുണ്ട്. ആമസോണിന്റെ കടന്നുവരവ് ഇരുകമ്പനികൾക്കും പ്രതിസന്ധികൾ സൃഷ്ടിക്കും എന്നുറപ്പാണ്.

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന ആമസോൺ പരിപാടിയിൽ സംസാരിക്കവെ ഇന്ത്യയിൽ ഒരു ബില്യൺ ഡോളറിന്റെ നിക്ഷേപമിറക്കാൻ ആലോചിക്കുന്നതായി ജെഫ് ബെസോസ് വെളിപ്പെടുത്തിയിരുന്നു.