ആത്മീയ നേതാവ് ഭയ്യുജി മഹാരാജ് മരണമടഞ്ഞു; ആത്മഹത്യയെന്ന് അധികൃതർ

Bhaiyujji Maharaj , death,  spiritual leader ,shoots self, Indore, gun, police, Bombay hospital, Uday Singh Deshmukh, India Against Corruption (IAC) movement , Anna Hazare, mediator, 

ഇൻഡോർ: ആത്മീയ നേതാവും സാമൂഹിക പ്രവർത്തകനുമായ ഭയ്യുജി മഹാരാജ് ( Bhaiyujji Maharaj ) മരണമടഞ്ഞു. അദ്ദേഹം സ്വയം വെടിവച്ചാണ് മരണത്തിന് കീഴടങ്ങിയതെന്ന് ഇൻഡോറിലെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ എച്ച് സി മിശ്ര വെളിപ്പെടുത്തി.

ആത്മഹത്യയ്ക്കു ശ്രമിച്ച ഭയ്യു മഹാരാജിനെ ഉടൻ തന്നെ ബോംബെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായി ഭയ്യു മഹാരാജിന്റെ ജനറൽ മാനേജർ രാഹുൽ പരാഷർ അറിയിച്ചു. പരിക്കുകൾ ഗുരുതരമായതിനാൽ അദ്ദേഹത്തെ രക്ഷിക്കാനായില്ലെന്ന് ആശുപത്രിവൃത്തങ്ങൾ വ്യക്തമാക്കി.

ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ അദ്ദേഹം മരണമടഞ്ഞിരുന്നതായി സൂചനയുണ്ട്. തങ്ങളുടെ ആചാര്യന്റെ മരണവാർത്തയറിഞ്ഞു ധാരാളം അനുയായികൾ ആശുപത്രിയ്ക്ക് മുന്നിൽ തടിച്ചു കൂടി.

അൻപത് വയസ്സുള്ള ഭയ്യു മഹാരാജിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി റിപ്പോർട്ടുണ്ട്. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ധാരാളം അനുയായികളുള്ള അദ്ദേഹത്തിന്റെ യഥാർത്ഥ നാമം ഉദയ് സിംഗ് ദേശ്‌മുഖ് എന്നാണ്.

ഇക്കഴിഞ്ഞ മാർച്ചിൽ ഭയ്യു മഹാരാജിനു പുറമെ നര്‍മ്മദാനന്ദ് മഹാരാജ്, ഹരിഹരാനന്ദ് മഹാരാജ്, കംപ്യൂട്ടര്‍ ബാബ എന്ന സ്വാമി നാംദേവ് ത്യാഗി, പണ്ഡിറ്റ് യോഗേന്ദ്ര മഹന്ത് എന്നിവര്‍ക്ക് ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍ സഹമന്ത്രി പദവി നല്‍കി ആദരിച്ചത് വിവാദമായിരുന്നു.

എന്നാൽ സർക്കാർ നല്‍കിയ പദവി ഭയ്യു മഹാരാജ് നിരസിച്ചിരുന്നു. ഇതിനെ തുടര്‍ന്ന‌് ബിജെപി അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയെന്നും ആ മാനസിക സമ്മര്‍ദം താങ്ങാനാകാതെയാണ‌് ഭയ്യു മഹാരാജ് ആത്മഹത്യ ചെയ്തതെന്നും കോണ്‍ഗ്രസ‌് ആരോപിച്ചു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, പ്രശസ്ത ഗായിക ലത മങ്കേഷ്‌കർ തുടങ്ങിയ ഒട്ടനേകം പ്രമുഖർ ഭയ്യു മഹാരാജിന്റെ ശിഷ്യഗണത്തിൽപ്പെടുന്നു. അണ്ണാ ഹസാരെ നയിച്ച ‘ഇന്ത്യ എഗൈൻസ്റ് കറപ്ഷൻ ‘ (IAC) എന്ന മൂവ്മെന്റിൽ അദ്ദേഹം മധ്യസ്ഥന്റെ റോൾ കൈകാര്യം ചെയ്തിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

MM Mani, KSEB, electricity , tarif, may increase , debit , Athirappilly project,

കെഎസ്ഇബിയുടെ കടബാധ്യത: വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന സൂചനയുമായി മന്ത്രി

KPCC meeting , Sudheeran, Rajya Sabha seat, leaders, Muraleedharan, Chennithala, P. J. Kurien, KPCC ,Indira bhavan, Mullappally Ramachandran, poster, Congress, Kerala Congress, Rajya Sabha seat, KPCC President, 

കെപിസിസി യോഗത്തിൽ നേതാക്കളുടെ ചേരിപ്പോര്; വെളിപ്പെടുത്തലുമായി സുധീരൻ