ഹിന്ദു ദൈവത്തെ കുറിച്ച് വിവാദ പരാമര്‍ശം; ഭാരതിരാജക്കെതിരെ കേസെടുത്തു

Bharathiraja , Tamil film director , case, Lord Ganesha , imported God,police ,registered case, court, riot, 

ചെന്നൈ: തമിഴ് സംവിധായകന്‍ ഭാരതിരാജ ( Bharathiraja ) വീണ്ടും വിവാദക്കുരുക്കിൽ. ഇത്തവണ ഹിന്ദു ദൈവമായ ഗണപതിയെ കുറിച്ച് വിവാദ പരാമർശം നടത്തിയതാണ് ഭാരതിരാജയെ വെട്ടിലാക്കിയത്.

വിവാദ പരാമര്‍ശം നടത്തിയതിനെ തുടർന്ന് എഴുപത്തിയാറുകാരനായ തമിഴ് സംവിധായകനെതിരെ കേസെടുത്തു. ജനുവരി 18 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത് .

ഗണപതി തമിഴ്‌നാട്ടിലേക്കു ഇറക്കുമതി ചെയ്ത ദൈവമാണെന്ന് ഭാരതിരാജ പരാമര്‍ശിച്ചിരുന്നു. കാവേരി വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംവിധായകനിൽ നിന്ന് വിവാദ പരാമര്‍ശമുണ്ടായത്.

തുടർന്ന് ഹിന്ദു മക്കള്‍ മുന്നണി വിവാദ പരാമര്‍ശത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയതിന് പുറമെ കോടതിയെയും സമീപിച്ചു. ദൈവങ്ങളെ അവഹേളിച്ചിട്ടുണ്ടെങ്കില്‍ കേസെടുക്കാന്‍ ഹര്‍ജി പരിഗണിച്ച കോടതി പോലീസിനു നിര്‍ദ്ദേശം നല്‍കി.

തുടർന്ന് മതവികാരം വ്രണപ്പെടുത്തുക, കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് പോലീസ് ഇദ്ദേഹത്തിനെതിരെ കേസെടുക്കുകയായിരുന്നു.

സമാനമായ മറ്റൊരു കേസില്‍ മദ്രാസ് ഹൈക്കോടതി ഭാരതിരാജയ്ക്ക് കഴിഞ്ഞ മാസം മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

ചലച്ചിത്ര രംഗത്തെ മികവിനെ തുടർന്ന് 2004 ൽ രാജ്യം ഇദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Foreign woman's murder  , minister, Kadakampally, controversy, Andrews, Kovalam, CBI, HC, notice, govt, 

വിദേശവനിതയു​ടെ മരണത്തിൽ വീണ്ടും വിവാദം; മറുപടിയുമായി മന്ത്രി

fake WhatsApp message , interview, job, youth, gulf, petroleum company, 

ജോലിയുടെ പേരിൽ ഉദ്യോഗാർത്ഥികളെ വിഡ്‌ഢികളാക്കി വ്യാജ സന്ദേശം