ഗ്രന്ഥാലയങ്ങള്‍ക്ക് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങള്‍ നല്‍കും

തിരുവനന്തപുരം: പേമാരിയിലും പ്രളയത്തിലും നശിച്ചുപോയ ഗ്രന്ഥാലയങ്ങള്‍ക്ക് അവയുടെ പുനര്‍നിര്‍മാണത്തിനായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങള്‍ നല്‍കുമെന്ന് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അറിയിച്ചു.

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള സാംസ്‌കാരികമായ ഇടപെടല്‍ എന്ന നിലയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ക്രമനമ്പര്‍ 1മുതല്‍ 2000 വരെയുള്ള പുസ്തകങ്ങള്‍ സൗജന്യമായും ക്രമനമ്പര്‍ 2001മുതല്‍ ഇത് വരെ പ്രസിദ്ധീകകരിച്ചവ 50ശതമാനം പ്രത്യേക ഡിസ്‌കൗണ്ടിലും വില്‍പ്പന നടത്തും.

ഗ്രന്ഥാലയങ്ങള്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാരുടെയോ പഞ്ചായത്ത് സെക്രട്ടറിമാരുടെയോ സാക്ഷ്യപത്രം ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447956162 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഡൽഹിയിൽ നിന്നും എത്തിച്ച 300 ടൺ അവശ്യസാധനങ്ങൾ ഇതര ജില്ലകളിലെത്തി

നവകേരള സൃഷ്ടിക്കായി സഹായ പ്രവാഹം