Bhavana, married, Naveen, actress, malayalam film,Thrissur, Kannada, Romeo, 
in , ,

ചലച്ചിത്ര നടി ഭാവന വിവാഹിതയായി

തൃശൂർ: ചലച്ചിത്ര നടി ഭാവനയും ( Bhavana ) കര്‍ണാടക സ്വദേശിയായ സിനിമാ നിര്‍മാതാവ് നവീനും ( Naveen ) ഇന്ന് രാവിലെ ഒൻപതരയോടെ തിരുവമ്പാടി ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. കനത്ത സുരക്ഷയില്‍ നടന്ന ലളിതമായ വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വിവാഹത്തോടനുബന്ധിച്ചുള്ള മറ്റ് ചടങ്ങുകൾ നടന്നു. സിനിമ-രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്കായി ഇന്ന് വൈകുന്നേരം തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വിവാഹ സത്കാരം ഒരുക്കിയിട്ടുണ്ട്.

വിവാഹ ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന മെഹന്ദി ആഘോഷത്തിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. രമ്യ നമ്പീശൻ, മൃദുല, ശ്രിത, ഗായിക സയനോര എന്നിവരടക്കമുള്ള സിനിമാരംഗത്തെ അടുത്ത സുഹൃത്തുക്കൾ ഞായറാഴ്ച്ച ഭാവനയുടെ തൃശൂരിലെ വീട്ടിൽ നടന്ന മെഹന്ദി ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.

കഴിഞ്ഞ മാർച്ചിലാണ് ഭാവനയുടെ വിവാഹനിശ്ചയം നടന്നത്. 5 വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു വിവാഹ നിശ്ചയം. നവീന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായുള്ള വിരുന്ന് ബെംഗളൂരുവില്‍ വച്ച് പിന്നീട് നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

പ്രമുഖ നടി പ്രിയങ്ക ചോപ്ര വാട്സാപ് വീഡിയോയിലൂടെ ഭാവനയ്ക്ക് വിവാഹ ആശംസകൾ നേർന്നിരുന്നു. ജീവിതത്തിലെ ഈ പുതിയ യാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും കരുത്തയായ ഭാവനയെ താൻ ഏറെ ആരാധിക്കുന്നുവെന്നുമാണ് പ്രിയങ്ക അറിയിച്ചത്

2012-ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് നായികയായ ഭാവനയും ചിത്രത്തിന്റെ നിര്‍മ്മാതാവായ നവീനും പരിചയപ്പെട്ടത്. കമൽ സംവിധാനം ചെയ്ത ‘നമ്മൾ’ എന്ന ചിത്രത്തിലെ ‘പരിമളം’ എന്ന കഥാപാത്രത്തിലൂടെ സിനിമാരംഗത്തേക്ക് പ്രവേശിച്ച ഭാവന ഈ കഥാപാത്രത്തിലൂടെ മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്ക്കാരം സ്വന്തമാക്കി.

Bhavana, wedding, mehendi,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

നയപ്രഖ്യാപനവുമായി ഗവർണർ; പ്രതിഷേധവുമായി പ്രതിപക്ഷം

അഭയ കേസ്: ക്രൈംബ്രാഞ്ച് മുന്‍ എസ്.പി മൈക്കിളിനെ പ്രതി ചേര്‍ത്തു