സ്ത്രീകൾക്കെതിരെയുള്ള അനീതികൾ; ശക്തമായ പ്രതികരണവുമായി ഭൂമി പെഡ്നേക്കർ

Bhumi Pednekar , injustice ,against ,women, Bollywood actress, Bhumi , opinion,strong attitude , offenders, #metoo , #timesup campaigns , gender discrimination

സ്ത്രീകൾക്ക് നേരെ നടക്കുന്ന അനീതികൾക്കും ലൈംഗിക അതിക്രമങ്ങൾക്കുമെതിരെ ശക്തമായ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് നടി ഭൂമി പെഡ്നേക്കർ ( Bhumi Pednekar ). വേതന സമത്വം, തുല്യ പദവി തുടങ്ങിയവയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഭൂമി ശക്തമായാണ് പ്രതികരിച്ചിരിക്കുന്നത്.

സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾക്കും, ലിംഗ വിവേചനത്തിനുമെതിരെ നടക്കുന്ന #മിടൂ, #ടൈംസ്അപ്പ് തുടങ്ങിയ പ്രചരണങ്ങളിലൂടെ ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള ആളുകൾ ഒരു കുടക്കീഴിൽ അണിനിരക്കുന്ന ഈ സാഹചര്യത്തിൽ സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടണമെന്നാണ് ഭൂമി വ്യക്തമാക്കുന്നത്.

ഡൽഹിയിൽ ഹോളി വസ്ത്രങ്ങൾ വൃത്തിയാക്കി ആവശ്യക്കാർക്ക് നൽകുന്ന ‘ഗൂഞ്ജ്’ എന്ന എൻജിഒയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു ഭൂമി.

ഒരു സ്ത്രീയെന്ന നിലയിൽ താൻ ഒരു പോരാളിയാണെന്നും സമൂഹത്തിൽ സ്ത്രീകൾക്കെതിരായി നടക്കുന്ന അനീതികൾക്ക് ഒരു തരത്തിലുള്ള പിന്തുണയും നൽകില്ല എന്നും ഭൂമി കൂട്ടിച്ചേർത്തു. തനിക്കോ മറ്റാർക്കെങ്കിലും എതിരെയോ നടക്കുന്ന അതിക്രമങ്ങൾക്ക് നേരെ ശക്തമായി ശബ്‌ദിക്കാനുള്ള പ്രോത്സാഹനം കൊടുക്കുക തന്നെ ചെയ്യുമെന്ന് അവർ വ്യക്തമാക്കി.

ഇന്ന് വരെ തനിക്ക് ദുരനുഭവം നേരിടേണ്ടി വന്നിട്ടില്ലെന്നും അതിനാൽ സമൂഹത്തിൽ അതിക്രമങ്ങൾ നടക്കുന്നില്ല എന്ന് അർത്ഥമില്ലെന്നും നടി അഭിപ്രായപ്പെട്ടു. സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ കണ്ണടക്കുവാൻ തനിക്ക് ആവില്ല എന്നും ഭൂമി വ്യക്തമാക്കി.

എല്ലാത്തരം അനീതിക്കും എതിരായി ശബ്ദമുയർത്തണമെന്ന് ഭൂമി ആഹ്വാനം ചെയ്തു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പുറമെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും കൈകോർത്തു കൊണ്ട് അനീതിക്കെതിരെ പോരാടാനാണ് ഭൂമി ആവശ്യപ്പെടുന്നത്.

സ്ത്രീകൾ പല തലങ്ങളിൽ വളരെയധികം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നതായും സ്ത്രീകൾക്ക് ചില കാര്യങ്ങൾ ചെയ്യാൻ പ്രാപ്തിയില്ല എന്ന പൊതുധാരണയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

സ്ത്രീകളോട് ആരെങ്കിലും എന്തെങ്കിലും തെറ്റു ചെയ്താൽപ്പോലും അവൾ നാണംക്കേട് ഭയന്ന് പുറത്ത് പറയില്ലയെന്നാണ് സാധാരണയായി പലരും ചിന്തിക്കുന്നതെന്നും എന്നാൽ ഇപ്പോൾ എല്ലാ അനീതികൾക്കുമെതിരെ പോരാടാനുള്ള സമയമായെന്നും ഭൂമി വ്യക്തമാക്കി.

‘എവിടെയാണോ നിങ്ങൾക്ക് തെറ്റ് അനുഭവപ്പെടുന്നത് അവിടെ നിങ്ങളുടെ ശബ്ദം ഉയർത്തുക. അപ്പോൾ നിങ്ങൾ കാണാൻ സാധിക്കും നിങ്ങളുടെ പ്രതികരണം എതിരാളിക്ക് എത്ര മാത്രം ആഘാതമാണ് സൃഷ്ടിക്കുന്നതെന്ന്. അത് മാത്രവുമല്ല നിങ്ങൾക്ക് പല ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്ന പിന്തുണ കണ്ട് സ്വയം അത്ഭുതപ്പെട്ടു പോകുമെന്നും’ ഭൂമി അഭിപ്രായപ്പെട്ടു.

ഭൂമിയുടെ അടുത്ത ചിത്രമായ ‘സോൺ ചിരിയ’ എന്ന ചിത്രത്തിൽ ശക്തമായ സ്ത്രീ കഥാപാത്രമായിയാണ് താരം എത്തുന്നത്.

ആദ്യ സിനിമയിലൂടെ തന്നെ ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ഭൂമി ഹിന്ദി സിനിമാ ലോകത്ത് തന്റെ സാന്നിധ്യം ഉറപ്പിച്ചത്. 2015 -ൽ പുറത്തിറങ്ങിയ ‘ദം ലഗാ കെ ഹൈയ്‌സ’യാണ് ഭൂമിയുടെ ആദ്യ ചിത്രം.

ദം ലഗാ കെ ഹൈയ്‌സ’ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടി ആ ചിത്രത്തില്‍ തൊണ്ണൂറ് കിലോ ഭാരമുള്ള യുവതിയുടെ വേഷത്തിലായിരുന്നു അഭിനയിച്ചത്.

ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച പുതുമുഖ താരത്തിനുള്ള പുരസ്‌കാരം നേടിയ നടി തുടർന്ന് കഠിന പ്രയത്‌നത്തിലൂടെ തന്റെ ഭാരം കുറച്ചു കൊണ്ട് ഏവരെയും ഞെട്ടിച്ചിരുന്നു.

2017-ൽ പുറത്തിറങ്ങിയ ടോയ്‌ലറ്റ്: ഏക് പ്രേംകഥ, ശുഭ്  മംഗൽ സാവധാൻ എന്നീ ചിത്രങ്ങളിലും വളരെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് ഭൂമി കൈകാര്യം ചെയ്തത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ATM, currency shortage, RBI, Shivraj Singh Chouhan , cash crunch, 2000 Rs notes,  various states, shortage, currency, demonetisation , currency ban, economy, 

എടിഎമ്മുകള്‍ കാലിയായി; ചില സംസ്ഥാനങ്ങളിൽ നോട്ട് ക്ഷാമം രൂക്ഷം

Varapuzha death , Sreejith, p mohanadas, Pinarayi, reply,  Human right commission,  Varapuzha custodial death , human right commission, Pinarayi, Sreejith, police, high court, relatives, petition, CBI, probe, bail, SI, Deepak,  Pinayi, custody, death,land , acquisition , sreejith , National high way, custodial death, report, police, govt, Chief minister, Varappuzha, Sreejith, custody, death,Oommen Chandy , Chennithala, hunger strike, CBI, Pinarayi, Aluva rural sp , transfer, bail, Tiger force, court, police, custody, death, Sreejith, Kanam, Sreejith , Youth Congress, march, Chennithala, CBI, Varapuzha , police, investigation, custody, death, cctv camera ,police station, DGP,loknath behra,custodial death, surveillance, police, custody, death, Sreejith, Varaapuzha, sreejith , custodial death , hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC

ശ്രീജിത്തിന്റെ മരണം: വിമർശനവുമായി ചെന്നിത്തല; യൂത്ത് കോൺഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം