പ്രളയദുരിതാശ്വാസം: പണം സ്വരൂപിക്കാന്‍ ബിനാലെ ഫൗണ്ടേഷന്‍ സൃഷ്ടികള്‍ ലേലം ചെയ്യും 

കൊച്ചി: പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് പണം സ്വരൂപിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുന്നതിനായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ തെരഞ്ഞെടുത്ത കലാസൃഷ്ടികള്‍ ലേലം ചെയ്യുന്നു.

വിദേശത്തും സ്വദേശത്തുമുള്ള നാല്പതില്‍പരം കലാകാരന്മാരുടെ പെയിന്‍റിംഗുകള്‍, ശില്‍പങ്ങള്‍, പ്രതിഷ്ഠാപനങ്ങള്‍ എന്നിവയാണ് ലേലത്തിന് വയ്ക്കുന്നത്. കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിനിടെ ജനുവരി 18 നാണ് ലേലം നിശ്ചയിച്ചിട്ടുള്ളത്.  ആര്‍ട്ട് റൈസസ് ഫോര്‍ കേരള (എആര്‍കെ) എന്നാണ് ഈ ഉദ്യമത്തിന് പേരിട്ടിരിക്കുന്നത്. ദയാനിത സിംഗ്, സുബോധ് ഗുപ്ത, അനീഷ് കപൂര്‍ തുടങ്ങിയവരുടെ സൃഷ്ടികളും ലേലത്തിനുണ്ടാകും.

ലേലത്തില്‍ ലഭിക്കുന്ന തുക നേരിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തില്‍നിന്ന് കരകയറാന്‍ കേരളത്തെ സഹായിക്കുന്നതിനുവേണ്ടി രാജ്യത്തിനകത്തും പുറത്തുമുള്ള കലാകാരന്മാരുടെ സമൂഹം തയ്യാറാവുന്നതിന്‍റെ സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തം നേരിടുന്ന സമയത്ത് സംസ്ഥാനത്തിനൊപ്പം കലാസമൂഹം അടിയുറച്ചു നില്‍ക്കുന്നതിന്‍റെ തെളിവാണിതെന്നും കൊച്ചി ബിനാലെയുടെ സ്ഥാപകാംഗം കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കം ഡിസംബര്‍ 12 മുതല്‍ മാര്‍ച്ച് 29 വരെയാണ് നടക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

എം എൻ വിജയൻ അനുസ്മരണം നവംബർ 7 ന് 

ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ത്രിദിന ശില്പശാല