Bihar ,stampede,Ganga, river,Kartik Purnima, kills,
in ,

ഗംഗയിലെ പുണ്യസ്​നാനം;​ ബീഹാറിലെ തിരക്കിൽ നാലു മരണം

പട്ന: ബീഹാറിലെ (Bihar) ബേഗുസാരായി ജില്ലയില്‍ ഗംഗാ (Ganga) നദീതീരത്തുണ്ടായ തിക്കിലും തിരക്കിലും (stampede) പെട്ട് നാല് തീർത്ഥാടകര്‍ (pilgrims) മരണമടഞ്ഞു. കാര്‍ത്തിക പൂര്‍ണിമയുമായി ബന്ധപ്പെട്ട് പ്രധാന സ്നാനഘട്ടമായ സിമാരിയ ഗാട്ടില്‍ കാര്‍ത്തിക് പൂര്‍ണിമ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് ശനിയാഴ്ച്ച രാവിലെ അപകടത്തില്‍പ്പെട്ടത്.

സംഭവത്തിൽ പത്തിലേറെ പേർക്ക് പരിക്കേറ്റു. പുണ്യസ്നാനം നടത്തുവാനായി ഒരേസമയം ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ ഒരുമിച്ച്‌ തിരക്കു കൂട്ടിയതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി.

Bihar,Stampede,Ganga river,Kartik Purnima, kills,എന്നാൽ ബെഗുസരായി പോലീസ് സൂപ്രണ്ട് തീർത്ഥാടകരുടെ മരണം സ്ഥീരീകരിച്ചെങ്കിലും സംഭവസ്ഥലത്ത് തിക്കും തിരക്കുമുണ്ടായെന്ന വാര്‍ത്ത നിഷേധിച്ചു.

മരിച്ചവരെല്ലാം 80 വയസു കഴിഞ്ഞ സ്ത്രീകളാണെന്നും ആരോഗ്യപരമായി ദുര്‍ബലരായിരുന്ന ഇവർ ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിക്കവെ ശ്വാസം മുട്ടിയാണ് മരിച്ചതെന്നും പോലീസ് സൂപ്രണ്ട് അറിയിച്ചു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി ജില്ലാ അധികൃതരോട് ആവശ്യപ്പെട്ടു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Fort Kochi, merchants, police, agitation, encroachment,

കൈയ്യേറ്റം ഒഴിപ്പിക്കല്‍; ഫോര്‍ട്ടുകൊച്ചിയില്‍ സംഘര്‍ഷം

Thomas Chandy,Kerala High court, encroachment, petition, appeal, SC, HC, court order, appeal, lake encroachment, collector, report, cabinet, resort, former minister, transport minister, supreme court, resignation, Thomas Chandy,Thomas Chandy ,High Court, special treat, govt, asks, encroachment, petition, judge, AIYF, resignation, demanded, VS,Vigilance court, enquiry, road, encroachment,land encroachment

തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്