Bijibal, wife, tattoo, Santhi, face, hands, image, social media, viral, music director, dancer, death, husband, music album, song, dance, studio, daughter, son, song, 
in ,

ഭാര്യയുടെ ഓര്‍മ്മയ്ക്കായി ചിത്രം പച്ചകുത്തി ബിജിബാല്‍

കൊച്ചി: അകാലത്തിൽ തന്നെ വിട്ടു പിരിഞ്ഞ ഭാര്യയുടെ ഓർമ്മയ്ക്കായി പ്രശസ്ത സംഗീത സംവിധായകൻ ബിജിബാല്‍ ( Bijibal ) സ്വീകരിച്ച മാർഗ്ഗം സോഷ്യൽ മീഡിയയിൽ ചർച്ചയായി.
ഭാര്യ ശാന്തിയുടെ മുഖചിത്രത്തോടൊപ്പം ‘എന്റെ ചുണ്ടിലെ ചിരി ചങ്കിലെ ചോര’ എന്ന കുറിപ്പും ബിജിബാൽ തന്റെ കൈത്തണ്ടയിൽ വരച്ചുചേര്‍ത്തു.

കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഇങ്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിലാണ് ബിജിബാല്‍ പച്ചകുത്തിയത്. സ്റ്റുഡിയോ പ്രവർത്തകരാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ ചിത്രം പുറത്തുവിട്ടത്.

കൈത്തണ്ടയിൽ പച്ചകുത്തിയ ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു. കഴിഞ്ഞ ആഗസ്റ്റ് 30-നായിരുന്നു തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് നര്‍ത്തകിയും നൃത്താധ്യാപികയുമായ ശാന്തി നിര്യാതയായത്.

‘രാമന്റെ ഏദന്‍ തോട്ടം’ എന്ന രഞ്ജിത്ത് ശങ്കര്‍ ചിത്രത്തില്‍ നൃത്തം ചിട്ടപ്പെടുത്തിയതും ശാന്തിയായിരുന്നു. ബിജിബാലിന്റെ സംഗീതത്തില്‍ ‘സകലദേവ നുതെ’ എന്ന പേരില്‍ ഒരു ആല്‍ബവും ശാന്തിയുടേതായി പുറത്തിറക്കിയിട്ടുണ്ട്.

2002-ലാണ് ബിജിബാലും ശാന്തിയും വിവാഹിതരായത്. മക്കളായ ദേവദത്തും ദയയും അമ്മയ്ക്കായി പാടിയ ഗാനവും അടുത്തിടെ ശ്രദ്ധേയമായിരുന്നു. ‘അമ്മതന്‍ ചെറു ചിറകിലെ ആ ചൂടിനായ് കേഴുന്നു ഞാന്‍’ എന്ന വരികളില്‍ തുടങ്ങുന്ന യൂ ട്യൂബില്‍ തരംഗമായിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

asthma, air pollution, study, Traffic-related ,Australians, ,asthma risk, adults , Traffic-related air pollution,poor lung functions. neighbourhood , sick, risk, low levels, warned,Researchers, Australians, major road,wheeze, lower lung function ,nitrogen dioxide,University of Melbourne, Australia,European Respiratory Journal,Diesel ,petrol,

മുതിർന്നവരിലെ ആസ്മ; പുതിയ പഠന ഫലം പുറത്തിറക്കി

ഹാദിയ: തുടര്‍ പഠനത്തിനുള്ള സൗകര്യങ്ങൾ ഏര്‍പ്പെടുത്തണമെന്ന് കോടതി