in ,

ബാർ കോഴ: സിപിഎമ്മിനെതിരെ വിവാദ വെളിപ്പെടുത്തലുമായി ബിജു രമേശ്

തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേരളത്തെ പിടിച്ചുലച്ച ബാർക്കോഴ കേസിൽ ( Bar case ) സിപിഎമ്മിനെതിരെ ( CPM ) വിവാദ വെളിപ്പെടുത്തലുമായി ബിജു രമേശ് ( Biju Ramesh ) രംഗത്തെത്തി. ബാർക്കോഴക്കേസിൽ കെഎം മാണിക്കെതിരെ കേസ് നടത്തിയാൽ തങ്ങൾക്ക് ഭരണം ലഭിക്കുമ്പോൾ പൂട്ടിയ ബാറെല്ലാം തുറന്നു നൽകാമെന്ന് സിപിഎം നേതൃത്വം തനിക്ക് ഉറപ്പ് നൽകിയിരുന്നുവെന്ന് ബിജു രമേശ് വെളിപ്പെടുത്തി.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യത്തിൽ തനിക്ക് നേരിട്ടു ഉറപ്പ് നൽകിയിരുന്നതായി ബിജു രമേശ് വ്യക്തമാക്കി. കോടിയേരി ഉറപ്പ് നൽകിയതിന് പുറമെ ഇക്കാര്യവുമായി ബന്ധപ്പെട്ട് വിഎസിനെയും പിണറായിയെയും കണ്ടിരുന്നുവെന്നും എന്നാൽ തിരഞ്ഞെടുപ്പ് ജയിച്ചതോടെ എൽഡിഎഫ് പാലം വലിച്ചെന്നും ബിജു വിമർശിച്ചു.

ബാർകോഴക്കേസ് ഒഴിവാക്കി കെഎം മാണിയെ വെള്ളപൂശാനാണ് എൽ ഡി എഫ് ശ്രമിക്കുന്നതെങ്കിൽ ഇടതുപക്ഷം വഞ്ചിച്ചു എന്നുതന്നെ പറയേണ്ടിവരുമെന്ന് ബിജു രമേശ് കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ പിന്തുണയോടെയല്ലാതെ മാണിക്ക് കുറ്റവിമുക്തനായി തിരിച്ചുവരാൻ കഴിയില്ല എന്ന് എല്ലാവർക്കും അറിയാമെന്നും ബിജു രമേശ് ആരോപിച്ചു.

അഴിമതി വിരുദ്ധ വാഗ്ദാനങ്ങൾ വിശ്വസിച്ച ജനങ്ങളെ കൂടിയാണ് വഞ്ചിക്കുന്നതെന്ന് സിപിഎം നേതൃത്വം മനസിലാക്കണമെന്നും ബിജു രമേശ് കുറ്റപ്പെടുത്തി. മാണിക്കെതിരെ കേസ് നടത്താൻ പ്രോത്സാഹിപ്പിച്ചവർ ഇപ്പോൾ മറുവശത്ത് മാണിയുമായി ധാരണയുണ്ടാക്കുന്നത് നിരാശപ്പെടുത്തുന്നതായും വ്യവസായിയായ ബിജുരമേശ് അഭിപ്രായപ്പെട്ടു.

തെളിവ് ലഭിച്ചില്ലെന്ന കാരണം സൂചിപ്പിച്ച് ബാർക്കോഴ കേസ് അവസാനിപ്പിക്കാനുള്ള നീക്കം ഉന്നതതലത്തിൽ ആലോചിച്ച് ഉറപ്പിച്ച കള്ളക്കളിയാണെന്നും ബിജു രമേശ് ആരോപിച്ചു. ബാറുടമകൾക്ക് രാഷ്ട്രീയ പിന്തുണ നൽകിയാൽ മാണിക്കെതിരെ തെളിവുകൾ നൽകാൻ അവർ തയ്യാറാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ത്രീസ്റ്റാർ വരെയുള്ള ബാറുകൾ തുറക്കാൻ ഇടതുസർക്കാർ തീരുമാനിച്ചിരുന്നെങ്കിലും ബിജു രമേശിന്റെ ബാറുകൾ തുറന്നിരുന്നില്ല.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Ranveer Singh, Rs 2 crore , wedding, Gully Boy, shooting, shaadi , marriage, amount, offer, rejected, perfectionist, character, Zoya, Alia Bhatt, Padmaavat,

ഗള്ളി ബോയിക്കായി ത്യാഗം; രൺവീർ സിംഗ് നിരസിച്ചത് രണ്ടു കോടി രൂപ

CCochin Shipyard Blast, ochin Shipyard , ship, blast, 5 killed, explosion, ONGC ship, injured, police, malayali,

കൊച്ചി കപ്പല്‍ശാല: അപകട കാരണം വാതക ചോർച്ച; 10 ലക്ഷം രൂപ ധനസഹായം