in ,

ദി പ്രസിഡന്റ് ഈസ് മിസ്സിംഗ്: ഫിക്ഷൻ രംഗത്ത് ക്ലിന്റൺ തരംഗം

ദി പ്രസിഡന്റ് ഈസ് മിസ്സിംഗ്. സംഗതി ബ്രേക്കിങ് ന്യൂസല്ല, ഒരു ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിച്ച ഒരു ഫിക്ഷണൽ ത്രില്ലർ നോവലിന്റെ പേരാണിത്. രചയിതാവാകട്ടെ 1993 മുതൽ 2001 വരെ അമേരിക്കൻ പ്രസിഡന്റായി സേവനമനുഷ്ഠിച്ച ബിൽ ക്ലിന്റൺ.

അമേരിക്കയുടെ 42മത് പ്രസിഡന്റായിരുന്ന ക്ലിന്റൺ പ്രശസ്ത രചയിതാവായ ജെയിംസ് പാറ്റേഴ്സണുമായി ചേർന്ന് രചിച്ച ഫിക്ഷണൽ നോവലാണ് പുസ്തകം, ഇ-ബുക്ക്, ഓഡിയോ എന്നീ രൂപങ്ങളിൽ ദശലക്ഷം കോപ്പികൾ വിറ്റഴിഞ്ഞത്.

ക്ലിന്റൺ- പാറ്റേഴ്സൺ കൂട്ടായ്മയിൽ പിറന്ന ഈ നോവൽ ഫിക്ഷൻ ചാർട്ടുകൾ കീഴടക്കി കഴിഞ്ഞു. ആഗോളതലത്തിൽ അച്ചടിക്കപ്പെടുന്നവയും ഇ-ബൂക്കുമായി 85ശതമാനം ട്രാക്ക് ചെയ്യുന്ന എൻ പി ഡി ബുക്സ്‌കാൻ പുറത്ത് വിട്ട വിവരങ്ങളനുസരിച്ച് ഈ വർഷം വിൽപ്പനയിൽ മുന്നിലെത്തിയ മികച്ച ഫിക്ഷൻ കൃതിയാണ് മുൻ പ്രസിഡന്റിന്റെ ആദ്യനോവൽ.

നോൺ ഫിക്ഷൻ വിഭാഗത്തിൽ മിഖായേൽ വോൾഫിന്റെ ഫയർ ആൻഡ് ഫ്യൂറി, ജെയിംസ് കോമിയുടെ എ ഹയ്യർ ലോയൽറ്റി എന്നിവയാണ് കൂടുതൽ വായനക്കാരെ സ്വന്തമാക്കിയിരിക്കുന്നത്.

മൈ ലൈഫ് എന്ന പുസ്തകമുൾപ്പെടെയുള്ള രചനകൾ നടത്തിയ ബിൽ ക്ലിന്റൺ ഫിക്ഷൻ, നോൺ ഫിക്ഷൻ വിഭാഗത്തിൽ മില്യൺ കോപ്പികൾ വിറ്റഴിഞ്ഞ കൃതിയുടെ രചയിതാവ് എന്ന അപൂർവ നേട്ടവും ഇതോടെ സ്വന്തമാക്കിയിരിക്കുകയാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഷാരൂഖിന് പ്രിയങ്കരനാണ് ഈ മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം 

ഓണം-ബക്രീദ് സഹകരണ വിപണി ഉദ്ഘാടനം ആഗസ്റ്റ് 16