Binoy , Kodiyeri , issue, case, settlement, discussion, UAE, travel ban, Dubai company, complaint, Kodiyeri Balakrishnan, CPM, Jazz tourism, airport, Binoy, Binoy kodiyeri, kerala assembly, opposition, speaker, CM, notice, kodiyeri, kerala assembly, opposition, allegation, CPI, Kodiyeri Balakrishnan, Chief minister, Pinarayi,
in ,

ബിനോയ് വിഷയം: നിയമസഭയിൽ ഭരണ – പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ( Binoy kodiyeri ) ആരോപണവിധേയനായ സാമ്പത്തിക തട്ടിപ്പ് കേസിനെ പറ്റിയുള്ള വിഷയത്തിൽ നിയമസഭയിൽ ഭരണ – പ്രതിപക്ഷ ബഹളം. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയം സഭയില്‍ ഭരണ – പ്രതിപക്ഷ വാക്പോരിന് കാരണമായി.

അടിയന്തരപ്രമേയത്തിന് അനില്‍ അക്കര അനുമതി തേടിയപ്പോൾ സഭയ്ക്ക് പുറത്തുള്ള വിഷയം അടിയന്തരപ്രമേയമായി ഉന്നയിക്കാനാവില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ റൂളിംഗ് നല്‍കി. എന്നാൽ പ്രതിപക്ഷം ബഹളം വച്ചു.

പ്രതിപക്ഷത്തിന്റെ നടപടി ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ ഓര്‍മപ്പെടുത്തി. തുടര്‍ന്ന്, പ്രതിപക്ഷത്തിന്റെ അവകാശം നിഷേധിക്കാതിരിക്കുന്നതിനായി അടിയന്തരപ്രമേയത്തിന് അനുമതി നല്‍കുന്നു എന്ന് സ്പീക്കര്‍ അറിയിച്ചു.

ബിനോയ് വിഷയത്തില്‍ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നൽകിയതിനെതിരെ ഭരണപക്ഷം ബഹളം നടത്തി. തെളിവുകളുടെ അടിസ്ഥാനത്തിലാണ് താന്‍ വിഷയം ഉന്നയിക്കുന്നതെന്ന് ബിനോയിയുടെ മടങ്ങിയ ചെക്ക് സഭയില്‍ ഉയര്‍ത്തിക്കാട്ടിയ അനില്‍ വാദിച്ചു.

ചവറ എം.എല്‍.എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത് വിജന്‍, ഇ.പി ജയരാജന്റെ മകന്‍ ജിത് രാജിനെതിരെയും സാമ്ബത്തിക തട്ടിപ്പ് ആരോപണം ഉയര്‍ന്നിട്ടുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ബിനോയ് വിഷയത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും കേരള സഭയുടെ പ്രതിഛായ ഇടിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

വിദേശത്ത് നടന്ന കേസില്‍ നിയമസഭയില്‍ അടിയന്തരപ്രമേയം ഉന്നയിക്കാനാവില്ലെന്നും സഭയിലെ ഒരു അംഗത്തിനും ഇതുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രി വാദിച്ചു. കേരളത്തിലോ ഇന്ത്യയിലോ പരിഹരിക്കാവുന്ന പ്രശ്നമല്ല ഇതെന്നും ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം സര്‍ക്കാരിനെിതരെ ഈ വിഷയം ഉന്നയിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കേസ് സംബന്ധിച്ച്‌ ആരോപണവിധേയര്‍ തന്നെ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 13 കോടി രൂപയുടെ ചെക്ക് കേസില്‍ ദുബായിലെ ജാസ് ടൂറിസം കമ്പനി നല്‍കിയ പരാതിയെ തുടർന്ന് ആരോപണവിധേയനായ ബിനോയ് കോടിയേരിയ്ക്ക് ദുബായ് പോലീസ് യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

NBF 2018 ,Kadannappally , Farmers Meet , Minister , Kadannappally Ramachandran ,inaugurated ,held , event, banana festival, National Banana Festival 2018,  flash mob, cycle rally, held, promotion, training programme , value added banana products, organised , Feb 7 and 8,CISSA, Kalliyoor, exhibition, products, banaba, products, training

ദേശീയ വാഴ മഹോത്സവം: മൂല്യ വർധിത ഉത്പ്പന്ന നിർമ്മാണത്തിന് ദ്വിദിന പരിശീലന പരിപാടി

tea, affects, women, differently ,men,study,   health benefits, hot cup, aromatic beverage,refresh, fluid levels ,a tasty, no-calorie drink, scientifically ,associated , health benefits ,suppressing, tumor progression ,decreasing inflammation, female hormone, estradiol ,estrogen levels,improve, harm health, epigenetic, 

ചായ സ്ത്രീശരീരത്തെ സ്വാധീനിക്കുന്നതെങ്ങനെ? പഠനഫലം പുറത്ത്