Binoy , Kodiyeri , issue, case, settlement, discussion, UAE, travel ban, Dubai company, complaint, Kodiyeri Balakrishnan, CPM, Jazz tourism, airport, Binoy, Binoy kodiyeri, kerala assembly, opposition, speaker, CM, notice, kodiyeri, kerala assembly, opposition, allegation, CPI, Kodiyeri Balakrishnan, Chief minister, Pinarayi,
in ,

ബിനോയ് കോടിയേരിക്കെതിരായ കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് റിപ്പോർട്ട്

കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ( Binoy Kodiyeri ) സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നതായി സൂചന. ബിനോയിയുടെ യാത്രാ വിലക്കിന് കാരണമായ കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് യു.എ.ഇ പൗരനും ജാസ് ടൂറിസം ഉടമ ഹസന്‍ ഇസ്മായില്‍ മര്‍സൂഖിയുമായി ചര്‍ച്ച നടന്നു.

ബിനോയ് കോടിയേരി ഉടന്‍ 1.75 കോടി രൂപ നല്‍കുമെന്നും അതിനായി കാസര്‍ഗോഡ് സ്വദേശിയായ വ്യവസായി സഹായിച്ചു എന്നും റിപ്പോർട്ടുണ്ട്. അതിനാൽ ബിനോയ് ഉടൻ തന്നെ നാട്ടിലെത്തുമെന്നാണ് സൂചന.

അതേസമയം, ബിനോയിക്കെതിരെ രണ്ട് കേസുകൾ കൂടി ഫയൽ ചെയ്യാൻ നീക്കം നടക്കുന്നു എന്നും സൂചനയുണ്ട്. യാത്രാവിലക്കു നീക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി
കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് ദുബായിലും കേരളത്തിലും നേരത്തെ നിരവധി ചര്‍ച്ചകൾ നടന്നിരുന്നു.

സംസ്ഥാന സെക്രട്ടറിയുടെ മകൻ ഇത്തരമൊരു ആരോപണത്തിൽ ഉൾപ്പെട്ടത് പാർട്ടിക്ക് അപമതിപ്പുണ്ടാക്കിയെങ്കിലും കേരള നേതൃത്വം വിഷയത്തിൽ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല.

എന്നാൽ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ കുറ്റപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിച്ചതു ശരിയായില്ലെന്ന് നേരത്തെ ബംഗാൾ ഘടകം സംസ്ഥാന സമിതി ചേർന്നു വിലയിരുത്തിയിരുന്നു. വിവാദം പാര്‍ട്ടിക്ക് തീരാ കളങ്കമുണ്ടാക്കിയെന്നാണ് ബംഗാള്‍ ഘടകത്തിന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

ക്വാറം തികയാത്തതിന് വിശദീകരണവുമായി കാനവും മേഴ്സിക്കുട്ടിയമ്മയും

SHe-Box , SHe box , complaints, sexual harassment ,work places ,Kerala,  government-run ,Sexual Harassment Electronic box , received , various ministries, states, private organisations , online portal,launched , grievances ,Ministry of Communications, RTI application, IANS, the Ministry of Women and Child Development ,WCD, Kerala, Bihar, Haryana,

ഷീ-ബോക്‌സിലേയ്ക്ക് ഏറ്റവും കൂടുതൽ പരാതി ലഭിച്ചത് കേരളത്തിൽ നിന്ന്