Binoy Kodiyeri , chief minister, Kerala, assembly, kodiyeri , son ,dubai company, 13 crore rupees,Binoy, complaint, Yechuri, MM Mani,  financial fraud complaint .senior Kerala CPM leader ,BJP leader ,K Surendran ,social media post, person , question , CPM state Secretary ,Kodiyeri Balakrishnan, Binoy Kodiyeri,
in ,

ബിനോയ് കോടിയേരിയുടെ പണമിടപാട് സർക്കാർ അന്വേഷിക്കില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുമായി ( Binoy Kodiyeri ) ബന്ധപ്പെട്ട പണം തട്ടിപ്പ് കേസ് സര്‍ക്കാരിനെ ബാധിക്കില്ലെന്നും അതിനെ സംബന്ധിച്ച് അന്വേഷണമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിവാദമായ സാമ്പത്തിക തട്ടിപ്പിനെ സംബന്ധിച്ച് പ്രതിപക്ഷം സഭയില്‍ ചോദ്യം ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഈ മറുപടി. വ്യക്തികള്‍ തമ്മിലുള്ള പ്രശ്നം സര്‍ക്കാരിന്റെ ബാദ്ധ്യതയില്‍ വരുന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

15 വര്‍ഷമായി വിദേശത്ത് ജോലി ചെയ്യുന്ന  ബിനോയ് കൊടിയേരിക്കെതിരെയുള്ള പരാതിയുമായി ആരും സർക്കാരിനെ സമീപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

സാമ്പത്തിക തട്ടിപ്പിന്റെ നിജസ്ഥിതി സർക്കാർ അറിയേണ്ടതില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇത് സംബന്ധിച്ച അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറല്ലെന്നും അദ്ദേഹം അറിയിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. വിഷയം രാഷ്ട്രീയ പ്രേരിതമാകരുതെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ നിലപാട് ജനാധിപത്യ വിരുദ്ധമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി കൈക്കൊണ്ടതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ധാർമ്മികതയുണ്ടെങ്കിൽ വിഷയത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ബിനോയിയുടെ സാമ്പത്തിക തട്ടിപ്പിനെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എൻഫോഴ്സ്മെന്റിന് പരാതി നൽകി. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടർക്ക് പരാതി നൽകിയത്

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Sree Padmanabha theatre, fire, Thiruvananthapuram, Padmavat, release, fire force, balcony, seats, ac, projector, report, owner, complaint, smoke, short circuit, 

തിരുവനന്തപുരം ശ്രീപത്മനാഭ തീയേറ്ററിൽ അഗ്നിബാധ

Padmavat, release, Kerala,protests, movie, SC, states, Pakistan, attack, school bus, arrest, censor board, bollywood,  Rajastan, Gujarat, Maharashtra, 

പത്മാവത്: നാലു സംസ്ഥാനങ്ങളില്‍ പ്രദർശനമില്ല; കേരളത്തിലെ റിലീസ് സമാധാനപരം