ബേഡ്‌സ് ഓഫ് പ്രേ 2020 ഫെബ്രുവരിയിൽ 

മാർഗറ്റ് റോബി അമാനുഷിക സ്ത്രീ കഥാപാത്രമായെത്തുന്ന ‘ബേഡ്‌സ് ഓഫ് പ്രേ’ റിലീസ് തിയതി പ്രഖ്യാപിച്ചു. 2020 ഫെബ്രുവരി 7ന് പ്രദർശനമാരംഭിക്കുന്ന ചിത്രം റിലീസ് ചെയ്യുന്നത് പ്രമുഖ നിർമ്മാണ കമ്പനിയായ വാർണർ ബ്രോസാണ്. ഐ മാക്സിലും പ്രദർശിപ്പിക്കുന്ന ചിത്രത്തിൽ സൂയിസൈഡ് സ്‌ക്വാഡ് എന്ന ചിത്രത്തിലെ ഹാർലി ക്വിൻ എന്ന തന്റെ കഥപാത്രത്തെ തന്നെ വീണ്ടുമവതരിപ്പിക്കുകയാണ് മാർഗറ്റ്.

അമാനുഷിക സ്ത്രീ കഥാപാത്രങ്ങളുടെയും പ്രതിനായകരുടെയും സംഘങ്ങൾ തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ജോർദാൻ ബി ഗോർഫിങ്കൽ, ചക്ക് ഡിക്സൺ എന്നിവർ രൂപം നൽകിയ കഥാപാത്രങ്ങളെയും സങ്കൽപ്പങ്ങളെയും ആധാരമാക്കിയാണ് ചിത്രമൊരുക്കുന്നത്.

ചിത്രത്തിലെ  ബ്ലാക്ക് കാനറി, ഹെലന ബെർട്ടിനെല്ലി തുടങ്ങിയ മറ്റ് കഥാപാത്രങ്ങൾക്കായി അഭിനേതക്കളെ കണ്ടെത്തുന്നതിനായി ഈ ആഴ്ച ഓഡിഷൻ നടത്തുമെന്നാണ് വ്യക്തമാകുന്നത്.

1947ൽ എഴുത്തുകാരനായ  റോബർട്ട് കനിഗർ, ചിത്രകാരനായ കാർമിൻ ഇൻഫാന്റിനോ എന്നിവർ ചേർന്നാണ് ബ്ലാക്ക് കാനറി എന്ന കഥാപാത്രത്തിന് രൂപം നൽകിയത്.1960 മുതൽ ‘ഗ്രീൻ ആരോ’ എന്ന കഥാപാത്രവുമായി ചേർന്നാണ് ബ്ലാക്ക് കാനറി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

സി ഡബ്ള്യു നെറ്റ്‌വർക്കിന്റെ ‘ആരോ’ എന്ന പരിപാടിയിലാണ് കൂടുതലായും ഈ കഥാപാത്രത്തെ കണ്ടിട്ടുള്ളത്. ആ കാലഘട്ടത്തിൽ ക്യാറ്റി കാസ്സിഡിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിന്നത്. നിലവിൽ ബ്ലാക്ക് കാനറിയുടെ പുതിയ പതിപ്പ് ജൂലിയാന ഹാർകെവിയുടെ ടി വി സീരീസിൽ പ്രദർശിപ്പിക്കുന്നത്.

അതേസമയം 1989ൽ ജോയ് കാവലെയ്റി എന്ന എഴുത്തുകാരനും ജോ സ്റ്റാറ്റൻ എന്ന ചിത്രകാരനും ചേർന്നാണ് ഹെലന ബെർട്ടിനെല്ലി എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. തന്റെ കുടുംബത്തെ നശിപ്പിച്ചവരോട് പ്രതികാരം ചെയ്യുവാൻ തീരുമാനിക്കുന്ന  ഗോതം സിറ്റിയിലെ പെൺകുട്ടിയായിരുന്നു ഈ നായികാ കഥാപാത്രം.

ബാറ്റ്മാൻ കഥാപാത്രവുമായുള്ള സാദൃശ്യം ബാറ്റ് ഗേളായി ഹെലനയെ അവതരിപ്പിക്കുന്നതി  സഹായകമായി.  സി ഡബ്‌ള്യുവിന്റെ ആരോവിൽ സ്ഥിരം പ്രത്യക്ഷപ്പെടുന്ന കഥാപാത്രമായിരുന്നു ഹെലനയെ അവതരിപ്പിച്ചിരുന്നത് ജെസ്സിക്ക ഡി ഗോവാണ്.

ബേഡ്‌സ് ഓഫ് പ്രേയിൽ പ്രതിനായക കഥാപാത്രമായി അവതരിക്കുന്നത് ബാറ്റ്മാന്റെ ശത്രുവായ ബ്ലാക്ക് മാസ്ക്കാണ്. ഇതുവരെ  ബിഗ് സ്‌ക്രീനിൽ അവതരിപ്പിച്ചിട്ടില്ലാത്ത കഥാപാത്രമാണിതെന്നതും ഏറെ ആകാംക്ഷയുണർത്തുന്ന കാര്യമാണ്.

ഡെഡ് പിഗ്സ് എന്ന ചിത്രത്തിലൂടെ വേൾഡ് സിനിമാ ഡ്രമാറ്റിക് അവാർഡ് കരസ്ഥമാക്കിയ ക്യാത്തി യാൻ ഒരുക്കുന്ന  ചിത്രത്തിനായി പേന ചലിപ്പിക്കുന്നത് ക്രിസ്റ്റിന ഹോഡ്സനാണ്. ബാറ്റ് ഗേൾ എന്ന ചിത്രവും എഴുതുന്നത് ക്രിസ്റ്റീനയാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി പ്രസിഡന്റായി സെപ്തം 27 ന് ചുമതലയേൽക്കും 

ദുരനുഭവത്തെ പിന്നിലുപേക്ഷിക്കുവാൻ സെറീന വില്യംസ്