മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിൽ ഫ്രാങ്കോ അറസ്റ്റിൽ  

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ അറിയിച്ചു. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അറസ്റ്റ് വിവരം അടുത്ത ബന്ധുക്കളേയും ബിഷപ്പിന്റെ അഭിഭാഷകരേയും പോലീസ് അറിയിച്ചിരുന്നു. ബിഷപ്പിന്റെ പഞ്ചാബിലെ അഭിഭാഷകനേയും പോലീസ് അറസ്റ്റ് വിവരം അറിയിച്ചു. കോട്ടയം എസ്.പി വാർത്താ സമ്മേളനം നടത്തിഅറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിക്കും.

ബിഷപ്പിന്റെ വൈദ്യപരിശോധന നടത്താൻ ഡോക്ടർമാർ തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിലെത്തും.

വെള്ളിയാഴ്ച രാവിലെ ഐജി വിജയ് സാഖറേയുടെ ഓഫീസില്‍ എസ്.പി ഹരിശങ്കര്‍ നടത്തിയ രണ്ട് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ബിഷപ്പിന്റെ മൊഴികള്‍ വിശദമായി വിലയിരുത്തി. അറസ്റ്റിനുള്ള അനുമതി ഐജിയില്‍ നിന്ന് വാങ്ങിയാണ് എസ്.പി ചോദ്യം ചെയ്യല്‍ നടക്കുന്ന തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ല് ഓഫീസിലേക്ക് പുറപ്പെട്ടത്. ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ ശേഖരിച്ച സ്ഥിതിക്ക് അറസ്റ്റിലേക്ക് കടക്കാം എന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേരുകയായിരുന്നു. 

ബിഷപ്പിനെ വൈക്കം കോടതിയില്‍ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. അ‍ഞ്ചു മണിക്ക് ശേഷമാണെങ്കിൽ പാലാ മജിസ്ട്രേറ്റിന് മുന്നിലായിരിക്കും ഹാജരാക്കുക. കേസ് നടക്കുന്നത് പാലാ കോടതിയുടെ കീഴിലുള്ള പ്രദേശത്താണ്. ഇന്ന് പാലാ മജിസ്ട്രേറ്റ് അവധിയിലായതിനാൽ അ‍ഞ്ചു മണിവരെ വൈക്കം മജിസ്ട്രേറ്റിനാണ് ചുമതല.

അറസ്റ്റ് മുന്നില്‍ കണ്ട് ബിഷപ്പിന്റെ അഭിഭാഷകര്‍ ജാമ്യാപേക്ഷ നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനായി ബിഷപ്പ് ഹോട്ടലില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് പുറപ്പെട്ടപ്പോള്‍ തന്നെ അറസ്റ്റ് ഉണ്ടാകും എന്ന് ബിഷപ്പിന്റെ അടുത്ത കേന്ദ്രങ്ങളോട് പോലീസ് സൂചിപ്പിച്ചിരുന്നു. 

10 ശതമാനം കാര്യങ്ങളില്‍ കൂടി വ്യക്തത വേണ്ടതിനാലാണ് ചോദ്യം ചെയ്യല്‍ മൂന്നാം ദിവസത്തിലേക്ക് നീളുന്നതെന്ന് എസ്.പി മാധ്യമങ്ങളെ അറിയിച്ചിരുന്നു. ബിഷപ്പ് പറഞ്ഞ ചില മറുപടിയില്‍ വ്യക്തത വരുത്താന്‍ വെള്ളിയാഴ്ച തൃപ്പൂണിത്തുറയില്‍ ചോദ്യം ചെയ്യല്‍ നടക്കുമ്പോള്‍ തന്നെ സമാന്തരമായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി വാകത്താനം സി.ഐ രേഖപ്പെടുത്തി. മൊഴികളിലെ വൈരുദ്ധ്യവും ബിഷപ്പിന്റെ വിശദീകരണവും അത് ശരിയോ തെറ്റോ എന്ന് ബോധ്യപ്പെടുന്നതിനാണ് കന്യാസ്ത്രീയുടെ മൊഴി വീണ്ടും എടുത്തത്. രാവിലെ 9.50 ന് എത്തിയ സംഘം 10.30നാണ് മൊഴിയെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങിയത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വിദ്യയുടെ സുലുവിനെ കടമെടുത്ത് ജ്യോതിക  

MM Mani, KSEB, electricity , tarif, may increase , debit , Athirappilly project,

പ്രകൃതിക്ഷോഭം: കെ എസ്  ഇ ബി ജീവനക്കാരെ അഭിനന്ദിച്ച് മന്ത്രി