in ,

ശബരിമലയില്‍ തോറ്റ അരിശം ബിജെപി തീര്‍ക്കുന്നു: പ്രിയനന്ദനന്‍

തന്നെ ആക്രമിച്ചത് ബി.ജെ.പി പ്രവര്‍ത്തകനാണെന്ന് സംവിധായകന്‍ പ്രിയനന്ദനന്‍. അയ്യപ്പന് എതിരെ പറയാന്‍ നീ ആരെടാ എന്ന് ചോദിച്ച് മര്‍ദ്ദിക്കുകയും തലയിലൂടെ ചാണക വെള്ളം ഒഴിക്കുകയുമാണ് ചെയ്തത്. അക്രമിയെ കണ്ടാല്‍ തിരിച്ചറിയാമെന്നും പ്രിയനന്ദനന്‍ പറഞ്ഞു.

ഞാന്‍ രാവിലെ കടയില്‍ പോകാറുണ്ട്. ഇന്നും പുറത്തു പോയി. തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഒരാള്‍ വന്ന് ഒരു ബക്കറ്റ് ചാണക വെള്ളം തലയില്‍ ഒഴിക്കുകയും അയ്യപ്പന് എതിരെ പറയാന്‍ നീ ആരാടാ എന്ന് ചോദിച്ച് തലയ്ക്ക് അടിക്കുകയുമായിരുന്നു. അപ്പോഴേക്കും ആളുകള്‍ ഓടിക്കൂടി. ഇത് കണ്ടതോടെ അയാള്‍ ഓടിക്കളഞ്ഞു. ഇത് ഒരു തുടക്കം മാത്രമാണ് എന്നാണ് അയാള്‍ പറഞ്ഞത്. അയാള്‍ അവിടെ ബക്കറ്റുമായി കാത്ത് നില്‍ക്കുകയായിരുന്നു, പ്രിയനന്ദനൻ ബി ലൈവ് ന്യൂസിനോട് പറഞ്ഞു. 

ഞാന്‍ സ്ഥിരമായി വരുന്നതാണെന്ന് മനസ്സിലാക്കിയിട്ടുണ്ടാവും. അതു കൊണ്ടാണ് ആസൂത്രിതമാണ് ആക്രമണമെന്ന് പറയുന്നത്. ഇത്. ഇതിന് പിന്നില്‍ ഒരാളല്ല. ഒറ്റക്ക് ഒരാള്‍ അവിടെ വന്ന് ഇരിക്കില്ല. എനിക്കെതിരെ ഭീഷണികള്‍ പലപ്പോഴുമുണ്ട്. പുറത്തേക്ക് ഇറങ്ങാന്‍ സമ്മതിക്കില്ലെന്നും സാഹിത്യ അക്കാദമിയില്‍ വന്നാല്‍ കാല് തല്ലിയൊടിക്കും എന്നൊക്കെയാണ് ഭീഷണി. പക്ഷേ ഞാന്‍ സാഹിത്യ അക്കാദമിയിലൊക്കെ പോകാറുണ്ട്. ഒരു ജനാധിപത്യ രാജ്യത്ത് പൊലീസ് സുരക്ഷയില്ലാതെ പുറത്തിറങ്ങാന്‍ കഴിയില്ലെന്ന അവസ്ഥ ശരിയല്ലല്ലോ? നമ്മള്‍ പറയുന്ന കാര്യത്തോട് വിയോജിപ്പുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആ വിയോജിപ്പ് രേഖപ്പെടുത്താം. അല്ലാതെ മറ്റ് രീതിയില്‍ ഭയപ്പെടുത്തി വിലക്കാം എന്ന് കരുതരുത്, പ്രിയനന്ദൻ കൂട്ടിച്ചേർത്തു. 

ഞാന്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത് ചില ഭാഷാ പ്രയോഗം മോശമാണെന്ന് തോന്നിയതു കൊണ്ടാണ്. അല്ലാതെ അതില്‍ ഒരു കലാപമോ വര്‍ഗീയതയോ ഇല്ല. എന്റെ സിനിമയില്‍ പല ആളുകളും അഭിനയിച്ചിട്ടുണ്ട്. നമ്മള്‍ കക്ഷി രാഷ്ട്രീയം നോക്കിയിട്ട് ആളുകളെ വിളിക്കുന്ന ആളല്ല. ഇത് ഒരു പക്ഷേ മൊത്തം സിനിമകളും അതിന്റെ രാഷ്ട്രീയവും ഒക്കെ എടുത്ത് ഉള്ള ഒരു ആസൂത്രിത ശ്രമമായിരിക്കാം.

പ്രതിഷേധിച്ചവരില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച ഭാഷ വളരെ മോശമല്ലേ? ഞാന്‍ തമിഴില്‍ തെറി അല്ലാത്ത ഒരു വാക്കാണ് പോസ്റ്റില്‍ ഉപയോഗിച്ചത്. അല്ലാതെ വേറെ ഒന്നും അല്ല. എന്നാല്‍ അവര്‍ എന്നെ തെറി വിളിച്ചത് അങ്ങേയറ്റത്തെ തരംതാഴ്ന്ന ഭാഷയിലാണ് അന്നും ഞാന്‍ അതിനോട് പ്രതികരിക്കാന്‍ പോയിട്ടില്ല, പ്രിയനന്ദനൻ പറഞ്ഞു.

എന്നെ ആക്രമിച്ചവനെ കണ്ടാല്‍ അറിയാം. അയാള്‍ ബി.ജെ.പിക്കാരന്‍ തന്നെയാണ്. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ആള്‍ തന്നെയാണ്. തുടര്‍ച്ചയായി നമുക്ക് പൊലീസ് സംരക്ഷണത്തില്‍ നടക്കാന്‍ പറ്റുമോ. അത്തരത്തിലുള്ള കൊലക്കുറ്റമൊന്നും ഞാന്‍ ചെയ്തിട്ടില്ലല്ലോ ആരേയും ആക്രമിക്കുകയോ മറ്റോ ചെയ്തിട്ടില്ലല്ലോ. ഇവിടുത്ത ദൈവങ്ങളെ അവഹേളിക്കുന്ന ഒന്നും ഞാന്‍ ചെയ്തിട്ടില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം.

ഇത് ആസൂത്രിതം തന്നെയാണ്. ഇത് ഒരു സൂചന തന്നെയാണെന്നാണ് അയാള്‍ പറഞ്ഞത്. ഇനിയും തുടര്‍ച്ച ഉണ്ടാകുമെന്നാണ് പറയുന്നു. പൊലീസ് സംരക്ഷണയിലൊന്നും തുടര്‍ന്ന് പോകാന്‍ ആഗ്രഹിക്കുന്നില്ല. അക്രമികളെ കണ്ടു പിടിക്കണം എന്നു തന്നെയാണ് വിചാരിക്കുന്നത്, പ്രിയനന്ദനന്‍ പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

3000 ഏറ്റുമുട്ടലുകൾ, 78 കൊലകൾ: റിപ്പബ്ലിക് ദിനത്തിലെ യു പി സർക്കാരിന്റെ ”ഭരണനേട്ടം”

നീതിയെക്കുറിച്ച് സംസാരിച്ചാല്‍ പോര, അത് പ്രവര്‍ത്തിയില്‍ വേണം: ഉമ്മന്‍ചാണ്ടി