ശബരിമല: ബി ജെ പി യുടേത് രാഷ്ട്രീയ മുതലെടുപ്പെന്ന് വെള്ളാപ്പള്ളി 

തിരുവനന്തപുരം: ശബരിമല സുപ്രിം കോടതി വിധിയുമായി ബന്ധപ്പെട്ട് ബി ജെ പി രാഷ്ട്രീയ മുതലെടുപ്പാണ് നടത്തുന്നതെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

ബി ജെ പി യുടെ രാഷ്ട്രീയ മുതലെടുപ്പ് തിരിച്ചറിയാൻ ജനങ്ങൾക്ക് വിവേകമുണ്ട്. വിമോചന സമരം നടത്താനുള്ള ശ്രമം വിലപ്പോവില്ല. ഇതിനെതിരെ സമാന ചിന്താഗതിക്കാരായ സമുദായങ്ങളുമായി ചേർന്ന് എസ് എൻ ഡി പി യോഗം രംഗത്തിറങേണ്ടി വരും. 

ശബരിമലയുടെ പേരിൽ ചിലർക്ക് കച്ചവടം ഉറപ്പാക്കാനാണ് സമര നേതാക്കളുടെ ലക്ഷ്യം. ആരാണ് ഹിന്ദു ? തങ്ങളോട് ആലോചിച്ചിട്ടാണോ ഹിന്ദു സംഘടനാ നേതാക്കൾ എന്ന് അവകാശപ്പെടുന്ന നേതാക്കൾ സമരത്തിനിറങ്ങിയിരിക്കുന്നത് ? പുന:പരിശോധനാ ഹർജി നിലനിൽക്കില്ലെന്ന് ആർക്കാണ് അറിയാത്തത് ? നാടിനെ കുരുതിക്കളമാക്കാനാണ് ചിലരുടെ ശ്രമം, വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

സർക്കാർ വിളിച്ച യോഗത്തിന് തന്ത്രി കുടുംബം പോകാതിരുന്നത് ശരിയല്ല. നാടിനെ ഭ്രാന്താലയമാക്കരുത്. ഹിന്ദുത്വം പറഞ്ഞ് കലാപം സൃഷ്ടിക്കാനാണ് ശ്രമം. 1991 ന് മുമ്പ് ഈ ബഹളം വക്കുന്നവർ എവിടായായിരുന്നു? അന്ന് യുവതികൾ അവിടെ പോയപ്പോൾ ഇക്കുട്ടവർ എവിടെ പോയി? അദ്ദേഹം ചോദിച്ചു.

നിഴൽ യുദ്ധമാണ് സമരക്കാർ നടത്തുന്നത്. ഇത് അവസാനിപ്പിക്കണം. പിണറായി സർക്കാരിനെ താഴെ ഇറക്കാനുള്ള ഗൂഢാലോചന മാത്രമാണ് നടക്കുന്നത്. കാര്യങ്ങൾ മനസിലാക്കാൻ പാഴൂർ പടി വരെ പോകണോ? ശബരിമലയുടെ പേരിൽ നടക്കുന്ന സമരാഭാസം ജനം തിരിച്ചറിയണം.

എസ്ഈ എൻ ഡി പി യോഗം സമരത്തിന് ഒരിക്കലും പിന്തുണ നൽകില്ല. ശബരിമലയിൽ പോകണമെന്ന് ആഗ്രഹിക്കുന്നവർ പോട്ടെ. പോകാൻ താത്പര്യമില്ലാത്തവർ പോകണ്ട. എങ്ങനെ സ്ത്രീകൾ ക്ഷേത്രത്തിൽ പോകണമെന്ന് അവർക്ക് അറിയാം, അദ്ദേഹം പറഞ്ഞു.

ഈ സമരം തുടരാനാണ് ഭാവമെങ്കിൽ എസ് എൻ ഡി പി ക്കും ചിലത് തീരുമാനിക്കേണ്ടി വരും. സമരത്തിന് എതിരേ രംഗത്തിറങ്ങേണ്ടി വരും. യാഥാസ്ഥിതികത ശരിയല്ല. ഒരു പാട് ആചാരങ്ങൾ മാറിയില്ലേ….? മൃഗബലിയും സതിയുമെല്ലാം പോയില്ലേ..? അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ആർ എസ് എസ്സിന് കിഴടങ്ങിഎന്ന് അഭിപ്രായപ്പെട്ട അദ്ദേഹം,  സുപ്രിം കോടതി വിധി നടപ്പാക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട് എന്ന് വ്യതമാക്കി.  ഈ വിധി നിലനിൽക്കുമ്പോൾ അത് നടപ്പാക്കാൻ സർക്കാരിനും ബാധ്യതയുണ്ട്, വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

മക്കൾ സെൽവൻ വിജയ് സേതുപതിയുടെ സൂപ്പർ ലുക്ക് കണ്ടോ?