Justice Kemal Pasha , Kerala HC, chief justice, P. N. Ravindran controversial judge ,Justice Antony Dominic ,Justice  P. N. Ravindran , BJP, Karnataka, Yeddyurappa, floor test, tomorrow, Supreme Court,  stay orders, Courts ,  6 months , civil, criminal case trials,Supreme Court, bench ,Justices, Adarsh Kumar Goel, Navin Sinha , RF Nariman , proceedings,  legislative , trial , CJI, impeachment, Yechuri, plans, Dipak Misra, SC CPM, may bring impeachment against CJI, Yechuri, opposition, plans, impeachment motion, chief justice, Dipak Misra, Supreme court,
in ,

കര്‍ണാടകയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്​ നടത്തണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കർണാടകയിൽ വീണ്ടും നാടകീയ സംഭവ വികാസങ്ങൾക്ക് അരങ്ങൊരുങ്ങുന്നു. ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബിജെപിയുടെ യെദിയൂരപ്പ ( Yeddyurappa ) സര്‍ക്കാര്‍ നാളെ കര്‍ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഭൂരിപക്ഷം തെളിയിക്കാന്‍ സമയം വേണമെന്ന ബിജെപിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്. കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല യെദ്യൂരപ്പയ്ക്ക് 15 ദിവസത്തെ സമയമാണ് ഭൂരിപക്ഷം തെളിയിക്കുന്നതിനായി അനുവദിച്ചിരുന്നത്.

എന്നാല്‍ ഇത്രയും സമയം നല്‍കേണ്ട ആവശ്യം എന്തായിരുന്നുവെന്ന് സുപ്രീം കോടതി ആരാഞ്ഞു. നാളെത്തന്നെ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താമോ എന്ന കോടതിയുടെ ചോദ്യത്തിന് കോണ്‍ഗ്രസും ജെഡിഎസും സമ്മതമറിയിച്ചു.

ആദ്യ ഘട്ടത്തില്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും നാളെത്തന്നെ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണ് എന്ന നിലപാടാണ് വ്യക്തമാക്കിയത്. എന്നാൽ പിന്നീട് ബിജെപി അഭിഭാഷകന്‍ മുകുള്‍ റോത്തഗി ഭൂരിപക്ഷം തെളിയിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു.

എംഎല്‍എമാര്‍ കൊച്ചിയില്‍ ആണെന്നും അവരെ തിരിച്ച്‌ സഭയില്‍ എത്തിക്കാനും വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുപ്പിക്കാനും കൂടുതല്‍ സമയം വേണമെന്നും റോത്തഗി അറിയിച്ചു. വിശ്വാസ വോട്ടെടുപ്പില്‍ ഉചിതമായ തീരുമാനമെടുക്കുന്നതിന് എംഎല്‍എമാര്‍ക്ക് കൂടുതല്‍ സമയം ആവശ്യമാണെന്നും റോത്തഗി വാദിച്ചു.

കോണ്‍ഗ്രസ് എംഎല്‍എമാർ ഹൈദരാബാദിലാണെന്നിരിക്കെ അവർ കൊച്ചിയിലാണെന്ന റോത്തഗിയുടെ വാദം കോടതിയില്‍ പൊട്ടിച്ചിരിക്ക് കാരണമായി. തുടർന്ന് വിശ്വാസ വോട്ടെടുപ്പ് നീട്ടിവയ്ക്കാന്‍ സാധിക്കില്ലെന്നും നാളെ വൈകുന്നേരം തന്നെ യെദ്യൂരപ്പ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്നും കോടതി വ്യക്തമാക്കി.

ഗവര്‍ണ്ണര്‍ എന്തടിസ്ഥാനത്തിലാണ് ബിജെപിയെ സര്‍ക്കാര്‍ ഉണ്ടാക്കാനായി ക്ഷണിച്ചതെന്ന് സുപ്രീം കോടതി ആരാഞ്ഞു. രാം ജഠ്മലാനി, കബില്‍ സിബല്‍, ശാന്തിഭൂഷണ്‍, മനു അഭിഷേക് സിങ്വി, പി.ചിദംബരം, മുകുള്‍ റോത്തഗി, പി.വി വേണുഗോപാല്‍ തുടങ്ങി പ്രമുഖ അഭിഭാഷകർ കോടതിയിൽ സന്നിഹിതരായിരുന്നു.

നാളെ വൈകുന്നേരം നാലു മണിക്കാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുക. ദേശീയ ശ്രദ്ധ നേടിയ അസ്വാഭാവിക സംഭവവികാസങ്ങളെ തുടർന്ന് നാളെ നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പിന്റെ ഫലമറിയുവാനായി രാജ്യമാകെ കാത്തിരിക്കുകയാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

അണ്ടര്‍ 17 യൂറോ കപ്പ്: ഇംഗ്ലണ്ടിന് പരാജയം; നെതര്‍ലാന്‍ഡ്‌സ് ഫൈനലില്‍

മൈക്രോഫിനാന്‍സ് തട്ടിപ്പു കേസ്; വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു