BJP-PDP coalition, end, Kashmir, governor, ceasefire,  Amit Shah, 
in ,

കാശ്മീരില്‍ ബിജെപി-പിഡിപി ഭരണ സഖ്യത്തിന് പരിസമാപ്തി; മുഫ്തി രാജി വച്ചു

ശ്രീനഗർ: ജമ്മു-കാശ്മീരില്‍ മൂന്ന് വർഷത്തിലധികം നീണ്ടു നിന്ന ബിജെപി-പിഡിപി സഖ്യത്തിന് ( BJP-PDP coalition ) പരിസമാപ്തിയായി. ഭരണ സഖ്യം പിരിയുന്നതായി ബിജെപി വളരെ നാടകീയമായി പ്രഖ്യാപിച്ചതിനെ തുടർന്ന് ജമ്മു-കാശ്മീരില്‍ ബിജെപി മന്ത്രിമാര്‍ രാജിവച്ചു.

ബിജെപിയുടെ 25 എംഎൽഎമാർ പിന്തുണ പിൻവലിച്ചതിനെ  തുടർന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജി വച്ചു. ഗവർണർക്ക് മുഖ്യമന്ത്രി രാജിക്കത്ത് സമർപ്പിച്ചു. അതേസമയം, മെഹ്ബൂബ മുഫ്തിയെ പിന്തുണയ്ക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി.

കാശ്മീരില്‍ പിഡിപിയുമായുള്ള സഖ്യം തുടരുക എന്നത് ബിജെപിയെ സംബന്ധിച്ച്‌ അസാധ്യമാണെന്നും അതിനാല്‍ തങ്ങള്‍ സഖ്യത്തില്‍ നിന്ന് പിന്‍മാറുകയാണെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് അറിയിച്ചു.

സഖ്യവുമായി മുന്നോട്ട് പോകുന്നത് ബിജെപിയ്ക്ക് യാതൊരു വിധത്തിലും ഗുണം ചെയ്യില്ലെന്നും രാം മാധവ് അഭിപ്രായപ്പെട്ടു.

സഖ്യം തുടരാനാകില്ലെന്ന വളരെ അപ്രതീക്ഷിതമായ തീരുമാനം ബിജെപി പ്രഖ്യാപിച്ചതോടെ മെഹ്ബൂബ മുഫ്തി സര്‍ക്കാരിന്റെ നിലനില്‍പ് അനിശ്ചിതത്വത്തിലാകുകയായിരുന്നു. സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താൻ സാധ്യതയുള്ളതായി റിപ്പോർട്ടുണ്ട്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചൊവ്വാഴ്ച സംസ്ഥാനത്തെ ബിജെപി നേതാക്കളുമായി ഡൽഹിയില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സഖ്യം വേര്‍പിരിയാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

സഖ്യത്തിലായിരുന്നെങ്കിലും ഇരുപാര്‍ട്ടികളും തമ്മില്‍ വിവിധ വിഷയങ്ങളില്‍ കടുത്ത എതിര്‍പ്പ് നിലനിന്നിരുന്നു. റംസാന് ശേഷം കാശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

ഇതിൽ പിഡിപിയ്ക്ക് കടുത്ത വിയോജിപ്പുണ്ടായിരുന്നു.  വെടിനിർത്തൽ തുടരണമെന്ന നിലപാടിലായിരുന്നു പിഡിപി. ഈ സാഹചര്യമാണ് സഖ്യത്തിന്റെ പൊടുന്നനെയുള്ള വേര്‍പിരിയലിലേക്ക് നയിച്ചതെന്നാണ് സൂചന.

നിലവിൽ 87 അംഗ മന്ത്രിസഭയിൽ പിഡിപിക്ക് 28 ഉം ബിജെപിക്ക് 25 ഉം അംഗങ്ങളാണുള്ളത്. മറ്റുള്ളവർ-36. 44 ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 2014 ലാണ് ബിജെപി-പിഡിപി സഖ്യം നിലവില്‍ വന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

World cup, England, Tunisia, won, captain, Harry Kane ,record, Russia, 2018,

ലോകകപ്പ്: ഇംഗ്ലണ്ടിന്റെ നായകന് അപൂർവ്വ നേട്ടം; വിജയലഹരിയിൽ ആരാധകർ

Ophthalmology, R.I.O, Shylaja, fund, machines, eye care, Thiruvananthapuram government eye hospital, 

അത്യാധുനിക നേത്ര ചികിത്സ; കണ്ണാശുപത്രിക്ക് 3.72 കോടി രൂപ അനുവദിച്ചു