രാഷ്ട്രീയ പാര്‍ട്ടികളുടെ ആസ്തിയിൽ വൻ വർദ്ധനവ്

BJP, Richest Party , Country ,Assets

ന്യൂഡല്‍ഹി: ബിജെപി (BJP) ഇന്ത്യയിലെ (India) ഏറ്റവും ആസ്തിയുള്ള (assets) രാഷ്ട്രീയ പാർട്ടിയായി. 2004-05 കാലയളവിൽ 122.93 കോടി രൂപയായിരുന്നു ബിജെപിയുടെ ആസ്തി. നിലവിൽ ഇത് 893.88 കോടി രൂപയായി വർദ്ധിച്ചു.

2004-2005ലെ കണക്കുകളെ അപേക്ഷിച്ച്‌ 2015-2016 കാലയളവിൽ 647 ശതമാനത്തിന്‍റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ് നടത്തിയ കണക്കെടുപ്പിലാണ് രാജ്യത്തെ രാഷ്ട്രീയ പാർട്ടികളുടെ ആസ്തികളെ സംബന്ധിച്ച വിവരം ശേഖരിക്കാനായത്.

വിവിധ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പു കമ്മീഷനും ആദായനികുതി വകുപ്പിനും സമര്‍പ്പിച്ച കണക്കിന്‍റെ അടിസ്ഥാനത്തിലാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ് കണക്കെടുപ്പ് നടത്തിയത്.

759 കോടി രൂപ ആസ്തിയുമായി കോണ്‍ഗ്രസ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. കോണ്‍ഗ്രസിന്‍റെ ആസ്തിയില്‍ 353.41 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് നിലവിൽ 329 കോടി രൂപയുടെ ബാധ്യതയുണ്ട്. വെറും 25 കോടി രൂപയാണ് ബിജെപിയുടെ ബാധ്യത.

2004-05 കാലയളവിൽ 43.09 കോടി രൂപ മാത്രം ആസ്തിയുണ്ടായിരുന്ന ബിഎസ്പിക്ക് നില്‍വില്‍ 559.01 കോടി രൂപയുടെ ആസ്തിയുണ്ട്. 0.25 കോടി രൂപ ആസ്തിയുണ്ടായിരുന്ന തൃണമൂൽ കോൺഗ്രസ് 11 വർഷങ്ങൾ കൊണ്ട് 44.99 കോടി രൂപ സമ്പാദിച്ചു.

2004-05 ല്‍ 90.55 കോടി രൂപ ആസ്തി വെളിപ്പെടുത്തിയ സിപിഐ (എം) നിലവില്‍ 437.78 കോടി രൂപയുടെ ആസ്തിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

ആസ്തിയിൽ 383.47 ശതമാനം വളർച്ചയാണ് സിപിഐ (എം) നേടിയിരിക്കുന്നതെന്ന് എഡിആർ നാഷണൽ കോർഡിനേറ്റർ അനിൽ വർമ വെളിപ്പെടുത്തി. 5.56 കോടി രൂപയിൽ നിന്ന് 10.18 കോടി രൂപ മാത്രം നേടിയ സിപിഐ പട്ടികയുടെ അവസാനം ഇടം നേടി.

 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Ranji Trophy, quarter finals, Kerala, Kerala cricket team, Chaudhry Bansi Lal Cricket Stadium, Lahli, Haryana, 1 innings, runs, tournament, Sanju, Sasil Thampi Sachin Baby, Jalaj Saxsena, matches, win, night watchman, victory, Ranji trophy, kerala,won, Saurashtra, defeated, Thiruvananthapuram, Kerala bowlers,Saurashtra openers ,Robin Uthappa ,Joseph ,Barot, Jivrajani , Akshay, not out, Thampi,second innings ,closed ,wickets, runs, Sanju Samson, Ranji trophy, Kerala, won, J&K, Jamu Kashmir, ranji trophy, kerala, gujarat

രഞ്ജി ട്രോഫി: കേരളം നാലു വിക്കറ്റിന് പരാജയപ്പെട്ടു

AMMA, Lal, Mukesh, media freedom,journalists,  Gauri, panama papers, journalist

പനാമ അഴിമതി കണ്ടെത്തിയ മാധ്യമപ്രവര്‍ത്തക വധിക്കപ്പെട്ടു