in

കേരളത്തിൽ ബി ജെ പി നേരിടാനിരിക്കുന്നത് സ്വന്തം വാട്ടർലൂവിനെയാണ്  

അഗ്നിവേശ് ഒരു കത്തെഴുതുന്നു. മുഴുവൻ ഇന്ത്യക്കാർക്കുമുള്ള ഒരു തുറന്ന കത്താണിത്. മല കയറിയ യുവതികളെ അഭിനന്ദിച്ചും മതിൽ തീർത്ത സ്ത്രീ ശക്തിയെ വാഴ്ത്തിക്കൊണ്ടും അദ്ദേഹം എഴുതുന്ന കത്തിൽ കേരളത്തിലെ സമീപകാല രാഷ്ട്രീയ -സാമൂഹ്യാസ്വസ്ഥതകളുടെ കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്, ഒട്ടും മറയില്ലാതെ. 

പരമ്പരാഗതമായ ശക്തി കേന്ദ്രങ്ങളിൽ ബി ജെ പി പരാജയപ്പെട്ടതിന്റെ ശിക്ഷയാണ് കേരളം ഇന്ന് അനുഭവിക്കുന്നതെന്നും ജനസമ്മതി തകർന്നടിഞ്ഞ ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലേക്ക് നുഴഞ്ഞു കയറാനുള്ള  ആർ എസ് എസിന്റെയും ബി ജെ പി യുടെയും ശ്രമങ്ങളാണ് ഇവിടത്തെ കലാപാന്തരീക്ഷത്തിനു പിന്നിലുള്ളതെന്നും അദ്ദേഹം തുറന്നടിക്കുന്നു. 

ഹിന്ദുത്വ ശക്തികളുടെ എക്കാലത്തെയും നോട്ടപ്പുള്ളിയാണ്  സ്വാമി അഗ്നിവേശ്. ആ വന്ദ്യവയോധികന്റെ വാക്കുകളെ ഭയപ്പെടുന്നവരാണ് ഹിന്ദുത്വ ശക്തികൾ. ജീവൻ അപായപ്പെടുത്താനുള്ള സംഘ പരിവാർ ഗുണ്ടകളുടെ ആക്രമണങ്ങളിൽ നിന്ന് കഷ്ടിച്ചാണ് അടുത്തിടെ അദ്ദേഹം രക്ഷപ്പെട്ടത്. 

ദൈവത്തിന്റെ സ്വന്തം നാട്ടിൽ ബി ജെ പി നേരിടാനിരിക്കുന്നത് അതിന്റെ സ്വന്തം വാട്ടർ ലൂവിനെയാണ് എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ബ്രാഹ്മണിക്കൽ പുരുഷാധിപത്യം ശബരിമലയിൽ അടിച്ചേൽപ്പിച്ച വിവേചനപൂർണവും അന്ധകാരോന്മുഖവുമായ അനാചാരങ്ങളെ തകർത്ത് രാജ്യത്തെ മുഴുവൻ അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെയും സ്വാതന്ത്ര്യത്തിനും ശാക്തീകരണത്തിനും വേണ്ടി നിലകൊണ്ട കേരളത്തിലെ ആ രണ്ടു യുവതികളെയും കത്തിൽ അദ്ദേഹം  അഭിനന്ദിക്കുന്നു. 


സ്വാമി അഗ്നിവേശിന്റെ തുറന്ന കത്ത് 

ബ്രാഹ്മണിക്കൽ പുരുഷാധിപത്യം ശബരിമലയിൽ അടിച്ചേൽപ്പിച്ച വിവേചനപൂർണവും അന്ധകാരോന്മുഖവുമായ അനാചാരങ്ങളെ തകർത്ത് രാജ്യത്തെ  മുഴുവൻ അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെയും സ്വാതന്ത്ര്യത്തിനും ശാക്തീകരണത്തിനും വേണ്ടി നിലകൊണ്ട കേരളത്തിലെ ആ രണ്ടു യുവതികളെയും ഞാൻ അഭിനന്ദിക്കുന്നു. 

പുതുവത്സര ദിനത്തിലെ വനിതാമതിൽ കേരളത്തിലെ സ്ത്രീകളുടെ സംഘടിത ശക്തിയെ പുറത്തെടുത്തു. സ്ത്രീകളുടെ അസാധാരണമായ ഇച്ഛാശക്തിയാണ് വെളിപ്പെട്ടത്. നൂറ്റാണ്ടുകൾ പഴകിയ മതാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും  ഇനിയും അവരെ തളച്ചിടാനാവില്ല.

ഹിന്ദുത്വ ഫാസിസത്തിന്റെ പരീക്ഷണ ശാലയായിരുന്നു നരേന്ദ്ര മോദിക്ക് കീഴിൽ ഉണ്ടായിരുന്ന ഗുജറാത്ത് ഭരണകൂടമെങ്കിൽ, സ്ത്രീകളുടെ ജനാധിപത്യ സ്വയം നിർണയാവകാശത്തിന്റെ കരുത്തുറ്റ പരീക്ഷണ ശാലയായി പിണറായി വിജയന് കീഴിലുള്ള കേരളം മാറിത്തീരുകയാണ്.

പ്രതിരോധത്തിന്റെ ചരിത്രപരമായ ഈ  മുന്നേറ്റത്തിന്റെ മുന്നണിപ്പോരാളികൾ സ്ത്രീകളാണ് എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. സംഘ പരിവാർ ഛിദ്ര ശക്തികളുടെയും അരാജകവാദികളുടെയും ആക്രമണങ്ങളെ ശക്തിയുക്തം ചെറുക്കാനും അതിനു തിരിച്ചടികൾ നൽകാനും സ്ത്രീകളുടെ നിശ്ചയ ദൃഢതകൊണ്ടും ഉദാത്തമായ ധീരത കൊണ്ടും കഴിഞ്ഞിരിക്കുന്നു.

പുതുവത്സര ദിനത്തിൽ, ഫാസിസ്റ്റു ശക്തികളെ പ്രതിരോധിക്കാൻ തീർത്ത നവോത്ഥാന മതിലിൽ അണി ചേർന്നവരിൽ ഭൂരിഭാഗവും ഹിന്ദു സ്ത്രീകളായിരുന്നു. അവരാണ് യഥാർത്ഥ ഹിന്ദു വിശ്വാസികൾ. ഹിന്ദു മതം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഹിന്ദുത്വയാണ് എന്ന് തിരിച്ചറിയാനുള്ള വിവേകം അവർക്കുണ്ടായി. ഹിന്ദു മതം സ്ത്രീകളെ ആദരിക്കുന്ന മതമാണ്. എന്നാൽ ആക്രമണോല്സുക, പുരുഷാധിപത്യ ഹിന്ദുത്വം അവരെ എന്നന്നേക്കും  അടിമകളായി നിലനിർത്താനും എപ്പോഴും തങ്ങൾക്കു വിധേയരാക്കി മാറ്റാനുമാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ഇത്തരം ഇരുട്ടിന്റെ ശക്തികൾക്കെതിരെ അവസാനംവരെ പൊരുതുമെന്നാണ് കേരളീയ യുവതികൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടത്തിലൂടെ കേരളം കടന്നു പോകുന്ന ഈ വേളയിൽ കേരളത്തിലെ ജനങ്ങളോടൊപ്പം അണിചേരാൻ മുഴുവൻ ഭാരതീയരോടും ഞാൻ അഭ്യർത്ഥിക്കുന്നു. 

പരമ്പരാഗതമായ ശക്തി കേന്ദ്രങ്ങളിൽ ബി ജെ പി പരാജയപ്പെട്ടതിന്റെ ശിക്ഷയാണ് കേരളം ഇന്ന്  അനുഭവിക്കുന്നത്. ജനസമ്മതി തകർന്നടിഞ്ഞ  ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലേക്ക് നുഴഞ്ഞു കയറാനുള്ള ആർ എസ് എസിന്റെയും ബി ജെ പി യുടെയും ശ്രമങ്ങളാണ് അവിടത്തെ  കലാപാന്തരീക്ഷത്തിനു പിന്നിലുള്ളത്. 

അധികാരത്തിൽ കടിച്ചു തൂങ്ങാനും അത് പരമാവധി ദുർവിനിയോഗം ചെയ്യാനുമുള്ള മോദിയുടെ അത്യാർത്തിയുടെ വിലയാണ് ഇന്ന് കേരളീയ സമൂഹം അനുഭവിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ബി ജെ പി നേരിടാനിരിക്കുന്നത് അതിന്റെ സ്വന്തം വാട്ടർ ലൂവിനെയാണ്.

എന്നാൽ അതിന്റെ മുഖത്തേൽക്കുന്ന കനത്ത ആഘാതങ്ങൾ  അധികാര മുദ്രകൾ പേറുന്ന ഒരു പട്ടാള മേധാവിയുടെ കൈകൾ കൊണ്ടല്ല , മറിച്ച് അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ ഇച്ഛാശക്തികൊണ്ടാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. സ്വന്തം ശബ്ദം കണ്ടെത്തുകയും സ്വന്തം  ദൗത്യം  തിരിച്ചറിയുകയും അതുവഴി മുഴുവൻ മറ്റുള്ളവർക്കെല്ലാം മാതൃകകൾ ആയി മാറിയ സ്ത്രീകളെക്കൊണ്ട്. 

കടപ്പാട്: The Wire

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

യാത്രയിലെ  ആദ്യ ഗാനം പുറത്തിറങ്ങി 

Mani , K M Mani , UDF, Chengannur, by election, Kerala Congress, chairman, PJ Joseph, Jose K Mani, CPM, BJP, election, meeting, 

പ്രവാസി ഡിവിഡന്‍റ് പദ്ധതി നടപ്പാക്കാന്‍ ഓര്‍ഡിനന്‍സ്