ശബരിമല പ്രശ്നം വർഗീയത വളർത്താനുള്ള സുവർണാവസരമായി ബി ജെ പി കാണുന്നു: എം എം ഹസൻ

തിരുവനന്തപുരം; ശബരിമല പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ കഴിയുന്നത് കേന്ദ്ര സർക്കാരിനാണെന്നും അതിനാൽ സുപ്രീം കോടതി വിധിയെ മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവരണമെന്നും മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ. കെ.മുരളീധരൻ എം.എൽ.എ നയിക്കുന്ന പദയാത്രയുടെ രണ്ടാം ദിവസത്തെ പര്യടനം വെഞ്ഞാറമൂട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ഷാ ബാനു കേസിലെ സുപ്രീം കോടതി വിധി മറികടക്കാനും വിശ്വാസ സംരക്ഷണത്തിനുമായി പാർലമെന്റിൽ നിയമം പാസ്സാക്കിയ രാജീവ് ഗാന്ധി സർക്കാരിന്റെ മാതൃക പിന്തുടരാൻ മോദി സർക്കാർ തയ്യാറാകണം.

ശബരില പ്രശ്നത്തിനു പരിഹാരമുണ്ടാക്കാൻ ഉത്തരവാദിത്തമുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതിനാലാന്ന് സാമൂഹ്യ സംഘർഷം രൂക്ഷമാകുന്നത്. ബി. ജെ പി അധ്യക്ഷൻ ശ്രീധരൻ പിള്ള രഥയാത്ര നടത്തേണ്ടത് ഡൽഹിയിലേക്കാണ്. ഓർഡിനൻസ് കൊണ്ടുവരുവാൻ കേന്ദ്ര സർക്കാരിന് മേൽ ബി.ജെ.പി സമ്മർദ്ദം ചെലുത്താൻ തയ്യാറാകാത്തത് വർഗീയത ആളിക്കത്തിക്കാനുള്ള സുവർണ്ണാവസരമായി ശബരിമല പ്രശ്നത്തെ കാണുന്നത് കൊണ്ടാണെന്നും ഹസൻ പറഞ്ഞു.

കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, ശരത്ചന്ദ്രപ്രസാദ്, ഡി.സി.സി.പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കെ.പി.സി.സി.അംഗങ്ങളായ ഇ.ഷംസുധീൻ, ബ്ലോക്ക് പ്രസിഡന്റ് പുരുഷോത്തമൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആരാധകരുടെ മനംകവർന്ന്  തയ്മൂർ 

സംസ്ഥാനത്തെ 77 ടൂറിസം കേന്ദ്രങ്ങളില്‍ ഗ്രീന്‍ കാര്‍പറ്റ് പദ്ധതി