ബി ജെ പി യുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു 

ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടിയുടെ ഔദ്യോഗിക വെബ്‍സൈറ്റ് ഇന്ന് രാവിലെ ഹാക്ക് ചെയ്ത നിലയിൽ കാണപ്പെട്ടു. 

സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന സന്ദേശങ്ങളിൽ സൈറ്റ് തുറന്നാൽ കണ്ടിരുന്നത് സഭ്യമല്ലാത്ത  സന്ദേശങ്ങളാണ് എന്ന സൂചനയുണ്ട്. ജർമ്മൻ ചാൻസലർ ആഞ്ജല മെർക്കലും മോദിയുമായുള്ള മീമും പ്രചരിക്കുന്നുണ്ട്.

എന്നാൽ ഇപ്പോൾ സൈറ്റിൽ പ്രവേശിക്കാനാവുന്നില്ല. അസൗകര്യത്തിന് ക്ഷമ  ചോദിച്ചുകൊണ്ടുള്ള സന്ദേശമാണ് കാണാനാവുന്നത്. മെയ്ന്റനൻസ് നടക്കുകയാണെന്നും ഉടൻ പ്രവർത്തനക്ഷമമാവും എന്ന സന്ദേശവും ഉണ്ട്.

 ഹാക്കിങ്ങിന്റെ  ഉത്തരവാദിത്തം  ആരും ഏറ്റെടുത്തിട്ടില്ല. പാർട്ടിയുടെ ഔദ്യോഗിക വിശദീകരണവും ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കേന്ദ്ര-സംസ്ഥാന രാഷ്ട്രീയം യു ഡി എഫിന് അനുകൂലം: ഉമ്മന്‍ ചാണ്ടി

‘തത്കാൽ’ അറിഞ്ഞിരിക്കേണ്ടത്