black-necked stork, Haryana, rubber ring, beak, rescued, released , photographer Manoj Nayar, Haryana Forest Minister Rao Narbir Singh and Principal Chief Conservator of Forests, Haryana, Anil Kumar Hooda,
in , ,

ശിക്ഷകരും രക്ഷകരുമായി മനുഷ്യർ; ഒടുവിൽ അത്യപൂർവ്വമായ കൊക്കിന് ആശ്വാസം

ചണ്ഡീഗഡ്: മനുഷ്യരാൽ വലഞ്ഞ അത്യപൂർവ്വ കൊക്കിന് ( stork ) ഒടുവിൽ മനുഷ്യർ തന്നെ രക്ഷകരായി. മനുഷ്യരുടെ ചെയ്തികൾ മൂലം ദുരിതമനുഭവിച്ച ഹരിയാനയിലെ അത്യപൂർവ്വമായ കൊക്കിന് ഇന്ന് മോചനം ലഭിച്ചു.

റബ്ബർ വളയത്തിൽ കുരുങ്ങിയതിനെ തുടർന്ന് ദുരിതത്തിലായ അപൂർവ്വ കൊക്കിന്റെ ചിത്രം വൈറലായതിനെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ പോലും ഈ വാർത്ത ചർച്ച ചെയ്യപ്പെട്ടിരുന്നു.black-necked stork, Haryana, rubber ring, beak, rescued, released , photographer Manoj Nayar, Haryana Forest Minister Rao Narbir Singh and Principal Chief Conservator of Forests, Haryana, Anil Kumar Hooda, save

എന്നാൽ ചില പക്ഷിസ്നേഹികളുടെ ആത്മാർത്ഥമായ ഇടപെടലിനെ തുടർന്ന് കഴുത്തിൽ കറുത്ത നിറമുള്ള കൊക്കിന് ജീവൻ തിരിച്ചു കിട്ടിയിരിക്കുകയാണ്.

ഹരിയാന വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെന്റിലെ ഒരു കൂട്ടം പക്ഷി സ്നേഹികളാണ് കൊക്കിനെ രക്ഷിക്കാൻ മുൻകൈയ്യെടുത്തത്.

റബ്ബർ വളയം കുടുങ്ങിയതിനെ തുടർന്ന് ദിവസങ്ങളോളം ജലപാനമില്ലാതെ വലഞ്ഞ കൊക്കിനെ ജൂൺ ഏഴിനാണ് ബസായിയിലെ ഫോട്ടോഗ്രാഫറായ മനോജ് നായർ കണ്ടെത്തിയത്.

 black-necked stork, Haryana, rubber ring, beak, rescued, released , photographer Manoj Nayar, Haryana Forest Minister Rao Narbir Singh and Principal Chief Conservator of Forests, Haryana, Anil Kumar Hooda, saved, തുടർന്ന് വിവരമറിഞ്ഞ ഹരിയാന വനം വകുപ്പിന്റെ സംഘവും മറ്റ് പ്രകൃതി സ്നേഹികളും ആ പക്ഷിക്കായി അഞ്ചു ദിവസത്തോളം തിരച്ചിൽ നടത്തി.

കൊക്കിനെ പിടികൂടുവാനായി പഠിച്ച പണി പതിനെട്ടും പയറ്റേണ്ടി വന്നു ആ സംഘത്തിന്. ഒടുവിൽ പിടികൂടപ്പെട്ട ആ പക്ഷിയുടെ കൊക്കിൽ നിന്ന് വളയം നീക്കം ചെയ്‌തെങ്കിലും ആ പക്ഷി തീർത്തും അവശതയിലായിരുന്നു.

അതിനാൽ രണ്ടു ദിവസത്തെ നിരീക്ഷണത്തിനായി കൊക്കിനെ സൂക്ഷിച്ചു. മികച്ച പരിപാലനം ലഭിച്ചതിനെ തുടർന്ന് ആരോഗ്യം വീണ്ടെടുത്ത കൊക്കിനെ ഇന്നാണ് അധികൃതർ തുറന്നു വിട്ടത്.

കൊക്കിന്റെ സ്വാതന്ത്യ്ര നിമിഷത്തിന് സാക്ഷിയാകുവാനായി ഹരിയാന വനം വകുപ്പ് മന്ത്രി റാവു നർബീർ സിംഗ് നേരിട്ടെത്തിയിരുന്നു.

കൂടാതെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററായ അനിൽ കുമാർ ഹൂഡയും പക്ഷിയെ മോചിപ്പിക്കുന്ന ചടങ്ങിൽ പങ്കെടുത്തു.

 black-necked stork, Haryana, rubber ring, beak, rescued, released , photographer Manoj Nayar, Haryana Forest Minister Rao Narbir Singh and Principal Chief Conservator of Forests, Haryana, Anil Kumar Hooda, saved, 

Leave a Reply

Your email address will not be published. Required fields are marked *

Muhamma , Yoga, official declaration, Alappuzha, panchayat,

കേരളത്തിലെ ആദ്യത്തെ യോഗാ ഗ്രാമമായി മുഹമ്മ; ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞു

ADGP Sudesh Kumar , allegation, police driver, special branch report, DGP, Chennithala, Pinarayi, FIR, 

പോലീസിലെ ദാസ്യപ്പണി; എഡിജിപി സുധേഷ് കുമാറിനെതിരെ ആരോപണം രൂക്ഷം