Black Panther, more tweets, movie ,Twitter history, audiences ,broken record , box office, ,social media,Michelle Obama ,Soundtrack producer Kendrick Lamar, christopher nolan
in ,

ട്വീറ്റുകളുടെ വൻ പ്രവാഹം; സൂപ്പർ ഹീറോ ചിത്രം ബ്ലാക്ക് പാന്തർ ചരിത്രം സൃഷ്‌ടിച്ചു

ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികളെ ആവേശഭരിതരാക്കിയും ബോക്സ് ഓഫീസ് റെക്കോർഡുകളെല്ലാം തിരുത്തിയെഴുതിയും മുന്നേറുകയാണ് സൂപ്പർ ഹീറോ ചിത്രമായ ‘ബ്ലാക്ക് പാന്തർ’ ( Black Panther ). മാർവെൽ കോമിക്സിനെ ആധാരമാക്കി റയാൻ കോഗ്ലെർ സംവിധാനം ചെയ്ത ചിത്രമാണിത്.

സൂപ്പർ ഹീറോ ചിത്രങ്ങൾ അസാധാരണമല്ലാത്ത ഹോളിവുഡിൽ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഈ ചിത്രം. സമൂഹമാധ്യമങ്ങളിൽ ചിത്രത്തിന് മികച്ച അഭിപ്രായം ലഭ്യമായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഏറ്റവും കൂടുതൽ പേർ ട്വീറ്റ് ചെയ്ത ചിത്രം എന്ന വിശേഷണം ‘ബ്ലാക്ക് പാന്തർ’ സ്വന്തമാക്കിയത്.

ട്വിറ്റർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ‘സ്റ്റാർ വാർസ്: ദ ലാസ്റ്റ് ജെഡി’, ‘അവേഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ’ എന്നീ ചിത്രങ്ങളെ രണ്ടും മൂന്നും  സ്ഥാനത്തേയ്ക്ക് പിന്തള്ളിക്കൊണ്ടാണ്  മാർവെലിന്റെ ‘ബ്ലാക്ക് പാന്തർ’ 35 മില്യൺ ട്വീറ്റുകളുമായി ഒന്നാം സ്ഥാനത്തെത്തിയത്.

ചിത്രത്തിൽ ചാഡ്വിക്ക് ബോസ്‌മാൻ അവതരിപ്പിച്ച ടൈറ്റിൽ കഥാപാത്രം തന്നെയാണ് ഏറ്റവുമധികം ട്വീറ്റുകൾ സ്വന്തമാക്കിയിരിക്കുന്നത്. മിഖായേൽ ബി ജോർദാന്റെ എറിക് കില്ലിമോങ്കെർ, ലെറ്റിറ്റിയ റൈറ്റിന്റെ ഷുറി എന്നീ കഥാപാത്രങ്ങൾക്കും വൻ പ്രശംസാ പ്രവാഹമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Black Panther, more tweets, movie ,Twitter history, audiences ,broken record , box office, ,social media,Michelle Obama ,Soundtrack producer Kendrick Lamar, christopher nolan

പ്രശസ്തരുടെ പരാമർശങ്ങൾ വളരെയേറെ ഉൾപ്പെട്ടത് ചിത്രത്തിന് വൻ പ്രചാരണം നൽകുന്നുണ്ട്. ട്വീറ്റുകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് സൗണ്ട് ട്രാക്ക് പ്രൊഡ്യൂസർ കെൻഡ്രിക് ലാമറിന്റെ ട്വീറ്റാണ്. ചിത്രത്തിന്റെ സൗണ്ട് ട്രാക്കും റിലീസ് തീയതിയും വെളിപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ഏറെ കൗതുകരമായ ട്വീറ്റ് പ്രചരിക്കപ്പെട്ടത് വീഡിയോ ആയിട്ടാണ്. ചിത്രം കാണാനെത്തുന്ന ആരാധകരാണ് ഈ വീഡിയോയിൽ പ്രധാനമായും ഉൾപ്പെട്ടിട്ടുള്ളത്. അപ്രതീക്ഷിതമായി വൈറലായ ഈ വീഡിയോ ഇന്റർനെറ്റിൽ ഒരാഴ്ചക്കാലത്തോളം തരംഗമായി മാറുകയായിരുന്നു.

കൂടാതെ മിഷേൽ ഒബാമയുടെ ട്വീറ്റും ആരാധകർ ഏറ്റെടുത്തു. ബ്ലാക്ക് പാന്തറിന് പിന്നിൽ പ്രവർത്തിച്ചവരെയെല്ലാം അഭനന്ദിച്ച മിഷേൽ ഈ ചിത്രം പ്രേക്ഷകരെ പ്രതിസന്ധി ഘട്ടങ്ങളിൽ സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു. കൂടാതെ തങ്ങളുടെ ജീവിതത്തിൽ സ്വയം നായകനായി കരുതാൻ ഈ ചിത്രം പ്രേക്ഷകനെ ഉത്തേജിപ്പിക്കുമെന്നും മിഷേൽ വ്യക്തമാക്കി.

പ്രശസ്ത സംവിധായകൻ ക്രിസ്റ്റഫർ നോളൻ ബ്ലാക്ക് പാന്തറിന് മികച്ച ചിത്രത്തിനുള്ള ഓസ്കർ നോമിനേഷൻ ലഭ്യമാകുമെന്ന് അഭിപ്രായപ്പെട്ടത് ആരാധകർ ഏറെ കൗതുകത്തോടെയാണ് സ്വീകരിച്ചത്. സൂപ്പർഹീറോ ചിത്രങ്ങളെല്ലാം ഓസ്കർ വിഭാഗത്തിൽ നിന്ന് ഒഴിവാക്കപ്പെടുകയാണ്    പതിവ്.

തന്റെ തന്നെ ലോക പ്രശസ്തമായ ‘ഡാർക്ക് നൈറ്റ്’ എന്ന ചിത്രവും ഓസ്കർ വിഭാഗത്തിൽ നിന്ന് പതിവു പോലെ ഒഴിവാക്കപ്പെട്ടപ്പോൾ പോലും മൗനം പാലിച്ച നോളൻ ബ്ലാക്ക് പാന്തറിനായി ഇത്തരത്തിലൊരു പ്രവചനം നടത്തിയത് ആരാധകരെയും നിരൂപകരെയും ആഴത്തിൽ ചിന്തിപ്പിച്ചിരിക്കുകയാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Male contraceptive pill , successful results, Phase 1 ,clinical trials, develop, male contraceptive drug , female birth control pill, investigations,topical gel ,human clinical trials,variety of methods, male contraception,efficacy ,new male birth control pill , drug ,safe and effective,dimethandrolone undecanoate,,DMAU,

പുരുഷന്മാർക്കുള്ള ഗർഭ നിരോധന ഗുളിക: പരീക്ഷണത്തിന്റെ ആദ്യ ഘട്ടം വിജയകരം

vayalkkili , Keezhattoor , CPM, protest, Nadinu kaval , Kannur, 

കീഴാറ്റൂരിൽ വയൽക്കിളികളുടെ സമരത്തിന് ബദൽ സമരവുമായി സിപിഎം