Blockchain Hackathon, KBA ,  IIITM-K , won , CoE ,Certificate of Excellence ,student team ,Kerala Blockchain Academy ,conducted,Best of Block Inc,IIT Delhi , Open Innovation
in

ബ്ലോക്ക് ചെയ്ന്‍ ഹാക്കത്തണ്‍: കെബിഎ സംഘത്തിന് പുരസ്കാരം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐടി ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ്-കേരള ( IIITM-K ) യുടെ കീഴിലുള്ള കേരള ബ്ലോക്ക് ചെയിൻ അക്കാദമി ( KBA ), ഡല്‍ഹി ഐഐടിയില്‍ നടത്തിയ ഓപ്പണ്‍ ഇന്നവേഷന്‍ ബ്ലോക്ക് ചെയിൻ ഹാക്കത്തണില്‍ മികവിനുള്ള പുരസ്കാരം ( Certificate of Excellence ) കരസ്ഥമാക്കി.

കെബിഎ വിദ്യാർത്ഥികളായ എന്‍.ഡി. അലക്സും അനുഷ ഗാര്‍ഗും ചേര്‍ന്ന ടീമാണ് ഈ നേട്ടം കൈവരിച്ചത്. ബ്ലോക്ക് ചെയ്ന്‍ പ്രഫഷനലുകളും സ്റ്റാര്‍ട്ടപ്പുകളും ഉള്‍പ്പെടുന്ന ഇരുപത്തിയഞ്ചോളം ടീമുകള്‍ തമ്മിലായിരുന്നു മല്‍സരം.

ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയ ടീമുകള്‍ക്കു മാത്രമാണ് സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സ് ലഭിച്ചത്. മത്സരം നടത്തിയ ബെസ്റ്റ് ഓഫ് ബ്ലോക്ക് ഇന്‍കോര്‍പറേറ്റഡ് എന്ന സ്ഥാപനത്തിന്‍റെ ഏഞ്ചല്‍ നിക്ഷേപവും വിജയികള്‍ക്ക് ലഭിക്കും.

ബ്ലോക്ക് ചെയ്ന്‍ ഗവേഷണം, പ്രോഡക്ട് ഡവലപ്മെന്‍റ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ കൂട്ടായ്മയാണ് ബെസ്റ്റ് ഓഫ് ബ്ലോക്ക് ഇന്‍ക്. ഇന്‍കുബേറ്റ് ഇന്‍ഡ്, ഡല്‍ഹി ഐഐടിയുടെ സംരംഭകത്വ വികസന സെല്‍( EDC ) എന്നിവയുടെ സഹകരണത്തോടെയാണ് ഹാക്കത്തണ്‍ നടന്നത്.

 Blockchain Hackathon, KBA ,  IIITM-K , won , CoE ,Certificate of Excellence ,student team ,Kerala Blockchain Academy ,conducted,Best of Block Inc,IIT Delhi , Open Innovationപൊതുസമൂഹത്തിന് ഗുണകരമാകുന്ന രീതിയില്‍ ബ്ലോക്ക് ചെയ്ന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഹൈപ്പര്‍ലജര്‍ സാങ്കേതികവിദ്യ ആധാരമാക്കി, ‘ഇന്ത്യയിലെ പ്രാഥമികാരോഗ്യ രംഗത്ത് ബ്ലോക്ക് ചെയ്ന്‍ വഴി പരിഹാരം’ എന്ന ആശയമാണ് കെബിഎ ടീം അവതരിപ്പിച്ചത്.

 

ഈ ആശയത്തിന്‍റെ വാണിജ്യമാതൃക സൃഷ്ടിക്കുന്നതിനും കൂടുതല്‍ ചര്‍ച്ചകള്‍ക്കുമായി സംഘത്തിന് ക്ഷണവും ലഭിച്ചിട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Governor , gender equality , girls, India, P Sadashivam, Kerala, education, equality, 

വികസിത ഇന്ത്യക്കായി ലിംഗ സമത്വം ഉറപ്പു വരുത്തണമെന്ന് ഗവർണർ

Thiruvananthapuram ,development , new projects, agriculture, farmers, meeting , district collector, pipe line, road, walk way, students,   implementation ,planned , scientific development , trivandrum city , adjoining area,jurisdiction , authority ,extends , panchayats,

തലസ്ഥാന നഗരിക്ക് പുതിയ പദ്ധതികളും നിർദ്ദേശങ്ങളുമായി ജില്ലാ ആസൂത്രണസമിതി