Blockchain technology , Kerala,K-DISC, crop insurance scheme , purchase, distribution, Kerala Development and Innovation Strategic Council , milk, fish, vegetable, distribution, 
in , ,

വിള ഇന്‍ഷുറന്‍സിനും പാല്‍, പച്ചക്കറി വിതരണത്തിനും ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍, പച്ചക്കറി, മത്സ്യം എന്നിവയുടെ വിതരണത്തിനും വിള ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനുമായി കേരള സര്‍ക്കാര്‍ അത്യാധുനിക ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ ( Blockchain technology ) നടപ്പാക്കുന്നു.

ഇന്ത്യയില്‍ ഇതാദ്യമായി സര്‍ക്കാര്‍ മേഖലയിലെ ഈ ഉദ്യമം കേരള ഡെവലപ്മെന്‍റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്) ആണ് ഏറ്റെടുത്തിരിക്കുന്നത്.

ഇതിനൊപ്പം തന്നെ ബ്ലോക്ചെയിന്‍ മേഖലയ്ക്കാവശ്യമായ ബൃഹത്തായ മനുഷ്യശേഷി സൃഷ്ടിക്കുന്നതിന് പരിശീലന കോഴ്സുകള്‍ തുടങ്ങുന്നതിനും കെ-ഡിസ്ക് തീരുമാനിച്ചിട്ടുണ്ട്. ‘മില്‍ക് ചെയിന്‍’ എന്ന പേരിലാണ് പാല്‍വിതരണത്തില്‍ ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ നടപ്പാക്കുന്നത്.

ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യയിലൂടെ ഉത്പാദനം, സംഭരണം, വിതരണം എന്നിവയില്‍ ഗുണനിലവാരവും കൃത്യനിഷ്ഠയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കെ-ഡിസ്ക് ചെയര്‍മാന്‍ ഡോ.കെ.എം ഏബ്രഹാം അറിയിച്ചു.

നിലവിലുള്ള വിതരണശൃംഖലയുടെ വിവരങ്ങള്‍ ആര്‍ക്കും പരിശോധിക്കാവുന്ന തരത്തിലുള്ള ഇലക്ട്രോണിക് ലെഡ്ജറായി സൃഷ്ടിക്കും.ശൃംഖലയിലെ ഓരോ ഘടകത്തിനും പ്രത്യേക തിരിച്ചറിയല്‍ നമ്പരുണ്ടാകും.

ഈ നമ്പര്‍ ഉപയോഗിച്ച് വിതരണത്തിന്‍റെ ഏതു ഘട്ടത്തിലും ഉല്പന്നത്തിന്‍റെ സ്രോതസും ഗുണനിലവാരവും കണ്ടെത്തും. ‘ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ്’ എന്ന നൂതന വിവര സാങ്കേതിക വിദ്യയിലൂടെ ട്രക്കുകള്‍, ശീതീകരണ ടാങ്കുകള്‍ തുടങ്ങിയവയെ ഇന്‍റര്‍നെറ്റ് വഴി ബന്ധപ്പെടുത്തി നിരീക്ഷിക്കും.

ഇവയുടെ സ്ഥാനം, ഉല്പന്നത്തിന്‍റെ താപനില തുടങ്ങിയവ നിശ്ചിത മാനദണ്ഡമനുസരിച്ച് ഉറപ്പാക്കും. ഇതിനായി ആര്‍എഫ് ഐഡി ടാഗുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എന്നിവയാണ് ഉപയോഗിക്കുന്നത്.

പ്രകൃതിക്ഷോഭം കാരണമുണ്ടാകുന്ന വിളനഷ്ടം വിലയിരുത്തി പരമാവധി വേഗത്തില്‍ നഷ്ടപരിഹാരം നല്‍കുന്ന ‘സ്മാര്‍ട്ട് വിള ഇന്‍ഷുറന്‍സ് പദ്ധതി’യാണ് ബ്ലോക്ചെയിനിലൂടെ നടപ്പാക്കുന്ന മറ്റൊരു സേവനം.

നഷ്ടത്തിന്‍റെ യഥാർത്ഥ കാരണം പ്രതികൂല കാലാവസ്ഥയാണോ എന്നു നിശ്ചയിക്കാനും ഇക്കാര്യത്തില്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാനും മാത്രമല്ല തട്ടിപ്പുകാരെ കണ്ടുപിടിക്കാനും ഇതിലൂടെ കഴിയും.

ബ്ലോക്ചെയിനിലെ ‘സ്മാര്‍ട്ട് കോണ്‍ട്രാക്ട്’ എന്ന സംവിധാനമാണ് ഇതിനു സഹായകമാകുക. ബ്ലോക്ചെയിന്‍ അധിഷ്ഠിതമായി വിവരങ്ങള്‍ സൂക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യാവുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമാണ് ‘സ്മാര്‍ട്ട് കോണ്‍ട്രാക്ട്’.

തിരുത്തലുകളോ കുതന്ത്രങ്ങളോ അനുവദിക്കാത്തതു കൊണ്ട് ഇന്‍ഷുറന്‍സ് കമ്പനിയ്ക്കും ഗുണഭോക്താവിനും പരസ്പര വിശ്വാസം ഉറപ്പാക്കാനാവും.

അതിനാൽ ഇന്‍ഷുറന്‍സ് അപേക്ഷ സമര്‍പ്പിക്കുന്നതു മുതല്‍ ക്ലെയിമുകളുടെ തീര്‍പ്പാക്കല്‍ വരെയുള്ള എല്ലാ നടപടിക്രമങ്ങളും സുഗമമാക്കി അനാവശ്യ കാലതാമസം ഒഴിവാക്കാനാവും.

തീര്‍പ്പാക്കല്‍ തര്‍ക്കരഹിതമായി വേഗത്തില്‍ നടക്കുന്നതുകൊണ്ട് ഗുണഭോക്താവിന് സമയബന്ധിതമായി ആനുകൂല്യം ലഭിക്കും.

പച്ചക്കറിയുടെയും മത്സ്യത്തിന്‍റെയും വിതരണമാണ് ബ്ലോക്ചെയിന്‍ സാങ്കേതിക വിദ്യയുടെ സാധ്യത പരിശോധിക്കാന്‍ ഉദ്ദേശിക്കുന്ന മറ്റൊരു മേഖല.

സ്വന്തം പച്ചക്കറി കൃഷിയിടങ്ങളെയും ഫിഷ് ലാന്‍ഡിംഗ് കേന്ദ്രങ്ങളെയും പായ്ക്കിംഗ് കേന്ദ്രങ്ങളെയും കര്‍ഷകര്‍ ജിയോകോഡഡ് ഇമേജ് വഴി ബ്ലോക്ചെയിന്‍ ശൃംഖലയില്‍ ചേര്‍ക്കും.

ഈ കോഡിലൂടെ കര്‍ഷകരുടെയോ കരാറുകാരുടെയോ പായ്ക്കറ്റിലാക്കിയ ഉത്പന്നം തൂക്കവും ക്യൂആര്‍ കോഡും ആര്‍എഫ്ഐഡിയും സഹിതം ശൃംഖലയില്‍ രജിസ്റ്റര്‍ ചെയ്യാനാവും.

പാക്കേജ് കടന്നുപോകുന്ന ഓരോ വെയര്‍ഹൗസിലും, മൊത്തക്കച്ചവടകേന്ദ്രത്തിലും ചില്ലറവില്പന കേന്ദ്രത്തിലും മാത്രമല്ല ഉപഭോക്താവിന് ഉല്പന്നം ലഭ്യമാകുന്നതുവരെ ഈ വിവരങ്ങള്‍ തുടര്‍ച്ചയായി പരിശോധിക്കപ്പെടുകയും ഓരോ കേന്ദ്രത്തിലും അത് എത്തിയ സമയവും അവിടെ നിന്നു പുറത്തേയ്ക്കു പോകുന്ന സമയവും രേഖപ്പെടുത്തും.

ഇവിടെയും ഇന്‍റര്‍നെറ്റ് ഓഫ് തിങ്സും ബ്ലോക്ക് ചെയിന്‍ സംവിധാനവും വഴി ഉത്പന്നത്തിന്‍റെ സുരക്ഷയും ഗുണനിലവാരവും നിലനിര്‍ത്താനുള്ള പശ്ചാത്തല സൗകര്യങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യും.

സംഭരണ സ്ഥലങ്ങളുടെയും ചരക്കുനീക്കത്തിനുപയോഗിക്കുന്ന ട്രക്കുകളുടെയും താപനില, ശുചിത്വം തുടങ്ങിയ ഘടകങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുക വഴി ഭക്ഷ്യസാധനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനാവും.

ബ്ലോക്ക് ചെയിന്‍ അധിഷ്ഠിത സ്മാര്‍ട്ട് കോണ്‍ട്രാക്ട് വഴി ഇവിടെയും ഉത്പന്ന ലഭ്യത പരിശോധിക്കുക, പര്‍ച്ചേസ് ഓര്‍ഡറുകള്‍ നല്‍കുക, വില്‍പ്പന രേഖകള്‍ തയ്യാറാക്കുക, ചരക്കുനീക്കം തുടങ്ങിയവ സുഗമമാക്കുകയും അതിലൂടെ അനവധി ഇടപാടുകാരുള്ള ഒരു ശൃംഖലയിലെ പ്രവര്‍ത്തനം എളുപ്പമുള്ളതും കുറ്റമറ്റതാക്കുകയും ചെയ്യുന്നു.

ബ്ലോക്ചെയിനില്‍ കേരളത്തിലെ വിദ്യാർത്ഥികള്‍ക്ക് ആദ്യ അവസരങ്ങള്‍ നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ കെ-ഡിസ്ക് ആസൂത്രണം ചെയ്ത ആക്സിലറേറ്റഡ് ബ്ലോക്ചെയിന്‍ കോംപീറ്റന്‍സി ഡെവലപ്മെന്‍റ് (എബിസിഡി) എന്ന പേരിലുള്ള പരിശീലന കോഴ്സിലേയ്ക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ക്ക്: 04712700813, abcd.kdisc.kerala.gov.in

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Father's Day, Bollywood,shared, pics ,childhood,  Kajol, Ranbir, Sonam, comments

സ്നേഹം തുളുമ്പും വാക്കുകളാൽ ഫാദേഴ്‌സ് ഡേ ആഘോഷമാക്കി ബോളിവുഡ്

Google , Chinese e-commerce firm, JD.com

വൻ നിക്ഷേപ പദ്ധതിയുമായി ഗൂഗിൾ വീണ്ടും ചൈനയിൽ