BMC Nair , Mohana Chandran, passed away,novelist, Kalika, writer, former Kuwait ambassador,film,
in ,

കലികയുടെ രചയിതാവായ ബിഎംസി നായര്‍ അന്തരിച്ചു

ചെന്നൈ: പ്രമുഖ സാഹിത്യകാരനും മുന്‍ അംബാസിഡറുമായ ബിഎംസി നായര്‍ ( BMC Nair ) എന്നറിയപ്പെടുന്ന ബി മോഹന ചന്ദ്രന്‍ നായര്‍ ചെന്നൈയിൽ അന്തരിച്ചു.

ദീര്‍ഘനാളായി അസുഖബാധിതനായിരുന്ന മോഹന ചന്ദ്രന്‍ ഇന്ന് രാവിലെ 10.30 ഓടെ ചെന്നൈ അണ്ണാനഗറിലെ വീട്ടില്‍ വച്ചാണ് അന്തരിച്ചത്. അദ്ദേഹത്തിന് 77 വയസ്സായിരുന്നു.

മലയാളത്തിലെ ആദ്യത്തെ മാന്ത്രിക നോവലായ ‘കലിക’യാണ് മോഹനചന്ദ്രന്റെ പ്രശസ്ത നോവൽ. 1980-ൽ ബാലചന്ദ്രമേനോന്റെ സംവിധാനത്തിൽ ഈ നോവൽ അതേ പേരിൽ ചലച്ചിത്രാവിഷ്ക്കാരമായി മരിയിരുന്നു.

സ്ത്രീ കേന്ദ്ര കഥാപാത്രമായ നോവലുകളിലൊന്നായ കലിക ഭീതിജനകമായ ചലച്ചിത്രമായപ്പോൾ അതിൽ ഷീല, സുകുമാരൻ, ശ്രീനാഥ്, വേണു നാഗവള്ളി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.

1941 മെയ് 20-ന് ആലുവയിൽ ജനിച്ച മോഹനചന്ദ്രൻ മൊസാംബിക്, ജമൈക്ക, സിങ്കപ്പൂര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ അംബാസിഡറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

ആലുവ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നിന്ന് ആദ്യകാല വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എറണാംകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ ഉന്നത പഠനം നടത്തിയ അദ്ദേഹം 1962-ല്‍ ഒന്നാം റാങ്കോടെ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. തുടർന്ന് 1965ല്‍ ഐ.എഫ്.എസില്‍ ചേര്‍ന്നു.

അന്താരാഷ്ട്രീയ കമ്മീഷന്റെ ഹനോയ് ശാഖയുടെ ചെയര്‍മാന്‍, ബര്‍ളിനില്‍ കൗണ്‍സില്‍ ജനറല്‍, മൊസാംബിക്, ജമൈക്ക, സിങ്കപ്പൂര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ അംബാസിഡര്‍ എന്നീ പ്രമുഖ പദവികള്‍ വഹിച്ച അദ്ദേഹം 2001-ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച്‌ ചെന്നൈയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.

ഹൈമവതി, സുന്ദരി, കാപ്പിരി, ഗന്ധകം, കരിമുത്ത്, അരയാല്‍ അഥവാ ശൂര്‍പ്പണേഖ, കാക്കകളുടെ രാത്രി, വേലന്‍ ചടയന്‍, പന്തയക്കുതിര തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രമുഖ നോവലുകള്‍.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Anwar MLA , park, landslide, check dam opposition leader, Chennithala, Monsoon, Karinchola landslide, dam, collector, order, child, deadbody, found,  Kozhikode, heavy rain, Monsoon, 

കരിഞ്ചോലയിലെ ഉരുൾപൊട്ടൽ: ഒരു മൃതദേഹം കൂടി കണ്ടെത്തി; ജലസംഭരണിയെ പറ്റി അന്വേഷിക്കാൻ ഉത്തരവ്

World Cup 2018, Russia, Putin, players, FIFA, asian lions, zoo, ball, 2026, US, Morocco, goals, fans

ലോകകപ്പ് ജ്വരത്തിൽ ഫുട്ബോൾ ആരാധകർ; ഇന്ന് ആവേശപ്പോരാട്ടം