bollywood, Jhanvi, sara
in , ,

താരപുത്രിമാർക്ക് സ്വാഗതമരുളി ബോളിവുഡ്

താര പുത്രിമാരുടെ അരങ്ങേറ്റത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ബോളിവുഡ് (bollywood). സെയ്ഫ് അലി ഖാന്റെ (saif ali khan) മകൾ സാറ (sara) അലി ഖാൻ നായികയായി തുടക്കം കുറിക്കുന്ന ‘കേദാർനാഥ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെ ഇതാ മറ്റൊരു താര പുത്രി കൂടി നായികയായി ഹിന്ദി ചലച്ചിത്ര ലോകത്തിലേയ്ക്ക് കടന്നു വരുന്നു.

പ്രശസ്ത അഭിനേത്രി ശ്രീദേവിയുടെയും സംവിധായകൻ ബോണി കപൂറിന്റെയും മകളായ ജാൻവി കപൂറാണ് (jhanvi) വെള്ളിത്തിരയിൽ ചുവടുറപ്പിക്കാൻ തയ്യാറെടുത്തിരിക്കുന്നത്. jhanvi-sridevi-blivenews.com

മറാഠി ചിത്രമായ സൈറത്തിന്റെ ഹിന്ദി പതിപ്പിലാണ് ജാൻവി നായികയാകുന്നത്. നൂറ് കോടി കളക്ഷൻ നേടുന്ന ആദ്യ മറാഠി ചിത്രം എന്ന ഖ്യാതി സൈറത് സ്വന്തമാക്കിയിരുന്നു. ‘നൂർജഹാൻ’ എന്ന പേരിൽ ഈ ചിത്രം നേരത്തെ ബംഗാളിയിലേക്കും പുന:രാവിഷ്കരിച്ചിരുന്നു.

ജാൻവി നായികയാകുന്ന ചിത്രം ശശാങ്ക് ഖൈത്താൻ സംവിധാനം ചെയ്യും. ചിത്രം നവംബറിൽ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പല ഭാഷകളിലും ചിത്രമൊരുക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ചിത്രീകരണത്തിന് മുന്നോടിയായി അഭിനയ-നൃത്ത പരിശീലനം നടത്തുകയാണ് താരമിപ്പോൾ.

jhanvi-sairat-blivenews.com‘ബീയോണ്ട് ദി ക്‌ളൗഡ്‌സ്’ എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തിലേക്ക് കടക്കാനൊരുങ്ങുന്ന ഇഷാൻ ഖട്ടറാണ് ജാൻവിയുടെ നായകയായെത്തുന്നത്. പ്രശസ്ത താരം ഷാഹിദ് കപൂറിന്റെ സഹോദരനാണ് ഇഷാൻ ഖട്ടർ.

കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസാണ് സൈറത്തിന്റെ റീമെയ്ക് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രീതി ഒരു പോലെ പിടിച്ചു പറ്റിയ ചിത്രമാണ് ‘സൈറത്’.

ഒരു രാഷ്ട്രീയ നേതാവിന്റെ മകളും മുക്കുവന്റെ മകനും തമ്മിലുള്ള പ്രണയവും അതേത്തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന സാഹസികതകളുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം. മഹാരാഷ്ട്രയിൽ ഇപ്പോഴും അരങ്ങേറുന്ന ദുരാചാരക്കൊലയാണ് ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

thai bride, dolly ki doli,

കെട്ട് കളിയാക്കിയ തായ് കുട്ടിക്ക് എട്ടിന്റെ പണി 

australian ad

ആസ്ട്രേലിയ ഗണപതിയെ അവഹേളിച്ചെന്ന പരാതിയുമായി ഇന്ത്യ