Bombay Dyeing , customized bed sheets , Kerala, company, Wadia Group, customers ,launched ,brand campaign,digitally printed
in , ,

ഉപഭോക്താക്കൾക്ക് പ്രാമുഖ്യം; കസ്റ്റമൈസ്ഡ് ബെഡ്ഷീറ്റുകളുമായി ബോംബെ ഡൈയിംഗ് കേരളത്തിലും

കൊച്ചി: കേരളത്തിലെ ഉപഭോക്താക്കൾക്ക് കസ്റ്റമൈസ്ഡ് ബെഡ്ഷീറ്റുകളുമായി ബിസിനസ്സ് ഭീമന്മാരായ വാഡിയ ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ് കമ്പനിയായ ബോംബെ ഡൈയിംഗ് ( Bombay Dyeing ) രംഗത്തെത്തുന്നു.

ടിയർ 2, ടിയർ 3 നഗരങ്ങളിൽ 100 ഫ്രാഞ്ചൈസി സ്റ്റോറുകൾ തുറക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. 35 മുതൽ 40 ശതമാനം വളർച്ചയാണ് ഈ സാമ്പത്തിക വർഷം കമ്പനി പ്രതീക്ഷിക്കുന്നത്.

ഉപയോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടപ്രകാരമുള്ള നിറത്തിലും ഡിസൈനിലും പ്രിന്റ്റ് ചെയ്തെടുക്കാവുന്ന കസ്റ്റമൈസ്ഡ് ബെഡ് ഷീറ്റുകൾ അവതരിപ്പിച്ചു കൊണ്ടുള്ള പ്രചാരണപരിപാടിക്ക് കമ്പനി തുടക്കം കുറിച്ചു.

ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന തരത്തിലുള്ള ബെഡ്ഷീറ്റുകൾ ഡിജിറ്റൽ പ്രിന്റിങ്ങിന്റെ സഹായത്തോടു കൂടി കമ്പനി തന്നെ നേരിട്ട് പ്രിന്റ് ചെയ്തു നൽകും.

ബെഡ് റൂമിലെ ചുമരുകൾക്കും കർട്ടനുകൾക്കും അനുയോജ്യമായ നിറത്തിലും ഡിസൈനിലുമുള്ള ബെഡ്ഷീറ്റുകൾ തന്നെ ഇപ്രകാരം തിരഞ്ഞെടുക്കാം.

ഇഷ്ടമുള്ള നിറവും ഡിസൈനും തിരഞ്ഞെടുത്ത് ബോംബെ ഡൈയിങ്ങിന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്താൽ മുപ്പത് ദിവസത്തിനുള്ളിൽ വെറും 1999 രൂപയ്ക്ക് ആഗ്രഹപ്രകാരമുള്ള മനോഹരമായ ബെഡ് ഷീറ്റുകൾ വീട്ടിലെത്തുമെന്ന് കമ്പനി അറിയിച്ചു.

സമഗ്രമായ വിപണി ഗവേഷണങ്ങൾക്കൊടുവിലാണ് ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള നിറങ്ങളും ഡിസൈനുകളും തെരഞ്ഞെടുക്കാൻ പൂർണ്ണ സ്വാതന്ത്രം നൽകുന്ന ‘ക്ലിക്ക് എവേ’ ഓഫർ ബോംബെ ഡൈയിംഗ് അവതരിപ്പിക്കുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

singer Yesudas ,controversy,selfie, national award, Subhash Chandran, Bishop, facebook,

ഗാനഗന്ധർവ്വൻ യേശുദാസിന്റെ നിലപാടിനെ ചൊല്ലി വിവാദം; അനുകൂലിച്ചും വിമർശിച്ചും പ്രമുഖർ രംഗത്ത്

Sarojini Damodaran Foundation ,SDF,scholarship , applications , Kumari Shibulal, Patron ,S.D Shibulal, Co-founder, Infosys, Vidyadhan scholarship program,economically backward students,  families ,an annual income,under Rs 2 lakh,

സരോജിനി ദാമോദരൻ ഫൗണ്ടേഷൻ സ്കോളർഷിപ്പുകൾക്കായി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം