fake news , media, central govt, journalists, accreditation, protest, complaint, press club of India, Bombay HC, Padmavati, artistic freedom, slams, attack, movie, opinion, freedom, Mumbai high court, Bombay High Court ,democratic country , India , open threats , artists , high court, , Sanjay Leela Bhansali,controversy-hit film Padmavati,, director ,release , film ,actress , facing, death threats,HC , CBI , CID, ,investigating ,murder cases , rationalists ,Narendra Dabholkar , Govind Pansare ,Justices S. C. Dharmadhikari , Bharati Dangre , murder probe
in , ,

അഭിപ്രായ സ്വാതന്ത്ര്യ വിലക്കിനെതിരെ ബോംബൈ ഹൈക്കോടതി

മുംബൈ: വ്യത്യസ്തമായ അഭിപ്രായങ്ങൾ പറയുകയും ചലച്ചിത്രങ്ങൾ നിര്‍മ്മിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് ബോംബൈ ഹൈക്കോടതി (Bombay HC) വിമർശിച്ചു. ‘പത്മാവതി’ (Padmavati) എന്ന ചിത്രത്തിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് നടി ദീപിക പദുകോണിനെ വധിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോടതി ഇക്കാര്യം പരാമർശിച്ചത്.

സാമൂഹ്യപ്രവര്‍ത്തകരും എഴുത്തുകാരുമായ നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരേ എന്നിവരുടെ കൊലപാതകത്തില്‍ അന്വേഷണ ഏജന്‍സികളുടെ അന്വേഷണം നിരീക്ഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

സിബിഐ, സിഐഡി എന്നീ സര്‍ക്കാര്‍ ഏജന്‍സികള്‍ വലിയ പരാജയമാണെന്ന് ഈ അവസരത്തിൽ കോടതി കുറ്റപ്പെടുത്തി.
കലാകാരന്‍മാര്‍ക്കെതിരെ വധഭീഷണി മുഴക്കുകയും കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം മറ്റൊരു രാജ്യത്തുമില്ലെന്നും രാജ്യം എങ്ങോട്ടാണ് പോകുന്നതെന്നും ബോംബൈ ഹൈക്കോടതി ആരാഞ്ഞു.

Bombay HC, Padmavati, artistic freedom, slams, attack, movie, opinion, freedom, Mumbai high court, Bombay High Court ,democratic country , India , open threats , artists , high court, , Sanjay Leela Bhansali,controversy-hit film Padmavati,, director ,release , film ,actress , facing, death threats,HC , CBI , CID, ,investigating ,murder cases , rationalists ,Narendra Dabholkar , Govind Pansare ,Justices S. C. Dharmadhikari , Bharati Dangre , murder probeതുടര്‍ച്ചയായ ഭീഷണികള്‍ മൂലം രാജ്യത്ത് ഒരു സിനിമ പ്രദര്‍ശിപ്പിക്കാനാകാതെ വരുന്ന സാഹചര്യം പരിതാപകരമാണെന്നും, അഭിപ്രായം പ്രകടിപ്പിക്കുന്നവരെ ഇല്ലാതാക്കിക്കൊണ്ട് ഏത് അവസ്ഥയിലേയ്ക്കാണ് നാം പോയ്‌ക്കൊണ്ടിരിക്കുന്നതെന്നും ജസ്റ്റിസുമാരായ എസ്.സി ധര്‍മാധികാരി, ഭാരതി ദംഗ്രേ എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു.

തീയേറ്ററില്‍ ‘പത്മാവതി’ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി വരെ പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടായതായും ഇത് മറ്റൊരുതരം സെന്‍സര്‍ഷിപ്പാണെന്നും കോടതി വിമർശിച്ചു. പണവും സ്വാധീനവുമുള്ളവര്‍ പോലും ഇതിന് വിധേയരാകുന്നുവെങ്കില്‍ രാജ്യത്തെ പാവപ്പെട്ടവരുടെ അവസ്ഥയെന്താണെന്നും കോടതി ചോദിച്ചു.

ആര് എന്ത് അഭിപ്രായം പറഞ്ഞാലും അത് അനുവദിക്കില്ലെന്ന് പറയാന്‍ ഇവിടെ മറ്റൊരു വിഭാഗമുണ്ടാകുന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും ഇത്തരത്തില്‍ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കാന്‍ ആരെയും അനുവദിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

IFFK, Photo exhibition, Madhu, Sheela, actor, actress, films, Malayalam films, pictures, colour , black & white photos,Nishangandhi auditorium , visit, Kerala Chalachithra Academy ,Kerala Film Development Corporation , honour ,Malayalam cinema,  celebrating ,90th year, International film Festival of Kerala 2017,famous still photographer ,P David

ചിത്രം ചരിത്രം; ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയം

passenger trains, cancelled, Kerala, Indian Railway, 2 months, 8 passenger trains, Ockhi, cyclone, fishermen, protest, Palakkad-Punalur express, staff, recruitment, vacancy, 

കേരളത്തിലെ 8 പാസഞ്ചര്‍ ട്രെയിനുകള്‍ രണ്ടു മാസത്തേക്ക് റദ്ദാക്കി