Bonakkad, Kurisumala,March, police, lathi charge, forest department, injury, court, cross, alter, destroyed, forest area, check post, 
in , ,

ബോണക്കാട് കുരിശുമല മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: വിതുരയിലെ ബോണക്കാട് ( Bonakkad ) കുരിശുമല ( Kurisumala ) സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സംജാതമായി. കുരിശ് മലയിലേക്ക് കുരുശുമായി വന്നെത്തിയ വൈദികരും കന്യാസ്ത്രീകളും ഉൾപ്പെടെയുള്ള വിശ്വാസികളുടെ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.

തകർന്ന കുരിശ് പുനഃസ്ഥാപിക്കണമെന്ന് മാർച്ചിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. എന്നാൽ വനഭൂമിയിൽ പ്രവേശിക്കാനാവില്ലെന്ന് പോലീസ് അറിയിച്ചു. കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പോലീസ് മാർച്ച് തടഞ്ഞത്.

ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറിയവർ പോലീസിന് നേരെ കല്ലെറിഞ്ഞതിനെ തുടർന്ന് പോലീസ് ലാത്തി വീശി. ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നെയ്യാറ്റിന്‍കര രൂപതയുടെ കീഴിലുള്ള കുരിശുമലയിലെ കുരിശ് കഴിഞ്ഞ വര്‍ഷം തകര്‍ന്നിരുന്നു. ഇടിമിന്നലിനെ തുടർന്നാണ് കുരിശ് തകര്‍ന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചില വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സാമൂഹ്യവിരുദ്ധരാണ് കുരിശ് നശിപ്പിച്ചതെന്ന് സഭ ആരോപിക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെ സംഘര്‍ഷത്തിനു പിന്നാലെയാണ് വര്‍ഷത്തിലെ ആദ്യത്തെ വെള്ളിയാഴ്ചയായ ഇന്ന് ഒരു സംഘം ബോണക്കാട് കുരിശുമല കയറാന്‍ എത്തിച്ചേർന്നത്. എന്നാൽ കാണിത്തടം എന്ന പ്രദേശത്ത് വച്ച്‌ വിശ്വാസികളെ വനംവകുപ്പും, പോലീസും തടയുകയായിരുന്നു.

എന്നാൽ ഇപ്പോൾ സംഘർഷാവസ്ഥയ്ക്ക് അയവ് വന്നിട്ടുണ്ട്. സംഭവത്തെ കുറിച്ച് ഇപ്പോൾ പ്രതികരിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

KSRTC, pension, meeting, suicide, former superintendent, chief minister, salary, finance minister, KSRTC, pension, Ramesh Chennithala, retirees, issue, Govt, Kerala Transport Employees' Union , Kerala State Road Transport Corporation,woman,suicide, KSRTC, Thomas Issac, explanation, pension, finance minister, high court, petition, state govt, Kerala, transport department, additional secretary, case, employees, union, complaints, financial aid, KSRTC, resigned, pension, finance minister, employees, passengers, salary, issues, facebook post, workers, government contribution, transportation, delayed, Kerala state road transport corporation

കെഎസ്‌ആര്‍ടിസിയെ സഹായിക്കും; ബാധ്യത ഏൽക്കില്ല: ധനമന്ത്രി

Vodafone, Samsung, 4G smartphone, cashback , Galaxy series, offer, customers, postpaid, prepaid, subscribers, purchase, purchase,rate, reduction, 

മിതമായ നിരക്കിൽ 4ജി സ്മാര്‍ട്ട്‌ഫോണിന് വോഡഫോണ്‍-സാംസങ് സഖ്യം