Bond 25, James Bond ,Danny Boyle ,Daniel Craig , confirmed ,twitter,  speculation, 007 role , film, Eon Productions,Michael G Wilson , Barbara Broccoli ,
in , ,

അടുത്ത ജെ​യിം​സ് ​ബോണ്ട് ചിത്രത്തിൽ നായകനാര്?

ലണ്ടൻ: ഊഹാപോഹങ്ങൾക്ക് വിട. ഏറ്റവും പുതിയ ജെയിംസ് ബോണ്ട് ( James Bond ) ചിത്രമായ ‘ബോണ്ട് 25’-ൽ നായക നടനെയും സംവിധായകനെയും സംബന്ധിച്ച ചർച്ചകൾക്കും സംശയങ്ങൾക്കും വിരാമമായി.

‘സ്‌പെക്ട്രാ 007’ ൽ തകർത്തഭിനയിച്ച ഡാനിയേല്‍ ക്രൈഗ് വീണ്ടും ജെയിംസ് ബോണ്ടായി വെള്ളിത്തിരയിലെത്തുമെന്ന് സ്ഥിരീകരിച്ചു.

ഇതിനോടകം നാല് ചിത്രങ്ങളിൽ ജെയിംസ് ബോണ്ടായി ഭാവപ്പകർച്ച നടത്തിയ  ഡാനിയേല്‍ ക്രൈഗ് വീണ്ടും ജെയിംസ് ബോണ്ടായി രംഗത്തെത്തുമ്പോൾ ഓസ്കർ ജേതാവായ സുപ്രസിദ്ധ സംവിധായകൻ ഡാനി ബോയല്‍ പുതിയ ചിത്രം സംവിധാനം ചെയ്യുമെന്ന് ഉറപ്പായി.

പ്രശസ്ത ചിത്രമായ ‘സ്ലംഡോഗ് മില്യനെയര്‍’ സംവിധാനം ചെയ്ത ഡാനി ബോയലും ഡാനിയേല്‍ ക്രൈഗും ഏറ്റവും പുതിയ ബോണ്ട് ചിത്രമായ ‘ബോണ്ട് 25’-ൽ പ്രവർത്തിക്കുമെന്ന് ഇന്നലെ ട്വിറ്ററിലൂടെയാണ് അധികൃതർ സ്ഥിരീകരിച്ചത്.
 Bond 25, James Bond ,Danny Boyle ,Daniel Craig , confirmed ,twitter,  speculation, 007 role , film, Eon Productions,Michael G Wilson , Barbara Broccoli ,
ഇനി ജെയിംസ് ബോണ്ട് വേഷത്തിലേക്കില്ലെന്ന് ക്രൈഗ് നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ ആരാധകരുടെ അഭ്യർത്ഥനയെ മാനിച്ച് പിന്നീട് അദ്ദേഹം തന്റെ നിലപാട് മാറ്റി.

അഞ്ചാമത്തെ ജെയിംസ് ബോണ്ട് ചിത്രത്തിലും ബോണ്ട് വേഷത്തിൽ താൻ വെള്ളിത്തിരയിലെത്തുമെന്ന് ഒരു ചാനൽ ടോക് ഷോയിൽ ക്രൈഗ്  നേരത്തെ സൂചന നൽകിയിരുന്നു.

ഇന്നലെ ഇക്കാര്യത്തിന് സ്ഥിരീകരണമായതോടെ ആരാധകർ ആവേശത്തിലാണ്. 2015 അവസാനമാണ് ക്രൈയ്ഗിന്റെ ‘സ്‌പെക്ട്രാ 007’ എന്ന അവസാന ചിത്രം പുറത്ത് വന്നത്.

ബോണ്ട് പരമ്പരയിലെ 24-മത് ചിത്രമായ സ്‌പെക്ട്രായിൽ നൊലൂസിയ സിയാറയായി മോണിക്ക ബെലൂച്ചിയാണ് പ്രത്യക്ഷപ്പെട്ടത്.

സാം മെന്‍ഡിസാണ് ‘സ്‌പെക്ട്രാ’ സംവിധാനം ചെയ്തത്. 2006-ലെ ബോണ്ട് ചിത്രമായ കാസിനോ റോയലിലും ഡാനിയല്‍ ക്രൈഗായിരുന്നു നായകന്‍.

പൈന്‍വുഡ് സ്റ്റുഡിയോയില്‍ ഈ വർഷം ഡിസംബറിൽ ‘ബോണ്ട് 25’-ന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് ചിത്രത്തിൻറെ അണിയറ പ്രവർത്തകർ അറിയിച്ചു. 2019 നവംബറിൽ ഈ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.

ഇയോൺ പ്രൊഡക്ഷൻസിന്റെ മൈക്കൽ ജി വില്യംസും ബാര്‍ബറിയ ബ്രൊക്കോലിയുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. എംജിഎമ്മിനൊപ്പം ചേർന്ന് യൂനിവേഴ്സല്‍ പിക്ചേഴ്സ് ചിത്രത്തിൻറെ ആഗോള വിതരണത്തിൽ ഏർപ്പെടും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

milk and jaggery, ayurveda,benefits,health, Guda, Gud, Gula, Gulam ,process, side effects, babies, advises, 

പാലും ശർക്കരയും ഒന്നിച്ചു കഴിച്ചാൽ. . .

plastic, biodegradable carry bag , threat, health issues, environment, pollution, Kerala, High court, awareness, programme, ban, 

പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് വിട; പരിസ്ഥിതി സൗഹാർദ്ദ ബദൽ മാർഗ്ഗമൊരുങ്ങുന്നു