പാചകവാതക ക്ഷാമം ഒഴിവാക്കാൻ ബിപിസിഎൽ

തിരുവനന്തപുരം: പ്രളയത്തെ തുടർന്നുണ്ടായ സാഹചര്യത്തിൽ പാചകവാതകത്തിന് ക്ഷാമമുണ്ടാകാതിരിക്കാൻ വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി ബിപിസിഎൽ ചീഫ് ജനറൽ മാനേജർ പി.പീതാംബരൻ അറിയിച്ചു.

കേരളത്തിൽ മൊത്തം ആവശ്യമുള്ള പാചക വാതകവും ഡീസലും പെട്രോളും കൊച്ചി അമ്പലമുകളിലെ റിഫൈനറിയിൽ നിന്നും ഭാരത് പെട്രോളിയമാണു് ഉല്പാദിപ്പിക്കുന്നത്. പ്രകൃതിദുരന്തത്തെ തുടർന്ന് ഉൽപാദനവും വിതരണവും കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ട്.

ബി പി സി എൽ വിതരണ കേന്ദ്രങ്ങൾക്കു പുറമെ ഐ ഒ സി, എച്ച് പി എന്നീ കമ്പനികൾക്കും ആവശ്യമുള്ളത്ര ഇന്ധനം നല്കുന്നു. കൊച്ചിയിലും തിരുവനന്തപുരത്തിന്നും പുറമെ വിതരണക്കാരുടെ സൗകര്യത്തിനായി കേരളത്തിൽ മറ്റ് അഞ്ചു കേന്ദ്രങ്ങളിലെ  പാചക വാതക പ്ലാന്റുകൾ കൂടി ഈ സമയത്ത് ഉപയോഗിക്കുന്നു.

വടക്കൻ കേരളത്തിലേക്കുള്ള യാത്ര ബുദ്ധിമുട്ടായതിനാൽ മംഗലാപുരം, കോയമ്പത്തൂർ പ്ലാന്റുകളും ഉപയോഗിക്കുന്നുണ്ട്. ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളടക്കം എവിടെയും പാചകവാതകം എത്തിച്ചു നൽകുന്നതിന് ബിപിസിഎൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പീതാംബരൻ കൂട്ടിച്ചേർത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

തിരുവനന്തപുരം ജില്ലാ ഭരണകൂടം അയച്ചത് 54 ലോഡ് അവശ്യവസ്തുക്കൾ

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദുരന്തനിവാരണത്തിന് പ്രത്യേക ക്രമീകരണങ്ങള്‍